AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: ആയുഷ് കോഴ്‌സുകളിലെ രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ്; പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം

Kerala AYUSH & Medical Allied Admissions 2026-27: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ ഒന്നാം ഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇതിനായി രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടക്കതും.

KEAM 2026: ആയുഷ് കോഴ്‌സുകളിലെ രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ്; പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 24 Nov 2026 | 11:02 AM

2026-27 അധ്യയന വര്‍ഷത്തെ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ ഒന്നാം ഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇതിനായി രണ്ടാംഘട്ട സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റ് നടക്കതും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും, നവംബര്‍ 20-ലെ വിജ്ഞാപനപ്രകാരമോ, മുന്‍ വിജ്ഞാപനങ്ങള്‍ പ്രകാരമോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. ഇതിനായി നവംബര്‍ 26-ന് രാവിലെ 10 വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അതേസമയം, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ കോഴ്‌സുകളില്‍ അഡ്മിഷനായി നവംബര്‍ 20-ലെ വിജ്ഞാപനപ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുകയും, എന്‍ടിഎ നടത്തിയ നീറ്റ് യുജി-2026 പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടുകയും ചെയ്തവര്‍ക്ക് അവരുടെ നീറ്റ് യുജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്നതിന് അവസരം.

നവംബര്‍ 26-ന് രാവിലെ 10 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമാകും. പുതുതായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയില്‍ ന്യൂനതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കില്‍ അത് ഒടുക്കുന്നതിനും ഈ നിശ്ചിത സമയപരിധിക്കുള്ളില്‍ അവസരമുണ്ട്. സംശയങ്ങള്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സേവനം തേടാം.

Also Read: പത്താം ക്ലാസ് കഴിഞ്ഞോ? പഠനത്തിനൊപ്പം വരുമാനവും നേടാം; പ്ലസ് വണ്ണിനൊപ്പം പഠിക്കാവുന്ന കോഴ്‌സുകൾ

ആറാംഘട്ട അലോട്ട്‌മെന്റ്‌

അതേസമയം, ബിഡിഎസ് കോഴ്‌സിലേക്കുള്ള ആറാംഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ഒടുക്കി നവംബര്‍ 26-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ബാധകമായ രേഖകളുമായെത്തി അഡ്മിഷന്‍ നേടേണ്ടതാണ്. വിശദവിവരങ്ങള്‍ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

‘സ്പെഷ്യൽ സ്ട്രേ വേക്കൻസി’ അലോട്ട്‌മെന്റിന് ശേഷവും വിവിധ സെല്‍ഫ് ഫിനാന്‍സിങ്‌ കോളേജുകളിൽ ബിഡിഎസ് കോഴ്‌സുകളിൽ ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഈ ഒഴിവുകൾ നികത്തുന്നതിനായാണ് ആറാം ഘട്ട അലോട്ട്‌മെന്റ്. നവംബര്‍ 19 വരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാവകാശം അനുവദിച്ചിരുന്നു.

English Summary

The second phase stray vacancy allotment has begun to fill remaining 2026–27 seats in Ayurveda, Homeopathy, Siddha, Unani, and medical allied courses. Candidates on the Commissioner for Entrance Examinations (CEE) medical rank list and eligible online applicants can participate. Option registration is open until November 26 at 10 AM. Further details are available on the official CEE website.

Follow Us