AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്

Houthis offered a billion dollars to stop attacks against Saudi: ടെഹ്റാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ സൗദി പ്രതിരോധ മന്ത്രി ചാൾസ്/ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ 100 കോടി ഡോളർ ഓഫർ നിർദ്ദേശം മുന്നോട്ടുവച്ചു എന്നാണ് ഇസ്രായേൽ ഹയോം അ‌വകാശപ്പെടുന്നത്. സൗദി പ്രതിരോധ മന്ത്രിക്കൊപ്പം പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ചർച്ചകളിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
Saudi Houthi ConflictImage Credit source: X
Prasanth Kumar
Prasanth Kumar | Published: 28 Oct 2026 | 07:04 AM

ടെഹ്റാൻ: സൗദിക്ക് മേൽ ഹൂതി വിമതർ ആക്രമണം കടുപ്പിക്കുന്നതിനിടെ, വെടിനിർത്തലിനായി സൗദി അറേബ്യ 100 കോടി ഡോളർ (ഏകദേശം 8,300 കോടിയിലധികം രൂപ) വിമതർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട്. ഇറാൻ വഴിയാണ് ഹൂതി വിമതർക്ക് സൗദി പണം വാഗ്ദാനം ചെയ്തത് എന്നാണ് ഇസ്രായേലി പത്രമായ ‘ഇസ്രായേൽ ഹയോം’ ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. എന്നാൽ ഇത്തരം ഒരു ഡീൽ ചർച്ച നടന്നതായി ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നുമില്ല. മാത്രമല്ല, സൗദിക്ക് നേരേ ഹൂതി വിമതരുടെ ആക്രമണം തുടരുകയുമാണ്. റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തിന് നേരെ മിസൈലാക്രമണം നടത്തിയെന്ന വാദവുമായി ഹൂതികൾ രംഗത്തെത്തിയിട്ടുണ്ട്.

റിയാദിലെ പ്രതിരോധ മന്ത്രാലയത്തെ തങ്ങളുടെ സായുധസേന ലക്ഷ്യമിട്ടെന്നും ബാലസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. ഹൂതികളുടെ രണ്ട് മിസൈലുകൾ വിജയകരമായി തടുത്തെന്ന സൗദിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഹൂതികളുടെ അവകാശവാദം. ഒരു വശത്ത് ഹൂതികൾ ആക്രമണം തുടരുന്നതിനിടെ മറുവശത്ത് ഏത് വിധേനയും ആക്രമണം നിർത്താൻ സൗദി നീക്കങ്ങൾ നടത്തുന്നതായാണ് സൂചന.

Also Read: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം

100 കോടി ഡോളർ ഓഫർ

ടെഹ്റാനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ സൗദി പ്രതിരോധ മന്ത്രി ചാൾസ്/ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ 100 കോടി ഡോളർ ഓഫർ നിർദ്ദേശം മുന്നോട്ടുവച്ചു എന്നാണ് ഇസ്രായേൽ ഹയോം അ‌വകാശപ്പെടുന്നത്. സൗദി പ്രതിരോധ മന്ത്രിക്കൊപ്പം പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കലിൻ എന്നിവരും ടെഹ്റാനിലെ ചർച്ചകളിൽ പങ്കെടുത്തു എന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വിതരണത്തിനുമായി സൗദി നൽകുന്ന തുക വിനിയോഗിക്കും. പകരം സൗദി വിമാനത്താവളങ്ങൾക്കും എണ്ണ മേഖലകൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ഹൂതികൾ പൂർണ്ണമായും നിർത്തണം എന്ന ഡീലിനാണ് ശ്രമം. ഇപ്പോൾ സൗദി വിമാനത്താവളങ്ങൾക്കും എണ്ണ ശേഖരണ ശാലകൾക്കും നേരെ ഹൂതികൾ നടത്തിവരുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ കനത്ത സാമ്പത്തിക നഷ്ടമാണ് സൗദിക്ക് വരുത്തിവയ്ക്കുന്നത്.

എന്നാൽ ഇത്തരമൊരു ഡീൽ ചർച്ച നടന്നതായി സൗദിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാത്രമല്ല, സൗദിയിൽ ഹൂതി ആക്രമണങ്ങൾ തുടരുകയുമാണ്. ബാബ് എൽ-മന്ദേബ് കടലിടുക്കിന്റെ തെക്കൻ മേഖലയിൽ സൗദി അനുകൂല സേനയുടെ മുന്നേറ്റത്തെ ചെറുത്തുതോൽപ്പിച്ചതായും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും ഹൂതികൾ അവകാശപ്പെട്ടു.

പ്രതിരോധ മന്ത്രാലയത്തിന് പുറമെ നജ്‌റാൻ വിമാനത്താവളത്തിലും ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയർബേസിലുമുണ്ടായിരുന്ന രണ്ട് സൈനിക വിമാനങ്ങളെ തങ്ങൾ ആക്രമിച്ചെന്ന് ഹൂതി വക്താവ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സൗദിയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ സൗദി അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.

English Summary

Amidst intensifying attacks by Houthi rebels against Saudi Arabia, international media reports suggest that Saudi Arabia has offered $1 billion (over 83 billion rupees) in financial aid to the rebels in exchange for a ceasefire. The Israeli newspaper ‘Israel Hayom’ reported that this offer was extended to the Houthi rebels via Iran.

Follow Us