AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gulf Air Kerala Flight : ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് താൽക്കാലിക സർവീസുമായി ഗൾഫ് എയർ

Gulf Air Expands Summer Network: യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഈ റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് ഗൾഫ് എയർ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾക്ക് തിരുവനന്തപുരത്തേക്കുള്ള ഈ പുതിയ സർവീസ് വലിയ ഗുണകരമാകും.

Gulf Air Kerala Flight : ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് താൽക്കാലിക സർവീസുമായി ഗൾഫ് എയർ
Gulf Air (1)Image Credit source: www.gulfair.com
Aswathy Balachandran
Aswathy Balachandran | Updated On: 03 Apr 2026 | 04:11 PM

ദമാം: സൗദി അറേബ്യയിലെ ദമ്മാമിൽ നിന്ന് കേരളത്തിലേക്കും യൂറോപ്പിലേക്കും പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. വർധിച്ചുവരുന്ന യാത്രാതിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം ( ഇന്ത്യ ), ഇസ്താംബുൾ ( തുർക്കി ), ഏഥൻസ് ( ഗ്രീസ് ) എന്നീ നഗരങ്ങളിലേക്കാണ് താൽക്കാലിക സർവീസുകൾ ആരംഭിക്കുന്നത്.

നിലവിൽ ബഹ്‌റൈൻ വഴി കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്ന പ്രവാസികൾക്ക് ദമ്മാമിൽ നിന്നുള്ള ഈ നേരിട്ടുള്ള സർവീസുകൾ വലിയ ആശ്വാസമാകും. ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന ഈ സർവീസുകൾ ജൂലൈ മാസം വരെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം, ഇസ്താംബുൾ, ഏഥൻസ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല അവധിയും പെരുന്നാൾ തിരക്കും പ്രമാണിച്ച് താൽക്കാലികമായാണ് ഈ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ദമ്മാമിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള പ്രവാസികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടിലെത്താൻ ഈ സർവീസ് സഹായിക്കും എന്നതാണ് പ്രധാന നേട്ടം.

യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഈ റൂട്ടുകളിൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് ഗൾഫ് എയർ അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികൾക്ക് തിരുവനന്തപുരത്തേക്കുള്ള ഈ പുതിയ സർവീസ് വലിയ ഗുണകരമാകും.

Follow Us