Onam 2025 offers: ഓണത്തിനു കുറഞ്ഞ തുകയ്ക്ക് യുഎയിൽ നിന്ന് നാട്ടിലെത്താം… അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

UAE–Kerala Onam Travel: പരിമിതമായ കാലയളവിന് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ. അതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകാൻ സാധ്യത ഏറെയാണ്.

Onam 2025 offers: ഓണത്തിനു കുറഞ്ഞ തുകയ്ക്ക് യുഎയിൽ നിന്ന് നാട്ടിലെത്താം... അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

Air India Ticket Offer

Published: 

28 Aug 2025 | 03:11 PM

ന്യൂഡൽഹി: ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് യു എ ഇയിൽ നിന്നുള്ള മലയാളി പ്രവാസികൾക്ക് സന്തോഷവാർത്തയാണ് എത്തുന്നത്. സാധാരണയായി ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില കുത്തനെ ഉയരാറാണ് പതിവ്. എന്നാൽ ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസും പ്രമുഖ ട്രാവൽ ഏജൻസികളും പ്രഖ്യാപിച്ച പുതിയ ഓഫറുകൾ പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

189 ദിർഹം മുതലാണ് യു എ ഇയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ വില ആരംഭിക്കുന്നത്. ആദ്യമായി ഇത്തരം ഓഫറുമായി രംഗത്തെത്തിയത് എയർ ഇന്ത്യ എക്സ്പ്രസ്സാണ്.

ദുബായ്, ഷാർജ, അബുദാബി വിമാനത്താവളങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്. കൂടാതെ, യാത്രക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് തീയതി, ലക്ഷ്യം എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കും. ഉയർന്ന വിമാന ടിക്കറ്റ് ചെലവിനെ തുടർന്ന് ഓണക്കാലത്ത് നാട്ടിലേക്ക് യാത്ര ചെയ്യാൻ മടിക്കുന്നവർക്കായി ഇത് വലിയൊരു ലാഭമാണ്.

അതേസമയം, സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് അടക്കം ചില പ്രമുഖ ട്രാവൽ ഏജൻസികളും ഇത്തവണ ഓണക്കാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്- കോഴിക്കോട് റൂട്ടിൽ വെറും 189 ദിർഹത്തിന് വൺ വേ ടിക്കറ്റുകൾ നൽകുന്നതോടൊപ്പം 30 കിലോ ബാഗേജ് അലവൻസ് സൗജന്യമായി നൽകുന്നതായും അധികൃതർ വ്യക്തമാക്കി.

പരിമിതമായ കാലയളവിന് മാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ. അതിനാൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകാൻ സാധ്യത ഏറെയാണ്. യാത്ര പദ്ധതിയിടുന്നവർ ഉടൻ തന്നെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികളുടെ സഹായത്തോടെയോ ബുക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ദുബയിൽ ജോലി ചെയ്യുമ്പോൾ തന്നെ സ്വന്തമായി ബിസിനസ്സ് തുടങ്ങാമോ? അറിയേണ്ട നിയമവശങ്ങൾ !
യു.എ.ഇയിൽ പൊലീസിനെ വിളിക്കാൻ 999 ആണോ 901 ആണോ ഉപയോഗിക്കേണ്ടത്? പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ദുബായി ഡ്യൂട്ടിഫ്രീയിൽ ഒൻപതര കോടിയുടെ ബമ്പറടിച്ച് മലയാളി; ഭാഗ്യം തുണച്ചത് 17 സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിന്
ദുബായിലെ സ്കൂളുകളിൽ ഒക്ടോബറിലെ അവധികളിൽ മാറ്റം; പുതിയ അധ്യായന വർഷത്തെ അവധികൾ അറിയാം!
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്