AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asim Munir: റിലയന്‍സ് സമുച്ചയം ആണാവായുധത്തിലൂടെ തകര്‍ക്കും; ഭീഷണി തുടര്‍ന്ന് പാക് സൈനിക മേധാവി

Reliance Refinery Missile Threat: ഇന്ത്യയുടെ സാമ്പത്തിക ആസ്തികളില്‍ പ്രത്യേകിച്ച് എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുക എന്നതാണ് ഇതുവഴി പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്. യുഎസിലെ ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടന്ന അത്താഴ വിരുന്നില്‍ സംസാരിക്കവേയാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്.

Asim Munir: റിലയന്‍സ് സമുച്ചയം ആണാവായുധത്തിലൂടെ തകര്‍ക്കും; ഭീഷണി തുടര്‍ന്ന് പാക് സൈനിക മേധാവി
അസിം മുനീര്‍Image Credit source: TV9 Network
Shiji M K
Shiji M K | Published: 12 Aug 2025 | 06:08 AM

ഫ്‌ളോറിഡ: ഇന്ത്യയെ ആണവായുധങ്ങള്‍ കൊണ്ട് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍, രാജ്യവുമായി സംഘര്‍ഷമുണ്ടായാല്‍ ആര്‍എല്‍എല്ലിന്റെ സമുച്ചയം ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി. ഗുജറാത്തിലെ ജാംനഗറിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് റിഫൈനറി സമുച്ചയമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇതിനെ തങ്ങള്‍ ലക്ഷ്യം വെക്കുമെന്ന് മുനീര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക ആസ്തികളില്‍ പ്രത്യേകിച്ച് എണ്ണ കേന്ദ്രങ്ങളെ ആക്രമിക്കുക എന്നതാണ് ഇതുവഴി പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്. യുഎസിലെ ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടന്ന അത്താഴ വിരുന്നില്‍ സംസാരിക്കവേയാണ് മുനീര്‍ ഇക്കാര്യം പറഞ്ഞത്.

മുകേഷ് അംബാനിയുടെ ആര്‍എല്‍എല്ലിനെ അടുത്ത തവണ നമ്മള്‍ എന്തുചെയ്യുമെന്ന് കാണിക്കും. അതിന് താന്‍ ആളുകളെ അധികാരപ്പെടുത്തിയതായി മുനീര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 115 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള, എണ്ണ-ടെലികോം-റീട്ടെയില്‍ കമ്പനിയെയാണ് താന്‍ ലക്ഷ്യം വെക്കുന്നതായി ഇപ്പോള്‍ മുനീര്‍ പറഞ്ഞിരിക്കുന്നത്.

Also Read: Pak Army Chief: ഞങ്ങള്‍ ഇല്ലാതാകുമെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നശിപ്പിക്കും: പാക് സൈനിക മേധാവി

അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് നിരന്തരം പാക് ഭീഷണിയുണ്ടാകുമെന്ന് ഇന്ത്യ വിലയിരുത്തുന്നുണ്ട്. ആര്‍എല്‍എല്‍ റിഫൈനറിക്ക് ഭീഷണിയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ശക്തി തകര്‍ക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.