സൗദി-പാക്-തുർക്കി സഖ്യത്തിൻ്റെ ‘മക്ക കരാറിൽ’ ചേരാൻ ബംഗ്ലാദേശ്; ഇന്ത്യക്ക് സുരക്ഷാ ഭീഷണി?

Bangladesh Explores Mecca Defence Pact with Saudi, Turkey, and Pakistan: മക്ക കരാറിൽ ചേരാനുള്ള നീക്കത്തെ ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് പരസ്യമായി പിന്തുണച്ചിട്ടുണ്ട്. സഖ്യത്തിൽ ചേരുന്നത് ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റാരും ആശങ്കപ്പെടേണ്ടതില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി

സൗദി-പാക്-തുർക്കി സഖ്യത്തിൻ്റെ മക്ക കരാറിൽ ചേരാൻ ബംഗ്ലാദേശ്; ഇന്ത്യക്ക് സുരക്ഷാ ഭീഷണി?

മക്കയിൽ ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെക്കുന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ (ഇടത്ത്), സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (മധ്യത്തിൽ), പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്

Published: 

28 Aug 2026 | 07:58 AM

ധാക്ക: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ത്രിരാഷ്ട്ര പ്രതിരോധ സഖ്യമായ ‘മക്ക കരാറിൽ’ അംഗമാകാൻ ബംഗ്ലാദേശ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൻ്റെ ഭരണതലത്തിൽ ചർച്ചകൾ സജീവമായതായാണ് വിവരം. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശിന് സൗദി ഔദ്യോഗികമായി ക്ഷണം നൽകിയതായും സൂചനകളുണ്ട്. ഇന്ത്യയുടെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നതാണ് ഈ പുതിയ നീക്കം

ജിദ്ദയിൽ നടന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിനിടെയാണ് ഹുമയൂൺ കബീർ സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് അയച്ച ഔദ്യോഗിക കത്തും അദ്ദേഹം കൂടിക്കാഴ്ചയിൽ കൈമാറി. ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ തുർക്കിയുടെ ഉപ വിദേശകാര്യ മന്ത്രി മൂസ കുലാക്ലികായയുമായും ഹുമയൂൺ കബീർ കൂടിക്കാഴ്ച നടത്തി.

മക്ക കരാറിൽ ചേരാനുള്ള നീക്കത്തെ ബംഗ്ലാദേശിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് പരസ്യമായി പിന്തുണച്ചിട്ടുണ്ട്. സഖ്യത്തിൽ ചേരുന്നത് ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ മറ്റാരും ആശങ്കപ്പെടേണ്ടതില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. ഇത് ഇന്ത്യയെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ള പരാമർശമായാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്താനും തുർക്കിയും ഉൾപ്പെടുന്ന സൈനിക കൂട്ടായ്മയിലേക്ക് അയൽരാജ്യമായ ബംഗ്ലാദേശ് കൂടി എത്തുന്നതിനെ ഇന്ത്യ വലിയ സുരക്ഷാ ഭീഷണിയായാണ് കണക്കാക്കുന്നത്. ബംഗ്ലാദേശുമായി കൂടുതൽ അടുത്ത് ഇന്ത്യക്കെതിരായ നീക്കങ്ങൾക്ക് പാകിസ്താൻ കളമൊരുക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്.

2026 ഓഗസ്റ്റ് 7-നാണ് സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. കരാറിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെ സൈനിക ആക്രമണമുണ്ടായാൽ, അത് സഖ്യത്തിലെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി തിരിച്ചടിക്കുക എന്നതാണ് ഈ പ്രതിരോധ സഖ്യത്തിൻ്റെ പ്രധാന വ്യവസ്ഥ.

English Summary

Bangladesh is considering joining the ‘Mecca Pact’, a trilateral mutual defense treaty between Saudi Arabia, Turkiye, and Pakistan signed on August 7, 2026. Following high-level meetings in Jeddah, reports suggest Dhaka was invited to join. The potential alliance has raised serious regional security concerns in India regarding Pakistan’s growing influence.

Loading...
Unable to load recommendations.
Follow Us
Related Stories
Nepal Flash Floods: മുടിയിൽ പിടിച്ചുവലിച്ച് മൃതദേഹത്തിൽ നിന്ന് ക്രൂരമായ മോഷണം; കണ്ണീർക്കാഴ്ചകൾക്കിടയിൽ ഇരട്ടക്കുട്ടികളെ രക്ഷിച്ച് സൈന്യം-Video
Nepal Flood: നേപ്പാളിൽ വില്ലൻ ചൈനയുടെ തടാകമോ? സഹായം വാഗ്ദാനം ചെയ്ത് ട്രംപ്, കാണാതായവർ 1400 കടന്നു
നേപ്പാൾ മിന്നൽ പ്രളയം: മരണം 389 ആയി; 288 ഇന്ത്യക്കാർ ഇപ്പോഴും കാണാമറയത്ത്
ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Nepal Flash Floods: ഭൂചലനമല്ല, നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞൂമല ഇടിഞ്ഞുവീണതെന്ന് യു.എസ്.ജി.എസ്
ഇറാൻ പരമോന്നത നേതാവ് മരിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗുരുതരമായി പരിക്കേറ്റു; വെളിപ്പെടുത്തലുമായി ട്രംപ്
പുതിയതാ, വില 7999 രൂപ! ലാവ ബോൾഡ് N4 ​ലൈറ്റ് എത്തി
വൃക്കയിൽ കല്ലുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
ബാക്കി വന്ന രസം കളയല്ലേ, സാമ്പാർ ഉണ്ടാക്കാം
അച്ചാറിൽ പൂപ്പൽ വരുന്നത് തടയാം; ഇതാ എളുപ്പവഴികൾ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി