AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!

15-Second Immigration at Dubai Airport: 'Click and Travel' Officially Launched for All Passengers: ഫിംഗർപ്രിൻ്റ്, ഫേസ് റെക്കഗ്നിഷൻ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ് എന്നിങ്ങനെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് ഈ മൊബൈൽ സേവനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് കൗണ്ടറുകളിൽ ഇരിക്കാതെ തന്നെ വിമാനത്താവളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെച്ച് യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും

ദുബായ് വിമാനത്താവളത്തിൽ ഇനി ‘ക്ലിക്ക് ആൻഡ് ട്രാവൽ’; ഇമിഗ്രേഷൻ വെറും 15 സെക്കൻഡിൽ!
പ്രതീകാത്മക ചിത്രംImage Credit source: Getty images
Sumeesh T Unneen
Sumeesh T Unneen | Published: 07 Sep 2026 | 04:40 PM

ദുബായ്: എമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൻ്റെ നേതൃത്വത്തിലാണ് ‘ക്ലിക്ക് ആൻഡ് ട്രാവൽ’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഡിവൈസുകളുടെ സഹായത്തോടെ യാത്രക്കാരുടെ പാസ്പോർട്ട് പരിശോധന വെറും 15 സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിൽ നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ജി.ഡി.ആർ.എഫ്.എ ഈ പ്രഖ്യാപനം നടത്തിയത്. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എയർപോർട്ട് അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാൻഖിതി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read: Hafilat Smart Card: അബുദാബിയിലെ ബസ് യാത്രയ്ക്കുള്ള ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡിനെ കുറിച്ച് അറിയാമോ?

ഫിംഗർപ്രിൻ്റ്, ഫേസ് റെക്കഗ്നിഷൻ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ് എന്നിങ്ങനെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കോർത്തിണക്കിയാണ് ഈ മൊബൈൽ സേവനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് കൗണ്ടറുകളിൽ ഇരിക്കാതെ തന്നെ വിമാനത്താവളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെച്ച് യാത്രക്കാരുടെ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വിമാനത്താവളത്തിൽ വലിയ തിരക്കുള്ള സമയങ്ങളിലും, അടിയന്തര സാഹചര്യങ്ങളിലും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും.

2025 ഒക്ടോബറിലാണ് ദുബായ് എയർപോർട്ട് ടെർമിനൽ 3-ൽ ഈ സംവിധാനത്തിൻ്റെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. തുടർന്ന് 2026 മെയ് മുതൽ ഓഗസ്റ്റ് വരെ നടന്ന വിപുലമായ പരീക്ഷണത്തിൽ 31,373 യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ ഈ സേവനം ഉപയോഗിച്ച് പൂർത്തിയാക്കിയിരുന്നു. പരീക്ഷണങ്ങൾ പൂർണ്ണമായും വിജയകരമായതോടെയാണ് സെപ്റ്റംബർ 7 മുതൽ സേവനം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത്. യു.എ.ഇ പൗരന്മാർ, പ്രവാസികൾ, ജി.സി.സി പൗരന്മാർ, വിനോദസഞ്ചാരികൾ എന്നിവർക്കെല്ലാം വിമാനത്താവളത്തിൽ ഈ അതിവേഗ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

English Summary

Dubai International Airport has officially launched the ‘Click and Travel’ smart service, enabling immigration officers to process passengers in just 15 seconds. Using mobile devices equipped with facial recognition and electronic passport reading, officials can now clear UAE citizens, residents, and tourists anywhere in the airport, significantly reducing wait times.

Follow Us