AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം

Microsoft Voluntary Exit Plan 2026 Offers Employees a Chance to Leave: അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈസ് പ്രസിഡന്റ് പദവിയിലും അതിന് താഴെയുമുള്ള ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവസരം ലഭിക്കില്ല.

Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
മൈക്രോസോഫ്റ്റ്Image Credit source: picture alliance/Getty Images Creative 2026
Shiji M K
Shiji M K | Published: 27 Oct 2026 | 06:04 AM

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലയിലെ നിക്ഷേപം ശക്തമാക്കുന്നതിനിടെ ചെലവുകള്‍ നിയന്ത്രിക്കാനുള്ള നീക്കവുമായി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയിലെ ഏകദേശം 60,000 ജീവനക്കാര്‍ക്ക് സ്വമേധയാ ജോലി വിടാനുള്ള അവസരമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തിലെ കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം 27 ശതമാനത്തോളം പേര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ അര്‍ഹതയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ ജീവനക്കാര്‍ക്കും അവസരം

അമേരിക്ക, കാനഡ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈസ് പ്രസിഡന്റ് പദവിയിലും അതിന് താഴെയുമുള്ള ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവസരം ലഭിക്കില്ല. ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട ചില വിഭാഗങ്ങള്‍, സെയില്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് സാമ്പത്തിക പിന്തുണയോടെയും കരിയര്‍ ആസൂത്രണത്തിനുള്ള സഹായത്തോടെയും കമ്പനിയില്‍നിന്ന് മാറാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍ ആമി കോള്‍മാന്‍ ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. കമ്പനിയുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍സംഘടനയില്‍ കൂടുതല്‍ വഴക്കമുള്ള സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഈ വര്‍ഷം രണ്ടാമത്തെ സ്വമേധയാ വിരമിക്കല്‍ പദ്ധതി

2026ല്‍ ജീവനക്കാര്‍ക്ക് സ്വമേധയാ ജോലി വിടാനുള്ള അവസരം മൈക്രോസോഫ്റ്റ് നല്‍കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ഏപ്രിലില്‍ അമേരിക്കയിലെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് നേരത്തേ വിരമിക്കാനുള്ള പദ്ധതി കമ്പനി അവതരിപ്പിച്ചിരുന്നു. അന്ന് അര്‍ഹതയുണ്ടായിരുന്നവരില്‍ ഏകദേശം 30 ശതമാനം പേര്‍ പദ്ധതി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം

എഐ നിക്ഷേപവും ചെലവ് നിയന്ത്രണവും

കമ്പനിയുടെ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 2025 അവസാനത്തോടെ ആഗോളതലത്തില്‍ 2,28,000 ജീവനക്കാരുണ്ടായിരുന്ന മൈക്രോസോഫ്റ്റില്‍ 2026 ജൂണ്‍ അവസാനത്തോടെ ഇത് 2,23,000 ആയി കുറഞ്ഞു. അതേസമയം, എഐ സാങ്കേതികവിദ്യയിലും അതിന് ആവശ്യമായ ഡാറ്റാ സെന്റര്‍ അടിസ്ഥാനസൗകര്യങ്ങളിലും കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്.

എഐ മേഖലയിലെ വളര്‍ച്ചയ്ക്കായി കൂടുതല്‍ വിഭവങ്ങള്‍ വിനിയോഗിക്കുമ്പോള്‍ ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവുകള്‍ നിയന്ത്രിക്കാനുള്ള ശ്രമമായും ഈ നീക്കത്തെ വിലയിരുത്താം. എന്നാല്‍ എഐയുടെ വരവ് മാത്രമാണ് ഈ പദ്ധതിക്ക് പിന്നിലെ കാരണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

English Summary

Microsoft is reportedly offering voluntary exit packages to around 60,000 eligible employees as the company increases its investments in artificial intelligence. The initiative is part of its workforce planning strategy, with selected employees in several countries, including India, eligible for the scheme.

Follow Us