Liverpool Victory Parade: ലിവർപൂൾ വിക്ടറി പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്ക്

Liverpool Victory Parade Accident: എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരിൽ നാലുപേർ കുട്ടികളാണ്. കാർ കാണികളിലേക്ക് ഇടിച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങളടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്നുണ്ട്.

Liverpool Victory Parade: ലിവർപൂൾ വിക്ടറി പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് പരിക്ക്

Liverpool Accident

Updated On: 

27 May 2025 | 08:37 AM

ലണ്ടൻ: ലിവർപൂൾ ഫുട്ബോൾ ക്ലബ് ടീം അംഗങ്ങൾക്കൊപ്പം നടത്തിയ വിക്ടറി പരേഡിലേക്ക് കാറോടിച്ചുകയറ്റി ആക്രമണം. ഈ വർഷത്തെ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻ പട്ടം നേടിയ ഫുട്ബോൾ ക്ലബ് ടീമാണിത്. കുട്ടികളടക്കം ഒട്ടറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ലിവർപൂളിലെ വിക്ടറി പരേഡിനുള്ളിലേക്ക് അപ്രതീക്ഷിതമായി അക്രമി കാറോടിച്ചുകയറ്റുകയായിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പുറത്തുവരുന്ന വിവരം. 27 പേരെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

എന്നാൽ സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരിൽ നാലുപേർ കുട്ടികളാണ്. കാർ കാണികളിലേക്ക് ഇടിച്ചുകയറുന്നതിൻ്റെ ദൃശ്യങ്ങളടക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിലെ പ്രചരിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ഒരു കുട്ടിയുടെയും മുതിർന്നയാളിൻ്റെയും നില ​ഗുരതരമാണ്. വാഹനത്തിനടിയിൽ കുടുങ്ങിയ നാല് പേരെ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെത്തിച്ചത്.

കാറോടിച്ചിരുന്ന മധ്യവയസ്കനായ ബ്രിട്ടിഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ലിവർപൂളിൽനിന്നുതന്നെയുള്ള വ്യക്തിയാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ പൊലീസും പാരാമെഡിക്കൽ സംഘവും ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കിയേർ സ്റ്റാമെർ പറഞ്ഞു.

 

Updating…

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി