AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Middle East conflict: ‘കുവൈത്തിലെ സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; ഡ്രോൺ ആക്രമണ ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി

Abbas Araghchi Rejects Kuwait Drone Attack: കുവൈത്ത് വിദേശകാര്യ മന്ത്രി ജറഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹുമായി ഫോണിൽ സംസാരിച്ച അരാഗ്ചി, സംഭവത്തിൽ ഇറാന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി കുവൈത്തുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ ടെഹ്‌റാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു

Middle East conflict: ‘കുവൈത്തിലെ സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; ഡ്രോൺ ആക്രമണ ആരോപണം തള്ളി ഇറാൻ വിദേശകാര്യ മന്ത്രി
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 27 Nov 2026 | 07:13 AM

ടെഹ്‌റാൻ: കുവൈത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ ഡ്രോൺ ആക്രമണ സംഭവം ശയാസ്പദമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. വലിയ യുദ്ധത്തിലേക്ക് സാഹചര്യങ്ങളെ എത്തിക്കുന്നതിനായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തിന് നേരെ ഇറാനിൽ നിന്നെത്തിയ ഡ്രോണുകൾ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചെന്ന കുവൈത്ത് അധികൃതരുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഇറാൻ്റെ ഈ ശക്തമായ പ്രതികരണം.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആകാശത്തുനിന്ന് അവശിഷ്ടങ്ങൾ പതിച്ച് രണ്ട് ഇറ്റാലിയൻ പൗരന്മാർക്ക് ഗുരുതരമായി പരിക്കേറ്റതും പിന്നീട് മരണം സംഭവിച്ചതും. എന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിൽ ഒരു കുവൈത്ത് സ്വദേശിക്കും ഒരു പാകിസ്ഥാൻ പൗരനും പരിക്കേറ്റതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണങ്ങൾ അബ്ബാസ് അരാഗ്ചി പൂർണ്ണമായും തള്ളി. കുവൈത്ത് വിദേശകാര്യ മന്ത്രി ജറഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹുമായി ഫോണിൽ സംസാരിച്ച അരാഗ്ചി, സംഭവത്തിൽ ഇറാന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി കുവൈത്തുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ ടെഹ്‌റാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Also Read: Houthi Attack: ഹുദൈദയിലെ ആക്രമണത്തിന് തിരിച്ചടി; സൗദിയിലെ രണ്ട് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ

മേഖലയിൽ ഇറാൻ യാതൊരുവിധ സൈനിക നീക്കങ്ങളോ ആക്രമണങ്ങളോ നടത്തിയിട്ടില്ലെന്ന് ഇറാൻ സൈനിക വക്താവ് സർദാർ ഷെകാർച്ചിയും വ്യക്തമാക്കി. അമേരിക്കൻ സൈന്യവും ഇസ്രായേലും ചേർന്ന് വ്യാജ ആക്രമണങ്ങൾ നടത്തി മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, തങ്ങളുടെ തെറ്റുകൾ മൂടിവയ്ക്കാനുള്ള മറയായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക വിജയത്തിനരികിലാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കൂടുതൽ ജീവഹാനി ഒഴിവാക്കാനായി ഒരു കരാറിലെത്താൻ ഇറാന് അവസരം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും ശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് സൗദി അധികൃതർ അറിയിച്ചു.

English Summary

Iranian Foreign Minister Abbas Araghchi called the deadly Kuwait drone incident suspicious and a pre-cooked recipe for war, denying Tehran’s role and offering a joint probe after two Italians died.

Follow Us