Gaza Aid Trucks Looted: ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടു; ലക്ഷ്യത്തിലെത്തിയത് ഒരു ട്രക്ക് മാത്രം

Gaza Aid Trucks Looted: ദുരിതബാധിതകർക്കുള്ള ഭക്ഷ്യവസ്തുക്കളുമായി 103 യുഎഇ ട്രക്കുകളാണ് ഗാസ അതിർത്തിയിൽ എത്തിയത്. എന്നാൽ ഇവയിൽ 24 എണ്ണത്തിന് മാത്രമാണ് ഇസ്രായേൽ  അനുമതി നൽകിയത്. ഈ ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.

Gaza Aid Trucks Looted: ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടു; ലക്ഷ്യത്തിലെത്തിയത് ഒരു ട്രക്ക് മാത്രം
Updated On: 

25 May 2025 07:19 AM

​ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള സ്ഥലത്ത് വച്ചാണ് സംഭവം. ​ഗാസയിലേക്ക് അടിയന്തര സാധനങ്ങളുമായി പോയ യുഎഇ ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.

​ഗാസയിൽ പ്രവേശിച്ച ഇരുപത്തിനാല് ട്രക്കുകളിൽ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സംഭവത്തിൽ യുഎഇ ദൗത്യ സംഘം ഇസ്രായേലിനെതിരെ രംഗത്തെത്തി. ട്രക്കുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇസ്രയേൽ സൈന്യം പരാജയപ്പെട്ടതായി വിമർശിച്ചു.  ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.

ദുരിതബാധിതകർക്കുള്ള ഭക്ഷ്യവസ്തുക്കളുമായി 103 യുഎഇ ട്രക്കുകളാണ് ഗാസ അതിർത്തിയിൽ എത്തിയത്. എന്നാൽ ഇവയിൽ 24 എണ്ണത്തിന് മാത്രമാണ് ഇസ്രായേൽ  അനുമതി നൽകിയത്. ഈ ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ഗാസയിലേക്കുള്ള സഹായ ദൗത്യമായ ​’ഓപ്പറേഷൻ ​ഗാലന്റ് നൈറ്റ് 3′ യുടെ ഭാ​ഗമായാണ് യുഎഇ ട്രക്കുകൾ എത്തിക്കുന്നത്.

നിലവിൽ ഗാസ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുകയാണ്. അടിയന്തരസഹായം ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾ മരിക്കുമെന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 79 പാലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. സഹായ ട്രക്കുകൾ കാത്ത് നിന്ന ജനക്കൂട്ടത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഡോക്ടർ ദമ്പതികളുടെ 10 കുട്ടികളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു .

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ