US-Iran Conflict: അമേരിക്കയെ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചത് മസ്കിൻ്റെ സ്റ്റാർലിങ്ക്? വെളിപ്പെടുത്തലുമായി വാഷിംഗ്ടൺ പോസ്റ്റ്
US-Iran Conflict Twist: Report Claims Tehran Relied on SpaceX's Starlink to Coordinate Attacks on US Targets: അമേരിക്കൻ സൈന്യം ഇറാൻ്റെ വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തതോടെയാണ് ബദൽ മാർഗ്ഗമായി ഇറാൻ സ്റ്റാർലിങ്കിനെ ആശ്രയിച്ചത്. സൈനിക നീക്കങ്ങൾ നിയന്ത്രിക്കാനും വൺ-വേ ഡ്രോൺ ആക്രമണങ്ങൾ നടത്താനുമാണ് ഇറാൻ ഈ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: 2026 മാർച്ചിൽ അമേരിക്കയ്ക്കെതിരെ ആക്രമണങ്ങൾ നടത്താൻ ഇറാൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻ്റെ’സ്റ്റാർലിങ്ക്’ ഇൻ്റർനെറ്റ് സേവനം ഉപയോഗിച്ചതായി റിപ്പോർട്ട്. പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ നിർണ്ണായക വിവരങ്ങളുള്ളത്. വിഷയവുമായി ബന്ധപ്പെട്ട സോഴ്സുകളെ ഉദ്ധരിച്ചാണ് വാർത്ത. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഏറ്റവും രൂക്ഷമായ മാർച്ചിൽ തന്നെയാണ് ഇറാൻ യുദ്ധത്തിനായി സ്റ്റാർലിങ്ക് ഉപയോഗിക്കുന്ന വിവരം ഇലോൺ മസ്ക് അറിഞ്ഞതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കൻ സൈന്യം ഇറാൻ്റെ വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തതോടെയാണ് ബദൽ മാർഗ്ഗമായി ഇറാൻ സ്റ്റാർലിങ്കിനെ ആശ്രയിച്ചത്. സൈനിക നീക്കങ്ങൾ നിയന്ത്രിക്കാനും വൺ-വേ ഡ്രോൺ ആക്രമണങ്ങൾ നടത്താനുമാണ് ഇറാൻ ഈ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. യു.എസ് സെൻട്രൽ കമാൻഡ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നൽകിയ റിപ്പോർട്ടിലൂടെയാണ് ട്രംപ് ഭരണകൂടം ഇക്കാര്യം അറിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത്തരമൊരു റിപ്പോർട്ട് സെൻട്രൽ കമാൻഡ് ഹെഗ്‌സെത്തിന് നൽകിയതായി അറിയില്ലെന്നാണ് പെൻ്റഗൺ വക്താവ് വാഷിംഗ്ടൺ പോസ്റ്റിനോട് പ്രതികരിച്ചത്.
Also Read: India Denmark Relation: അഞ്ചുവർഷത്തെ പുതിയ പദ്ധതി; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഡെൻമാർക്ക്
ഇറാൻ സ്റ്റാർലിങ്ക് ഉപയോഗിച്ചതായി പറയപ്പെടുന്ന അതേ കാലയളവിലാണ് കുവൈത്തിലെ പോർട്ട് ശുഐബയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. 2026 മാർച്ച് ഒന്നിന് നടന്ന ഈ ആക്രമണത്തിൽ ആറ് യുഎസ് ആർമി റിസർവ് സൈനികർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചത് വൺ-വേ ഡ്രോൺ ആയിരുന്നു എന്നതിനാൽ, കുവൈത്ത് ആക്രമണത്തിലും ഇറാൻ സ്റ്റാർലിങ്ക് സഹായം തേടിയിരുന്നോ എന്ന ചോദ്യം വാഷിംഗ്ടൺ പോസ്റ്റ് പെൻ്റഗണിനോട് ഉന്നയിച്ചിരുന്നു. എന്നാൽ ഈ ചോദ്യത്തോട് പ്രതികരിക്കാൻ പെൻ്റഗൺ തയ്യാറായില്ല.
ഇറാൻ സ്റ്റാർലിങ്ക് ഉപയോഗിക്കുന്നു എന്ന വിവരം വിവരം അറിഞ്ഞതോടെ മസ്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ മറ്റൊരു നിർണ്ണായക വിവരം കൂടി പുറത്തുവന്നു. സ്റ്റാർലിങ്കിൻ്റെ സൈനിക പതിപ്പായ ‘സ്റ്റാർഷീൽഡ്’ ഉപയോഗിച്ച് അമേരിക്കൻ സൈന്യവും ഇറാനെതിരെ ആക്രമണം നടത്തിയതായി സംഘം കണ്ടെത്തി. ഇതോടെ യു.എസ് സൈന്യത്തിനെതിരെ മസ്ക് രംഗത്തെത്തിയിരുന്നു. വ്യവസ്ഥകളുറെ ലംഘനമാണ് ഉതെന്നായിരുന്നു മസ്കിൻ്റെ പ്രതികരണം.
English Summary
A Washington Post report claims Iran used Starlink for drone attacks against the US in March 2026, angering Elon Musk, who also objected to US forces using Starshield for weapons.