AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: കേന്ദ്ര ജീവനക്കാര്‍ക്ക് വന്‍ നേട്ടം വേണം; 8ാം ശമ്പള കമ്മിഷന് മുന്നില്‍ 13 നിര്‍ദേശങ്ങള്‍, വര്‍ഷംതോറും 6% ശമ്പള വര്‍ധന

8th Pay Commission Latest News Government Employees Seek 6% Annual Salary Hike: ജോലിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന പ്രൊഫഷണല്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ യോഗ്യത നേടുന്ന ജീവനക്കാര്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള ഒറ്റത്തവണ സാമ്പത്തിക ആനുകൂല്യത്തിന് പകരം ശമ്പളത്തില്‍ സ്ഥിരമായ നേട്ടം ലഭിക്കണമെന്നാണ് നിര്‍ദേശം.

8th Pay Commission: കേന്ദ്ര ജീവനക്കാര്‍ക്ക് വന്‍ നേട്ടം വേണം; 8ാം ശമ്പള കമ്മിഷന് മുന്നില്‍ 13 നിര്‍ദേശങ്ങള്‍, വര്‍ഷംതോറും 6% ശമ്പള വര്‍ധന
പ്രതീകാത്മക ചിത്രംImage Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 24 Nov 2026 | 11:43 AM

എട്ടാം ശമ്പള കമ്മിഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ ഉയരുകയാണ്. ശമ്പള പരിഷ്‌കരണം, പെന്‍ഷന്‍, ക്ഷാമബത്ത, മറ്റ് സേവന ആനുകൂല്യങ്ങള്‍ എന്നിവയില്‍ വലിയ മാറ്റങ്ങളാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ പ്രതിരോധ മേഖലയിലെ സിവിലിയന്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഭാരതീയ പ്രതിരക്ഷ മസ്ദൂര്‍ സംഘ് (BPMS) കമ്മിഷന് മുന്നില്‍ പുതിയ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു. കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ആവശ്യങ്ങള്‍ അറിയാം.

കുറഞ്ഞ അടിസ്ഥാന ശമ്പളം പുനര്‍നിര്‍ണയിക്കണം

ജീവനക്കാരുടെ കുടുംബത്തിന്റെ യഥാര്‍ഥ ജീവിതച്ചെലവ്, അവശ്യസാധനങ്ങളുടെ വില, ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ മാനദണ്ഡങ്ങള്‍ എന്നിവ പരിഗണിച്ച് കുറഞ്ഞ അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്നാണ് ആവശ്യം.

ഫിറ്റ്‌മെന്റ് ഫാക്ടര്‍ പരിഷ്‌കരിക്കണം

പണപ്പെരുപ്പം മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്ന തരത്തില്‍ അനുയോജ്യമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ നിശ്ചയിക്കണം. ശമ്പള നിലകള്‍ തമ്മിലുള്ള വ്യത്യാസം യുക്തിസഹമാക്കണമെന്നും പരമാവധി, കുറഞ്ഞ ശമ്പളങ്ങള്‍ തമ്മിലുള്ള അനുപാതം 1:10 ആയി പരിമിതപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.

വാര്‍ഷിക ഇന്‍ക്രിമെന്റ് 6 ശതമാനം

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക ഇന്‍ക്രിമെന്റായി ലഭിക്കുന്നത്. ഇത് ആറ് ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. അംഗീകരിക്കപ്പെട്ടാല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലെ വാര്‍ഷിക വര്‍ധന ഉയരും.

50 ശതമാനം ഡിഎ

നിലവിലുള്ള ക്ഷാമബത്തയുടെ 50 ശതമാനം അടിസ്ഥാന ശമ്പളത്തിലും പെന്‍ഷനിലും ലയിപ്പിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. പുതിയ ശമ്പള ഘടനയും പെന്‍ഷനും നിശ്ചയിക്കുന്നതിന് മുമ്പ് ഈ ലയനം നടപ്പാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

പഴയ പെന്‍ഷന്‍ പദ്ധതി

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS), ഏകീകൃത പെന്‍ഷന്‍ പദ്ധതി (UPS) എന്നിവയ്ക്ക് പകരം പഴയ പെന്‍ഷന്‍ പദ്ധതി (OPS) പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. വിരമിച്ച ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ബോണസ് ആനുകൂല്യങ്ങള്‍

അഡ്ഹോക്ക് ബോണസ്, പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് എന്നിവ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭ്യമാക്കണം. കുറഞ്ഞത് 30 ദിവസത്തെ ശമ്പളത്തിനും ഡിഎയ്ക്കും തുല്യമായ ബോണസ് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീമിന് (CGEGIS) കീഴിലുള്ള പരിരക്ഷ നിലവിലെ 30,000 രൂപയില്‍ നിന്ന് കുറഞ്ഞത് 15 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.

ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്

ജീവനക്കാരുടെ മരണശേഷം കുടുംബത്തിന് ലഭിക്കുന്ന ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ആനുകൂല്യം 10 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

ജിപിഎഫ് പലിശ

ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന് (GPF) ലഭിക്കുന്ന പലിശ നിരക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് (EPF) ലഭിക്കുന്നതിനേക്കാള്‍ കുറവാകരുതെന്നാണ് ആവശ്യം. ജീവനക്കാരുടെ ദീര്‍ഘകാല സമ്പാദ്യത്തിന് മികച്ച നേട്ടം ഉറപ്പാക്കുകയാണ് ലക്ഷ്യം.

Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: നിലവിലെ അടിസ്ഥാന ശമ്പളം എത്ര കൂടും? ജീവനക്കാർ കാത്തിരുന്ന കണക്കുകൾ

പലിശരഹിത അഡ്വാന്‍സുകള്‍

നിലവില്‍ നിര്‍ത്തലാക്കിയതോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോ ആയ പലിശരഹിത അഡ്വാന്‍സ് സൗകര്യങ്ങള്‍ വീണ്ടും ലഭ്യമാക്കണം. വ്യക്തിപരവും കുടുംബപരവുമായ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇത് സഹായിക്കുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത

ജോലിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന പ്രൊഫഷണല്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ യോഗ്യത നേടുന്ന ജീവനക്കാര്‍ക്ക് രണ്ട് അധിക ഇന്‍ക്രിമെന്റുകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള ഒറ്റത്തവണ സാമ്പത്തിക ആനുകൂല്യത്തിന് പകരം ശമ്പളത്തില്‍ സ്ഥിരമായ നേട്ടം ലഭിക്കണമെന്നാണ് നിര്‍ദേശം.

കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്

നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ് (CEA) ബിരുദാനന്തര പഠനം വരെയും അനുവദിക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം.

എല്‍ടിസി സമയത്തെ ലീവ് എന്‍ക്യാഷ്‌മെന്റ്

അര്‍ഹമായ ഓരോ ലീവ് ട്രാവല്‍ കണ്‍സഷന്‍ (LTC) അവസരത്തിലും 20 ദിവസത്തെ അവധി പണമാക്കി മാറ്റാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary

The Bharatiya Pratiraksha Mazdoor Sangh (BPMS) has submitted 13 key demands to the 8th Pay Commission. These include a 6% annual increment, merger of 50% DA with basic pay, restoration of OPS, higher insurance coverage and improved employee benefits. All proposals are pending consideration and have not yet been approved.

Follow Us