AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ayatollah Ali Khamenei: ഇറാന്‍ നേതാവ് ഖമേനി മരിച്ചതിന് ധാരാളം സൂചനകളുണ്ട്; അവകാശവാദവുമായി നെതന്യാഹു

Iran-Israel Conflict Updates: ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സ്വേച്ഛാധിപതിയായ അലി ഖമേനിയുടെ താവളം നശിപ്പിക്കപ്പെട്ടു. അയാളിപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതിന്റെ നിരവധി സൂചനകളുണ്ട്.

Ayatollah Ali Khamenei: ഇറാന്‍ നേതാവ് ഖമേനി മരിച്ചതിന് ധാരാളം സൂചനകളുണ്ട്; അവകാശവാദവുമായി നെതന്യാഹു
ആയത്തുള്ള അലി ഖമേനിImage Credit source: PTI
Shiji M K
Shiji M K | Updated On: 01 Mar 2026 | 06:05 AM

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അവകാശവാദം. യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തന്റെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴി പറയുന്നുണ്ട്. ഖമേനിയെ കൂടാതെ ഇസ്രായേലിലെ സുപ്രധാന നേതാക്കളെയെല്ലാം വധിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സ്വേച്ഛാധിപതിയായ അലി ഖമേനിയുടെ താവളം നശിപ്പിക്കപ്പെട്ടു. അയാളിപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതിന്റെ നിരവധി സൂചനകളുണ്ട്. ഇറാനെതിരായ ആക്രമണം എത്രകാലം ആവശ്യമാണോ അത്രയും കാലം നടത്തുമെന്നും നെതന്യാഹു പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊല്ലപ്പെടുന്നത് മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കും നീതി ലഭിക്കുന്നത് പോലെയാണ്. തങ്ങളുടെ ഇന്റലിജന്‍സിനെയും മറ്റ് അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് സാധിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read: Iran-Israel Conflict: യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി, യുഎഇയിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ

എന്നാല്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും അവകാശവാദം ഇറാന്‍ നിഷേധിച്ചു. ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായിയും മാധ്യമങ്ങളോട് പ്രതികരിച്ചു.

Follow Us