Kuwait Liquor Tragedy: കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 10 മരണമെന്ന് റിപ്പോർട്ട്

Kuwait Spurious Liquor Tragedy: മരണ സംഖ്യ എത്രയെന്നത് സംബന്ധിച്ചു വിവരമില്ല. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന. ദുരന്തത്തെ തുടർന്ന് ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്.

Kuwait Liquor Tragedy: കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 10 മരണമെന്ന് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം

Published: 

13 Aug 2025 | 12:25 PM

കുവൈത്തിൽ വിഷമദ്യ ദുരന്തമെന്ന് റിപ്പോർട്ട് (Kuwait Liquor Tragedy). സംഭവത്തിൽ 10 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യദുരന്തം ഉണ്ടായതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.

മരണ സംഖ്യ എത്രയെന്നത് സംബന്ധിച്ചു വിവരമില്ല. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന. ദുരന്തത്തെ തുടർന്ന് ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ മലയാളികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പലർക്കും കാഴ്ച നഷ്ടപ്പെട്ടതായും ചിലർ കുഴഞ്ഞുവീണതായും ആശുപത്രിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. ചികിത്സയിൽ കഴിയുന്ന ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ തുടങ്ങിയ മേഖലകളിലെ ആശുപത്രികളിലാണ് ആളുകൾ ചികിൽസയിൽ കഴിയുന്നത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. ഇവിടേക്ക് അനധികൃത വാറ്റുകാരാണ് മദ്യം എത്തിക്കുന്നതെന്നാണ് വിവരം.

പലയിടങ്ങളിലുള്ള ലേബർ ക്യാമ്പിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ എല്ലാവരും പ്രവാസികളാണ്. മദ്യത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്