Pakistan: പാകിസ്ഥാനിൽ ചാവേര്‍ ബോംബ് സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു

Pakistan suicide bomber Attack: വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Pakistan: പാകിസ്ഥാനിൽ ചാവേര്‍ ബോംബ് സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു

Pakistan suicide bomber

Updated On: 

03 Sep 2025 | 07:56 AM

പാകിസ്ഥാനിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 14 പേർ മരിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ, ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ (ബിഎൻപി) രാഷ്ട്രീയ റാലിയെ ലക്ഷ്യം വച്ചായിരുന്നു ചാവേർ ബോംബ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റു. ഇറാനിയൻ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്ന ചാവേർ ബോംബർ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു.

വിഘടനവാദ തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമത ഗ്രൂപ്പാണ് ബലൂച് ലിബറേഷൻ ആർമി. പ്രവിശ്യയിലെ സമ്പന്നമായ വാതക, ധാതു വിഭവങ്ങൾ തദ്ദേശവാസികൾക്ക് പ്രയോജനപ്പെടാതെ സർക്കാർ ചൂഷണം ചെയ്യുന്നുവെന്നാണ് ബലൂച് ലിബറേഷൻ ആർമി ആരോപിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല
യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം; കാരണം ഇതാണ്!
എത്തിഹാദ് റെയിൽ നിർമ്മാണം: ഷാർജയിൽ പുതിയ ഗതാഗത മാറ്റങ്ങളും നിയന്ത്രണങ്ങളും; യാത്രക്കാർ അറിയേണ്ടതെല്ലാം
Iran US Conflict: ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണ്ണമായും നീക്കി; പുതിയ മൈനുകൾ സ്ഥാപിച്ചാൽ കടുത്ത നടപടിയെന്ന് ട്രംപ്
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി