AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pay Revision: ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കുമോ? ശമ്പള പരിഷ്കരണം, ചരിത്രം ഇങ്ങനെ…

Kerala Government Employees 12th Pay Revision Updates: പന്ത്രണ്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചിരുന്നെങ്കിലും, സമപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. അഞ്ച് വർഷ തത്ത്വം അംഗീകരിച്ച് 12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നിവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ.

Pay Revision: ജീവനക്കാർക്ക് ഇടക്കാല ആശ്വാസം അനുവദിക്കുമോ? ശമ്പള പരിഷ്കരണം, ചരിത്രം ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment Getty Images
Nithya Vinu
Nithya Vinu | Published: 24 Nov 2026 | 10:42 AM

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനായി, പന്ത്രണ്ടാം ശമ്പള കമ്മീഷനെ രൂപീകരിച്ചിരുന്നെങ്കിലും, സമപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. അഞ്ച് വർഷ തത്ത്വം അംഗീകരിച്ച് 12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നിവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങൾ.

ഇടക്കാല ആശ്വാസം അനുവദിക്കുമോ?

ശമ്പള പരിഷ്കരണ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും സർക്കാർ അത് അംഗീകരിച്ച് പുതിയ ശമ്പള സ്കെയിൽ നടപ്പാക്കുകയും ചെയ്യുന്നതിന് മുമ്പ്, ജീവനക്കാർക്കും പെൻഷൻകാർക്കും താൽക്കാലികമായി നൽകുന്ന മുൻകൂർ സാമ്പത്തിക ആനുകൂല്യമാണ് ഇടക്കാല ആശ്വാസം.

ശമ്പളപരിഷ്കരണം വൈകുന്ന ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസം അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുനഃസംഘടന, അടുത്ത ശമ്പള പരിഷ്കരണം എന്നിവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അടുത്തിടെ പറഞ്ഞിരുന്നു.

ALSO READ: ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് TA എത്ര ലഭിക്കും? ശമ്പളം നഷ്ടപ്പെടുത്തല്ലേ..

കേരളത്തിലെ ശമ്പള പരിഷ്കരണ ചരിത്രം

1956-ൽ കേരള സംസ്ഥാനം രൂപീകൃതമായത് മുതൽ ഇതുവരെ പതിനൊന്ന് ശമ്പള പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ-കൊച്ചി, മലബാർ പ്രദേശങ്ങളിലെ ജീവനക്കാരുടെ വ്യത്യസ്ത ശമ്പള സ്കെയിലുകൾ ഏകീകരിക്കാനായി 1957-ൽ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചു. ഈ പ്രാരംഭ ശമ്പള പരിഷ്കരണ ഉത്തരവുകൾക്കും 1958-ലെ ശങ്കരനാരായണ അയ്യർ കമ്മിറ്റിയുടെ ശുപാർശകൾക്കും ശേഷമാണ് തുടർച്ചയായ ശമ്പള പരിഷ്കരണ കമ്മീഷനുകൾ നിലവിൽ വന്നത്.

കെ.എം. ഉണ്ണിത്താൻ അധ്യക്ഷനായി 1965-ലാണ് ആദ്യ കമ്മീഷൻ നിയോഗിക്കപ്പെട്ടത്. വി.കെ. വേലായുധൻ അധ്യക്ഷനായ രണ്ടാം കമ്മീഷന്റെ ശുപാർശകൾ 1969-ലും തുടർന്നുള്ള ഉപസമിതി തീരുമാനങ്ങൾ 1974-ലുമായി നടപ്പാക്കി. മൂന്നാം ശമ്പള കമ്മീഷനിൽ എൻ. ചന്ദ്രഭാനു ഏകാംഗ കമ്മീഷനായി പ്രവർത്തിക്കുകയും 1978-ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ആറാം ശമ്പള പരിഷ്കരണം, പ്രത്യേക കമ്മീഷന് പകരം ഉദ്യോഗസ്ഥ സമിതിയുടെശുപാർശ പ്രകാരം കേന്ദ്ര ശമ്പള സ്കെയിലുകൾക്ക് സമാനമായ ഘടന നടപ്പാക്കി.  പ്രൊഫ. എം.എ. ഉമ്മൻ അധ്യക്ഷനായ ഏഴാം കമ്മീഷന്റെ ശുപാർശകൾ 1998 നവംബറിൽ നടപ്പിലാക്കി. ജസ്റ്റിസ് ആർ. രാജേന്ദ്രബാബു അധ്യക്ഷനായ എട്ടാം കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2006 മാർച്ചിൽ ഉത്തരവിറങ്ങി. ജസ്റ്റിസ് ആർ. രാജേന്ദ്രബാബു തന്നെ അധ്യക്ഷനായ ഒമ്പതാം ശമ്പള കമ്മീഷന്റെ ശുപാർശകൾ 2011 ഫെബ്രുവരിയിൽ നടപ്പാക്കി.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 2016 ജനുവരിയിൽ ഉത്തരവ് പുറപ്പെടുവിച്ചു. റിട്ട. ഐ.എ.എസ് കെ. മോഹൻദാസ് അധ്യക്ഷനായ പതിനൊന്നാം കമ്മീഷന്റെ ശുപാർശകൾ 2021 ഫെബ്രുവരി 10-ലെ ഉത്തരവിലൂടെ നടപ്പിലാക്കി. 2026-ലെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്ക് വേണ്ടിയാണ് നിലവിലെ കാത്തിരിപ്പ്.

English Summary:

State government employees and pensioners are eagerly awaiting the implementation of the 12th Pay Revision. Although the government constituted the 12th Pay Commission to examine the revision, it failed to submit its report within the prescribed timeframe. Employees are now demanding the immediate implementation of the pay revision in accordance with the five-year revision principle, along with interim financial relief until the revised pay structure comes into effect.

Follow Us