Iran-US Conflict: കരാര്‍ പറ്റില്ലെങ്കില്‍ പൂര്‍ണമായി കീഴടങ്ങിയേക്കൂ; ഇറാന്റേത് ഇരട്ടത്താപ്പെന്ന് ട്രംപ്‌

Iran rejects peace talks with US: ഇറാന്‍ സമ്മതിച്ചില്ലെങ്കിലും, പതിറ്റാണ്ടുകളായി അവര്‍ സൃഷ്ടിച്ച പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും ട്രംപ് പറയുന്നു. ജലപാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച ഇറാന്റെ അവകാശവാദങ്ങളും ട്രംപ് തള്ളിക്കളയുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ സ്റ്റീല്‍ മതില്‍ ഉണ്ടെന്നും ട്രംപ്.

Iran-US Conflict: കരാര്‍ പറ്റില്ലെങ്കില്‍ പൂര്‍ണമായി കീഴടങ്ങിയേക്കൂ; ഇറാന്റേത് ഇരട്ടത്താപ്പെന്ന് ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ്‌

Published: 

04 Aug 2026 | 06:56 AM

ടെഹ്‌റാന്‍: യുഎസുമായുള്ള ചര്‍ച്ചകള്‍ നിഷേധിച്ച് ഇറാന്‍. കരാര്‍ സംഭവിച്ചില്ലെങ്കില്‍ പൂര്‍ണമായി കീഴടങ്ങാന്‍ തയാറായിക്കോളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇറാന്റെ നടപടികള്‍ ഇരട്ടത്താപ്പാണെന്നും, ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പരസ്യമായി പറയും മുമ്പ് അവര്‍ ചര്‍ച്ചയ്ക്കായി യാചിച്ചിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ സമ്മതിച്ചില്ലെങ്കിലും, പതിറ്റാണ്ടുകളായി അവര്‍ സൃഷ്ടിച്ച പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നും ട്രംപ് പറയുന്നു. ജലപാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച ഇറാന്റെ അവകാശവാദങ്ങളും ട്രംപ് തള്ളിക്കളയുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ സ്റ്റീല്‍ മതില്‍ ഉണ്ടെന്നും ട്രംപ്.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. തങ്ങള്‍ അനുവദിക്കാതെ ഇറാനിലേക്ക് ഒന്നും കടക്കില്ല, ഒരു കരാര്‍ അല്ലെങ്കില്‍ പൂര്‍ണമായ കീഴടങ്ങല്‍ ഉണ്ടാകുന്നതുവരെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ഒമാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഇറാന്റെ പ്രതികരണം. വിഷയത്തില്‍ യുഎസുമായി ചര്‍ച്ചകളില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനും യുഎസും മധ്യസ്ഥ രാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ച ആരംഭിച്ചുവെന്നും, അതിനാല്‍ ആക്രമണം അവസാനിപ്പിക്കുന്നുവെന്നുമാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാല്‍ നിലവില്‍ അത്തരമൊരു ചര്‍ച്ച നടക്കുന്നില്ലെന്ന ഇറാന്റെ വിശദീകരണം വീണ്ടും ട്രംപിനെ ചൊടിപ്പിച്ചു, ഇതിന് പിന്നാലെയാണ് പുതിയ വെല്ലുവിളികളും മുന്നറിയിപ്പും.

Also Read: Iran-US Conflict: എങ്ങനെ പോകുമെന്ന് നോക്കാം…ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ട്രംപ്; ആക്രമണം അവസാനിപ്പിച്ചു

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്താന്‍ തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും, എന്നാല്‍ അത്തരം പദ്ധതികളെല്ലാം അവസാനിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചതിന് ശേഷവും, അതോടൊപ്പം ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലുമാണ് നയതന്ത്രത്തിന് കൂടുതല്‍ സമയം നല്‍കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇറാനും അമേരിക്കയും സഖ്യരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ടെഹ്‌റാന്‍ നിലവില്‍ യുഎസുമായി ചര്‍ച്ചകള്‍ നടത്താന്‍ ആലോചിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ഒമാനുമായി മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നും, ഇത് കനാല്‍ വഴി താത്കാലികവും സുരക്ഷിതവുമായ നാവിഗേഷന്‍ പാത ക്രമീകരിക്കുന്നതിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Iran has rejected peace talks with the US amid ongoing tensions between the two countries. US President Donald Trump criticised Tehran’s decision, calling it hypocritical. Trump also indicated that Iran has been given a final chance to reconsider its position.

Follow Us
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ