AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

10th Pass Job Opportunity in Dubai: ദുബായിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എമിറേറ്റ്‌സിൽ ജോലി; മികച്ച ശമ്പളവും ആനുകൂല്യങ്ങളും!

Emirates Airlines Careers Dubai: Apply for Cabin Services Assistant Role: ദുബായിൽ തൊഴിൽ മാറ്റം ആഗ്രഹിക്കുന്ന പ്രവാസികൾക്കും, നാട്ടിൽ നിന്ന് മെച്ചപ്പെട്ട അവസരം തേടുന്ന ഹോസ്പിറ്റാലിറ്റി ജീവനക്കാർക്കും വലിയ നേട്ടമാകുന്ന പാക്കേജാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ശമ്പളത്തിന് പുറമെ, ലോകമെമ്പാടുമുള്ള വിമാന ടിക്കറ്റുകളിലും ഹോട്ടലുകളിലും വൻ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്നതും ഈ ജോലിയുടെ പ്രധാന ആകർഷണമാണ്

10th Pass Job Opportunity in Dubai: ദുബായിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എമിറേറ്റ്‌സിൽ ജോലി; മികച്ച ശമ്പളവും ആനുകൂല്യങ്ങളും!
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 28 Nov 2026 | 08:39 AM

ദുബായ്: ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലാതെ തന്നെ ദുബായിൽ മികച്ച ശമ്പളവും ജീവിതനിലവാരവും നേടാം എമിറേറ്റ്‌സ് എയർലൈൻസാണ് ഇതിന് വഴിയൊരുക്കുന്നത്. ദുബായിലേക്ക് ‘ക്യാബിൻ സർവീസസ് അസിസ്റ്റൻ്റ്’ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ് എമിരേറ്റ്സ്. വെറും പത്താം ക്ലാസ് യോഗ്യത, അതായത് 10 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം ഉള്ളവർക്ക് മികച്ച ശമ്പളത്തോടൊപ്പം യാത്രാ ആനുകൂല്യങ്ങളും നേടാനുള്ള മികച്ച അവസരമാണിത്. ശമ്പളത്തിന് നികുതി നൽകേണ്ടതില്ല എന്നതും മറ്റൊരു ആകർഷണമാണ്.

വിമാനത്തിനുള്ളിലെ ആഡംബര സൗകര്യങ്ങളുടെ പരിപാലനമാണ് ഈ തസ്തികയുടെ പ്രധാന ചുമതല. എമിറേറ്റ്‌സിൻ്റെ പ്രമുഖ വിമാനമായ എ380-ലെ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായുള്ള ഷവർ സ്പാകൾ വൃത്തിയായി സൂക്ഷിക്കുകയും ഓരോ യാത്രക്കാരൻ്റെയും താല്പര്യത്തിന് അനുസരിച്ച് സജ്ജമാക്കുകയും ചെയ്യുകയാണ് പ്രധാന ജോലി. ഇതിന് പുറമെ ഫസ്റ്റ്, ബിസിനസ്, ഇക്കണോമി ക്ലാസുകളിലെ ശുചിമുറികൾ, ഫസ്റ്റ്-ബിസിനസ് ക്ലാസ് ലോഞ്ചുകൾ, മറ്റ് ക്യാബിൻ ഭാഗങ്ങൾ എന്നിവയുടെ ശുചിത്വവും ഭംഗിയും ഉറപ്പാക്കണം.

Also Read: Emirates Hiring in Dubai: പ്ലസ് ടു മതി, ദുബായിൽ എമിറേറ്റ്‌സിൽ ജോലി നേടാം; മാസം 2.83 ലക്ഷം രൂപ വരെ ശമ്പളവും സൗജന്യ താമസവും!

സാധാരണ ക്യാബിൻ ക്രൂവിൻ്റെ സേവന ചുമതലകളിൽ നിന്ന് വ്യത്യസ്തമാണ് ഈ തസ്തിക. വിമാനത്തിലെ പഴ്‌സറിന് കീഴിലായിരിക്കും പ്രവർത്തനം. യാത്രക്കാർ കയറുന്നതിന് മുൻപ് ഷവർ സ്പാകളും ശുചിമുറികളും പരിശോധിച്ച് ആവശ്യമായ സാധനങ്ങൾ കൃത്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഓരോ യാത്രക്കാരനും ഉപയോഗിച്ച ശേഷം സി.എസ്.എ ചെക്ക്‌ലിസ്റ്റ് പ്രകാരം ഷവർ സ്പാ വൃത്തിയാക്കി, അടുത്ത യാത്രക്കാരൻ്റെ റിസർവേഷൻ സമയത്തിന് അനുസരിച്ച് ഒരുക്കിവെക്കണം. വിമാനത്തിനുള്ളിൽ എന്തെങ്കിലും തകരാറുകളോ, അസ്വാഭാവിക ശബ്ദങ്ങളോ, സംശയാസ്പദമായ വസ്തുക്കളോ, യാത്രക്കാരുടെ അസാധാരണ പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പഴ്‌സറെയോ അടുത്തുള്ള ക്രൂ അംഗത്തെയോ അറിയിക്കുക എന്നതും ജോലിയുടെ ഭാഗമാണ്.

യോഗ്യതകൾ എന്തൊക്കെ?

  • 10 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകൾ, എയർലൈനുകൾ, എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ കസ്റ്റമർ സർവീസ് പ്രവൃത്തിപരിചയം
  • ഹോസ്പിറ്റാലിറ്റി മേഖലയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്ത പരിചയമുള്ളവർക്ക് പ്രത്യേക മുൻഗണന ലഭിക്കും.
  • ഇംഗ്ലീഷ് ഭാഷ നന്നായി എഴുതാനും സംസാരിക്കാനും കഴിയണം

ദുബായിൽ തൊഴിൽ മാറ്റം ആഗ്രഹിക്കുന്ന പ്രവാസികൾക്കും, നാട്ടിൽ നിന്ന് മെച്ചപ്പെട്ട അവസരം തേടുന്ന ഹോസ്പിറ്റാലിറ്റി ജീവനക്കാർക്കും വലിയ നേട്ടമാകുന്ന പാക്കേജാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ ശമ്പളത്തിന് പുറമെ, ലോകമെമ്പാടുമുള്ള വിമാന ടിക്കറ്റുകളിലും ഹോട്ടലുകളിലും വൻ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്നതും ഈ ജോലിയുടെ പ്രധാന ആകർഷണമാണ്. ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സിൻ്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

English Summary

Emirates is hiring Cabin Services Assistants in Dubai, requiring 10 years of schooling and two years of service experience, offering tax-free salary and travel benefits.

Follow Us