Russia Earthquake: കൃത്യമായ തിയതിയല്ല, പക്ഷെ പ്രവചനം സത്യമായി ; റഷ്യയിലെ ഭൂകമ്പവും പ്രവചിച്ചിരുന്നു

Baba Vanga's July 2025 Tsunami Prediction : പ്രവചനം കാരണം ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് 83% ആണ് കുറവുണ്ടായത്.

Russia Earthquake: കൃത്യമായ തിയതിയല്ല, പക്ഷെ പ്രവചനം സത്യമായി ; റഷ്യയിലെ ഭൂകമ്പവും പ്രവചിച്ചിരുന്നു

Baba Vanga

Published: 

30 Jul 2025 15:55 PM

മോസ്കോ: ബുധനാഴ്ച അതിശക്തമായ ഭൂകമ്പം റഷ്യയിലെ കംചത്ക പെൻസുലയിൽ ആഞ്ഞുവീശി. റിക്ടർ സ്കെയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത് ആയിരുന്നു എന്ന വാദവുമായി ഓൺലൈനിൽ ചർച്ചകൾ ശക്തം. ഇത് ജപ്പാനിലെ വടക്കൻ ഹോക്കൈഡോ ദ്വീപിലും റഷ്യയിലെ കുറിൽ സുനാമി തരംഗങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ സംഭവം 1999 ൽ റിയോ തത്‌സുകി വരച്ച മംഗയിലെ പ്രവചനത്തെക്കുറിച്ച് വീണ്ടും ആളുകളെ ഓർമിപ്പിച്ചു.

ചിലർ പറയുന്നത് പ്രവചനം സത്യമായി എന്നാണ്. തീയതിയും സമയവും ശരിയായി വന്നില്ലെങ്കിലും കുറച്ചു ദിവസങ്ങൾ വൈകിയാണെങ്കിലും പ്രവചനം സത്യമായെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും പലരും ഇഷ്ടപ്പെടുന്നത്.

ഫ്യൂച്ചർ ഐസോയിൽ 2025 ജൂലൈ അഞ്ചിന് തെക്കൻ ജപ്പാനിൽ വലിയൊരു ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. ജൂലൈ 5ന് ദുരന്തം ഉണ്ടായില്ലെങ്കിലും പ്രവചനം ഒരു പ്രത്യേക ദിവസത്തെ കുറിച്ചായിരുന്നില്ല എന്നും ഒരു മാസത്തെ മൊത്തത്തിലുള്ള മുന്നറിയിപ്പ് ആയിരുന്നോ എന്നും പലരും സംശയത്തോടെ ചോദിക്കുന്നു. ജൂലൈ 5 കഴിഞ്ഞ് 25 ദിവസത്തിനു ശേഷം ഈ വലിയ ഭൂകമ്പവും സുനാമിയും വന്നതുകൊണ്ട് ആളുകൾ പ്രവചനത്തെ പറ്റി വീണ്ടും ചർച്ച ചെയ്യുകയാണ്.

സമയം കൃത്യമല്ലായിരിക്കാം പക്ഷേ പല കാര്യങ്ങളും സാമ്യമുണ്ടെന്ന് ആളുകൾ പറയുന്നു. ഈ സംഭവം വന്നപ്പോൾ ജൂലൈ 5 തീയതിയോടെ അതിനുള്ള അടുപ്പം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ധാരാളം പോസ്റ്റുകൾ വരുന്നുണ്ട്. കൃത്യമായ തീയതി അല്ലെങ്കിലും റിയോ തത്സുകിയെ ബഹുമാനിച്ചേ മതിയാകൂ എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. പ്രത്യേകിച്ച് ജപ്പാനിലെ സാമൂഹ്യ മാധ്യമങ്ങളിൽ ​പല ഹാഷ് ടാഗുകളിലൂടെ വലിയ ചർച്ചകൾ നടക്കുന്നു.

പ്രവചനം കാരണം ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെ ഹോങ്കോങ്ങിൽ നിന്ന് ജപ്പാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് 83% ആണ് കുറവുണ്ടായത്. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സഖി നയോയെ പോലുള്ള വിദഗ്ധർ ഇത്തരം പ്രവചനങ്ങളെ ശാസ്ത്രീയമല്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. ഭൂകമ്പങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. 2011ലെ ടോഹോക്കോ ഭൂകമ്പം പോലെ കൃത്യമായ പ്രവചനങ്ങൾ മുൻപും നടത്തിയിട്ടുണ്ടെങ്കിലും വിമർശകർ പറയുന്നത് അവ യാദൃശ്ചികം ആണെന്നാണ്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ