AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം

UAE November 2026 Updates: യു.എ.ഇയിൽ നവംബർ മാസം മുതൽ നിരവധി സുപ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഗതാഗത രംഗത്തെ മാറ്റങ്ങൾക്കൊപ്പം ശൈത്യകാല ക്യാമ്പിംഗും പുതിയ യാത്രാ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് നവംബറിലെ കലണ്ടർ. യു.എ.ഇ നിവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.

UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
പ്രതീകാത്മക ചിത്രംImage Credit source: franckreporter/E+/Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 27 Oct 2026 | 04:53 PM

ദുബായ്: തണുപ്പുകാലം ആരംഭിക്കുന്നതോടെ യു.എ.ഇയിൽ നവംബർ മാസം മുതൽ നിരവധി സുപ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഗതാഗത രംഗത്തെ മാറ്റങ്ങൾക്കൊപ്പം ശൈത്യകാല ക്യാമ്പിംഗും പുതിയ യാത്രാ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് നവംബറിലെ കലണ്ടർ. യു.എ.ഇ നിവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളാണ് ഇനി പറയുന്നത്.

ദുബായിലെ അഞ്ച് റോഡുകളിൽ വേഗപരിധി മാറും

  • ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയത് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. വാഹനമോടിക്കുന്നവർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
  • അൽ റീബാത്ത് സ്ട്രീറ്റ്: മാരക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറച്ചു.
  • ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്: സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനും ഇടയിൽ വേഗപരിധി 80ൽ നിന്ന് 70 ആയി കുറച്ചിട്ടുണ്ട്.
  • അൽ അസായൽ സ്ട്രീറ്റ്: ഔദ് മേത്ത സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിലുള്ള വേഗപരിധി 60-ൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തി.
  • അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്: ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഇടയിൽ വേഗപരിധി 60-ൽ നിന്ന് 70 ആയി വർധിപ്പിച്ചു.
  • ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്: ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി 60ൽ നിന്ന് 70 കിലോമീറ്ററായി കൂട്ടിയിട്ടുണ്ട്.

Also Read: Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം

ദുബായിൽ വിൻ്റർ ക്യാമ്പിംഗ് സീസൺ

ദുബായ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള 2026–2027 ശൈത്യകാല ക്യാമ്പിംഗ് സീസണിന് നവംബർ 1-ന് തുടക്കമാകും. അൽ റുവയ്യയിൽ ഒരുക്കിയിരിക്കുന്ന ക്യാമ്പിംഗ് 2027 ഏപ്രിൽ 30 വരെ നീണ്ടുനിൽക്കും. 600 ക്യാമ്പുകൾക്ക് പുറമെ, കാരവൻ പ്ലോട്ടുകളും ഡെയ്‌ലി റെൻ്റൽ ക്യാമ്പുകളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ

അബുദാബി അൽ ദഫ്ര മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇത്തിഹാദ് റെയിലിൻ്റെ രണ്ട് പുതിയ പാസഞ്ചർ സ്റ്റേഷനുകൾ നവംബർ 30-ന് പ്രവർത്തനമാരംഭിക്കും. സായിദ് സിറ്റി, ലിവാ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ വരുന്നത്. ഈ പ്രദേശത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് നേരത്തെ തുറക്കുന്ന ഈ സ്റ്റേഷനുകൾ അബുദാബിയുടെ പടിഞ്ഞാറൻ മേഖലകളിലേക്കുള്ള യാത്രാസൗകര്യം കൂടുതൽ സുഗമമാക്കും.

English Summary

The UAE introduces major changes this November, including revised speed limits on five Dubai roads, the start of winter camping, two new Etihad Rail stations

Follow Us