Man Fakes Death: കാമുകിയുമായി ജീവിക്കണം; ഭാര്യയെ കബളിപ്പിക്കാൻ മരിച്ചെന്ന് കഥയുണ്ടാക്കി; ഒടുവിൽ സംഭവിച്ചത്

Man Fakes Death to Live with Online Girlfriend: കായാക്കിങ്ങിനിടെ മുങ്ങിമരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു ശ്രമം. ഗ്രീൻ ലേക്കിൽ ദിവസങ്ങളോളം അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല.

Man Fakes Death: കാമുകിയുമായി ജീവിക്കണം; ഭാര്യയെ കബളിപ്പിക്കാൻ മരിച്ചെന്ന് കഥയുണ്ടാക്കി; ഒടുവിൽ സംഭവിച്ചത്

പ്രതീകാത്മക ചിത്രം

Published: 

28 Aug 2025 | 09:09 AM

വിസ്കോസിൻ: ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിക്കൊപ്പം ഒന്നിച്ച് ജീവിക്കാൻ കുടുംബം തടസ്സം നിൽക്കാതിരിക്കാനായി താൻ മരിച്ചെന്ന് വരുത്തിത്തീർത്ത് യുവാവ്. അമേരിക്കയിലെ വിസ്കോസിനിലാണ് സംഭവം. ഇതേതുടർന്ന്, വിസ്കോസിൻ സ്വദേശിയായ റയാൻ ബോർഗ്വാർട്ടിനെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. കുടുംബത്തെയടക്കം കബളിപ്പിച്ച കുറ്റത്തിന് 89 ദിവസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. താൻ ചെയ്തത് തെറ്റായി പോയെന്നും ഉറ്റവരെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് കോടതിയിൽ പറഞ്ഞു.

ഓഗസ്റ്റിലാണ് ഗ്രീൻ ലേക്കിൽ കയാക്കിങിന് പോകുകയാണെന്ന് പറഞ്ഞ് റയാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെ ഇയാളെ കാണാതായി. കായാക്കിങ്ങിനിടെ മുങ്ങിമരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ആയിരുന്നു ശ്രമം. ഗ്രീൻ ലേക്കിൽ ദിവസങ്ങളോളം അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് റയാൻ പുതിയ പാസ്പോർട്ട് എടുത്തതായും ഓൺലൈൻ വഴി പരിചയപ്പെട്ട ഉസ്ബെക്കിസ്ഥാൻകാരിയുമായി പ്രണയത്തിലാണെന്നും കണ്ടെത്തിയത്.

റയാന്റെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ, എങ്ങനെ വിജയകരമായി അപ്രത്യക്ഷനാകാം, വിദേശ ബാങ്കിലേക്ക് പണം എങ്ങനെ മാറ്റം എന്ന് തുടങ്ങിയ കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞതായി കണ്ടെത്തി. ഇതെല്ലം ഡാറ്റയിൽ നിന്ന് റയാൻ നീക്കം ചെയ്‌തിരുവെങ്കിലും അന്വേഷണ സംഘം കംപ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ്, റയാൻ കാമുകിക്കൊപ്പം നാടുവിട്ടതാണെന്ന് പോലീസിന് മനസിലായത്.

ALSO READ: അരക്കിലോ പരിപ്പിന് 320 രൂപ! 20 രൂപയുടെ ബിസ്കറ്റിന് 400 രൂപ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കേട്ട് ‍ഞെട്ടി ‌സൈബർ ലോകം

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റയാൻ ജോർജിയയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒടുവിൽ ഒരുതരത്തിൽ അനുനയിപ്പിച്ചാണ് യുവാവിനെ തിരിച്ച് യുഎസിലേക്ക് എത്തിച്ചത്. തിരികെ വീട്ടിലെത്തിയ റയാനോട് 22 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനം നൽകാൻ ഭാര്യ ആവശ്യപ്പെട്ടു. തുടക്കത്തിൽ റയാൻ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തെളിവുസഹിതം വിവരിച്ചതോടെ ഒടുവിൽ സമ്മതിക്കുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്