AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Belgium Policy for Sex Workers: ഇത് ചരിത്രത്തിലാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ഈ രാജ്യം

Belgium Offers New Benefits for Sex Workers: ഈ നിയമം മറ്റ് എല്ലാ തൊഴിലുകൾക്കും എന്നപോലെ ലൈംഗിക തൊഴിലാളികൾക്കും സംരക്ഷണം നൽകുന്നു.

Belgium Policy for Sex Workers: ഇത് ചരിത്രത്തിലാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ഈ രാജ്യം
Representational Images (Image Credits: Social Media)
Nandha Das
Nandha Das | Published: 01 Dec 2024 | 06:07 PM

ബെൽജിയം: ലോക ചരിത്രത്തിൽ ആദ്യമായി ലൈംഗിക തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുമായി ബെൽജിയം. ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് രാജ്യം ഏർപ്പെടുത്തിയത്. ഇത്തരത്തിൽ ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. 2022ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല എന്ന നിയമം പാസാക്കിയിരുന്നു. അതിനു പിന്നാലെ, അവതരിപ്പിച്ച ഈ നിയമം, മറ്റ് എല്ലാ തൊഴിലുകൾക്കും എന്നപോലെ ലൈംഗിക തൊഴിലാളികൾക്കും സംരക്ഷണം നൽകുന്നു.

ഈ നിയമം ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുരോഗമനപരമായ നടപടി ആയി കരുതുന്നുവെന്നാണ് ഹ്യുമൻ റൈറ്റ്സ് വാച്ച് നേതാവ് എറിൻ കിൽബ്രിഡിന്റെ പ്രതികരണം. ലൈംഗിക തൊഴിൽ നിയമ വിരുദ്ധമാണെങ്കിൽ, അതിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കാനും നിയമം അനുവദിക്കില്ല. എന്നാൽ, ഇപ്പോൾ വന്ന നിയമം ഏറെ സുപ്രധാനമാണെന്ന് ബെൽജിയൻ യൂണിയൻ ഓഫ് സെക്‌സ് വർക്കേഴ്‌സ് പ്രസിഡന്‍റ് വിക്ടോറിയ പറയുന്നു. ഒരിക്കൽ താൻ ബലാത്സംഗത്തിന് ഇരയായെന്ന് പറഞ്ഞുകൊണ്ട് പരാതി നൽകിയപ്പോൾ ലൈംഗിക തൊഴിലാളികളെ ബലാത്സംഗം ചെയ്യാൻ കഴിയില്ല എന്നായിരുന്നു പോലീസ് ഓഫീസർ തന്ന മറുപടി എന്നും വിക്ടോറിയ വിശദീകരിച്ചു. അതേസമയം, ലൈംഗിക തൊഴിലാളികൾക്കും മറ്റുള്ളവരെ പോലെ ജീവിക്കാൻ അവസരം നൽകുന്ന ഒരു നിയമാണിത് എന്നാണ് അഞ്ച് കുട്ടികളുടെ അമ്മ കൂടിയായ സോഫിയയുടെ പ്രതികരണം.

ALSO READ: വിവാഹസമ്മാനമായി വരന് ലഭിച്ചത് നോട്ടുമാല; 35 അടി നീളമുള്ള മാലയിൽ 2000 നോട്ടുകള്‍

അതേസമയം, ഈ നടപടിയെ പലരും അനുകൂലിച്ചെങ്കിലും, രാജ്യത്തെ മറ്റൊരു വിഭാഗം ആൾക്കാർ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഒരു മേഖലയാണിതെന്നാണ് ‘ഇസല’ എന്ന സന്നദ്ധ സംഘടന പ്രവർത്തകയായ ജൂലിയ ക്രൂമിയർ പറയുന്നത്. ഇത് പണ്ട് തൊട്ടേ ഉള്ള തൊഴിലല്ല, മറിച്ച് പണ്ട് തൊട്ടേ ഉള്ള ചൂഷണമാണ് എന്നും അവർ വിമർശിച്ചു.

എന്നാൽ, മറ്റ് തൊഴിലാളികളെ പോലെ തന്നെ ലൈംഗിക തൊഴിലാളികളെ കാണണമെന്നും, അവർക്ക് പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ബെൽജിയത്തിൽ മുൻപ് വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമം പാസാക്കുന്നത്. ബെൽജിയം കൂടാതെ ജർമനി, ഗ്രീസ്, നെതർലന്‍റ്സ് തുടങ്ങിയ രാജ്യങ്ങളും ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിട്ടുണ്ട്.

Follow Us