AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യു.എ.ഇയിൽ നീണ്ട അവധിക്കാലം വരുന്നു; വെറും 29 ദിർഹം മുതൽ ടിക്കറ്റ്; പ്രവാസികൾക്ക് എത്തിഹാദ് റെയിലിൽ കിടിലൻ ട്രിപ്പ് പ്ലാൻ ചെയ്യാം!

Long Holiday Ahead: Budget-Friendly Trips UAE Expats Can Plan on Etihad Rail: ദുബായിൽ നിന്ന് വെറും 39 ദിർഹം മുതലാണ് അബുദാബിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഫുജൈറയിൽ നിന്നാണെങ്കിൽ 55 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. സ്വന്തം വാഹനത്തിൽ പോകുന്നതിനേക്കാൾ പകുതിയിലധികം ലാഭത്തിൽ തലസ്ഥാനത്ത് എത്താം.

യു.എ.ഇയിൽ നീണ്ട അവധിക്കാലം വരുന്നു; വെറും 29 ദിർഹം മുതൽ ടിക്കറ്റ്; പ്രവാസികൾക്ക് എത്തിഹാദ് റെയിലിൽ കിടിലൻ ട്രിപ്പ് പ്ലാൻ ചെയ്യാം!
പ്രതീകാത്മക ചിത്രം Image Credit source: Facebook Etihad Rail
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 03:24 PM

ദുബായ്: യു.എ.ഇയിലെ നീണ്ട അവധിക്കാലം എത്തുമ്പോൾ പ്രവാസി മലയാളികളുടെ മനസ്സിൽ ആദ്യം ഉയരുന്ന ചോദ്യം ഈ വാരാന്ത്യം കുടുംബത്തോടൊപ്പം എങ്ങോട്ട് പോകും എന്നതാണ്. എന്നാൽ മണിക്കൂറുകൾ നീളുന്ന ഹൈവേ ട്രാഫിക് ബ്ലോക്കും പെട്രോൾ ചെലവും ഓർത്ത് പലരും യാത്രകൾ വേണ്ടെന്ന് വെക്കാറാണ് പതിവ്. ഈദ് അൽ ഇത്തിഹാദ്, യു.എ.ഇ വിൻ്റർ ബ്രേക്ക് തുടങ്ങി അവധികൾ വരാനിരിക്കുകയാണ്. ഈ അവധിക്കാലത്ത് ടെൻഷനുകളെല്ലാം മാറ്റിവെച്ച്, കുറഞ്ഞ ചെലവിൽ ട്രെയിൻ യാത്ര ആസ്വദിച്ച് യു.എ.ഇ ഇപ്പോൾ എത്തിഹാദ് റെയിൽ സഹായിക്കും.

ദുബായിൽ നിന്ന് വെറും 39 ദിർഹം മുതലാണ് അബുദാബിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഫുജൈറയിൽ നിന്നാണെങ്കിൽ 55 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. സ്വന്തം വാഹനത്തിൽ പോകുന്നതിനേക്കാൾ പകുതിയിലധികം ലാഭത്തിൽ തലസ്ഥാനത്ത് എത്താം. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അബുദാബി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ, ഇത്തിഹാദ് റെയിൽ ടിക്കറ്റുള്ളവർക്ക് യാസ് മാളിലേക്ക് തികച്ചും സൗജന്യമായി ‘യാസ് എക്സ്പ്രസ്’ ഷട്ടിൽ ബസ് ലഭിക്കും.

തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊരു ദിവസം ആഗ്രഹിക്കുന്നവർക്ക് അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലേക്ക് പോകാം. ലൂവ്ര് അബുദാബി, സായിദ് നാഷണൽ മ്യൂസിയം, സന്ദർശകരുടെ ചലനങ്ങൾക്കനുസരിച്ച് മാറുന്ന ടീംലാബ് ഫിനോമിന, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം.

Also Read: UAE Winter Holiday: സ്കൂളുകൾക്ക് മൂന്നാഴ്ച അവധി, യുഎഇ വിദ്യാർത്ഥികൾക്ക് കോളടിച്ചല്ലോ.

ദുബായിലെയും ഷാർജയിലെയും തിരക്കുകളിൽ നിന്ന് മാറി, നാടിൻ്റെ പച്ചപ്പും മലനിരകളും ഓർമ്മിപ്പിക്കുന്ന ഫുജൈറയിലേക്ക് വെറും 29 ദിർഹം മുതൽ ട്രെയിൻ ടിക്കറ്റ് ലഭ്യമാണ്. അബുദാബിയിൽ നിന്ന് 55 ദിർഹം മുതലും അൽ ദൈദിൽ നിന്ന് 19 ദിർഹം മുതലുമാണ് ഫുജൈറയിലേക്കുള്ള നിരക്കുകൾ ആരംഭിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 മിനിറ്റ് യാത്ര ചെയ്താൽ മനോഹരമായ അംബ്രല്ല ബീച്ചിലെത്താം. പിന്നീട് ഫുജൈറ കോട്ടയും, യു.എ.ഇയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ അൽ ബിദ്യ മസ്ജിദും സന്ദർശിക്കാം.

നീണ്ട അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും സുഹൃത്തുക്കൾക്കും അൽ അഖയിലെ സ്നൂപ്പി ഐലൻഡിന് ചുറ്റും സ്നോർക്കലിംഗും ഡൈവിംഗും പരീക്ഷിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഫുജൈറ അഡ്വഞ്ചർ പാർക്കിൽ സിപ്‌ലൈൻ, മൗണ്ടൻ ബൈക്കിംഗ് എന്നിവയുണ്ട്. ഫുജൈറ യാത്രയ്ക്കൊപ്പം തൊട്ടടുത്തുള്ള ഷാർജയുടെ ഭാഗമായ ഖോർഫക്കാനും സന്ദർശിക്കാവുന്നതാണ്. മലനിരകൾക്ക് നടുവിലെ ബീച്ചും വെള്ളച്ചാട്ടവും ആംഫിതിയേറ്ററും പ്രവാസി മലയാളികളുടെ ഇഷ്ട ലൊക്കേഷനുകളാണ്.

English Summary

With the Eid Al Etihad holiday approaching, UAE expats can skip traffic and plan affordable Etihad Rail trips to Abu Dhabi and Fujairah starting from Dh19.

Follow Us