AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

യു.എ.ഇയിലെ പ്രവാസികൾ ജാഗ്രത പാലിക്കണം; വ്യാജ ഏജൻ്റുമാർ സമീപിച്ചേക്കാമെന്ന് ഇന്ത്യൻ എംബസി

Beware of Scams: Indian Embassy Issues Alert Over Unauthorized Visa Agents in UAE: ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളാണ് മുൻപ് ഈ സേവനങ്ങൾ നൽകിയിരുന്നത്. എന്നാൽ. ഇവരുടെ സേവനം ജൂൺ അവസാനത്തോടെ ഔദ്യോഗികമായി തന്നെ അവസാനിപ്പിച്ചിരുന്നു. ജൂലൈ ഒന്ന് മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടാണ് സേവനങ്ങൾ നൽകുന്ന

യു.എ.ഇയിലെ പ്രവാസികൾ ജാഗ്രത പാലിക്കണം; വ്യാജ ഏജൻ്റുമാർ സമീപിച്ചേക്കാമെന്ന് ഇന്ത്യൻ എംബസി
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 11 Jul 2026 | 03:59 PM

അബുദാബി: യു.എ.ഇയിലുള്ള ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്നും ഇന്ത്യൻ മിഷനുകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെടുന്ന അനധികൃത ഏജൻ്റുമാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾ ഇക്കാര്യങ്ങൾ പ്രവാസികളെ അറിയിച്ചത്.

ബി.എൽ.എസ് ഇൻ്റർനാഷണൽ, എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നീ സ്ഥാപനങ്ങളാണ് മുൻപ് ഈ സേവനങ്ങൾ നൽകിയിരുന്നത്. എന്നാൽ. ഇവരുടെ സേവനം ജൂൺ അവസാനത്തോടെ ഔദ്യോഗികമായി തന്നെ അവസാനിപ്പിച്ചിരുന്നു. ജൂലൈ ഒന്ന് മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും നേരിട്ടാണ് സേവനങ്ങൾ നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് പൗരൻമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മിഷനുകൾ രംഗത്തെത്തിയിരിക്കുന്നത്.

ബി.എൽ.എസ് ഇൻ്റർനാഷണൽ എസ്‌.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവ ഇനി മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയോ ദുബായിലെ കോൺസുലേറ്റ് ജനറലിൻ്റെയോ അംഗീകൃത സേവന ദാതാക്കളല്ലെന്ന് അറിയിപ്പിൽ എടുത്തുപറയുന്നുണ്ട്.

Also Read: Donald Trump: ഇറാന്‍ എന്നെ വധിച്ചാല്‍ അവിടെ ബോംബ് വെച്ച് തകര്‍ത്തേക്കൂ; നിര്‍ദേശം നല്‍കി ട്രംപ്‌

അപ്പോയിൻമെൻ്റുകൾ ഔദ്യോഗിക പോർട്ടൽ വഴി മാത്രം

പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾക്കായുള്ള അപ്പോയിൻമെൻ്റുകൾ book.passportindiauae.com എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് ഇന്ത്യൻ മിഷനുകൾ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഈ പോർട്ടൽ വഴിയുള്ള അപ്പോയിൻമെൻ്റ് ബുക്കിംഗ് പൂർണ്ണമായും സൗജന്യമാണ്. സേവനങ്ങൾ നൽകുന്നതിന് ഇടനിലക്കാാരായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഇത്തരം അവകാശവാദങ്ങളുമായി സമീപിക്കുന്ന വ്യജ ഏജൻ്റുമാർക്ക് പണമോ രേഖകളോ നൽകരുതെന്നും എംബസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയുടെയോ ദുബായ് കോൺസുലേറ്റിൻ്റെയോ പേരിൽ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുകയോ, പണം ആവശ്യപ്പെടുകയോ ചെയ്താൽ, ആ വിവരം മിഷനുകളുടെ ഔദ്യോഗിക സംവിധാനങ്ങൾ വഴി ഉടൻ തന്നെ അറിയിക്കണമെന്നും പാസ്‌പോർട്ട്, വിസ സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ സേവനങ്ങൾ അൽഹിന്ദ് ട്രാവൽസ് ഏറ്റെടുക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ തടസ്സം നേരിട്ടതോടെയാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സേവനങ്ങൾ നേരിട്ട് നൽകാൻ ആരംഭിച്ചത്.

English Summary

The Indian Embassy in Abu Dhabi and the Consulate General in Dubai have warned Indian expats against unauthorized agents for passport, visa, and attestation services. Having ended their contracts with BLS International and SGIVS Global, the missions now handle services directly. Expats must book free appointments exclusively through the official portal, book.passportindiauae.com, and report any fraudulent agencies.

Follow Us