8th Pay Commission: ശമ്പള വർദ്ധനവ് വൈകിയാൽ, 3 ലക്ഷം കോടി രൂപ നഷ്ടം! എട്ടാം ശമ്പള കമ്മീഷൻ ചെലവ് എത്ര?

8th Pay Commission Cost Estimate: ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ, നടപ്പാക്കൽ വൈകുന്നതനുസരിച്ച് കുടിശ്ശിക തുക വർദ്ധിക്കും. ഇത് ഒടുവിൽ കേന്ദ്ര സർക്കാരിന് ഒറ്റയടിക്ക് വലിയ തുക നൽകേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, നിശ്ചിത സമയത്തിനുള്ളിൽ തന്നെ ശുപാർശകൾ നടപ്പാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് റിപ്പോർട്ടിലുള്ളത്.

8th Pay Commission: ശമ്പള വർദ്ധനവ് വൈകിയാൽ, 3 ലക്ഷം കോടി രൂപ നഷ്ടം! എട്ടാം ശമ്പള കമ്മീഷൻ ചെലവ് എത്ര?

പ്രതീകാത്മക ചിത്രം

Updated On: 

28 Nov 2026 | 03:20 PM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിന് വേണ്ടി രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ചർച്ചകൾ അവസാനിച്ചിട്ടുണ്ട്. വരുന്ന മെയ് മാസത്തിൽ ശുപാർശകൾ സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ, കാത്തിരിപ്പ് ഇനിയും നീണ്ടേക്കുമോ എന്ന ആശങ്കയും ജീവനക്കാർക്കിടയിൽ ഉണ്ട്. അതേസമയം, ശമ്പള പരിഷ്കരണം നീളുംതോറും സർക്കാരിന് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സാമ്പത്തിക ബാധ്യതയോ?

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് 2028-ലേക്ക് നീട്ടിവച്ചാൽ കേന്ദ്ര സർക്കാരിന് താൽക്കാലിക ആശ്വാസം ലഭിച്ചേക്കാമെങ്കിലും, ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്ന് ഡ്യൂഷെ ബാങ്ക് റിസർച്ചിന്റെ (Deutsche Bank Research) റിപ്പോർട്ട്. ശമ്പള പരിഷ്കരണം മൂലം കേന്ദ്രത്തിന്റെ ചെലവിൽ കുറഞ്ഞത് 3 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് വിലയിരുത്തൽ.

ALSO READ: പഴയ പെൻഷൻകാർക്കും നേട്ടം; എട്ടാം ശമ്പള കമ്മീഷനിൽ മോദിക്ക് മുന്നിൽ 11 ആവശ്യങ്ങൾ

കുടിശ്ശിക വർദ്ധിക്കും

ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന സാഹചര്യമുണ്ടായാൽ, നടപ്പാക്കൽ വൈകുന്നതനുസരിച്ച് കുടിശ്ശിക തുക വർദ്ധിക്കും. ഇത് ഒടുവിൽ കേന്ദ്ര സർക്കാരിന് ഒറ്റയടിക്ക് വലിയ തുക നൽകേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, നിശ്ചിത സമയത്തിനുള്ളിൽ തന്നെ ശുപാർശകൾ നടപ്പാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് റിപ്പോർട്ടിലുള്ളത്. 2027-ൽ തന്നെ കമ്മീഷൻ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്രം പരിഗണിക്കുമെന്നാണ് ഡ്യൂഷെ ബാങ്ക് പ്രതീക്ഷിക്കുന്നത്.

ധനക്കമ്മിയും ബജറ്റ് വെല്ലുവിളികളും

ധനക്കമ്മി: 2027-28 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.3 ശതമാനം ധനക്കമ്മി  ആണ് ഡ്യൂഷെ ബാങ്ക് പ്രവചിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിലും ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

മറ്റ് സമ്മർദ്ദങ്ങൾ: ശമ്പള പരിഷ്കരണത്തിന് പുറമെ, ഉയർന്ന ക്രൂഡ് ഓയിൽ വില, സബ്സിഡി ചെലവുകൾ, ആർബിഐയിൽ നിന്നുള്ള ലാഭവിഹിതം കുറയാൻ സാധ്യത എന്നിവയും കേന്ദ്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. 2026-27-ൽ ആർബിഐയിൽ നിന്ന് 2.9 ലക്ഷം കോടി രൂപയുടെ ലാഭവിഹിതമാണ് പ്രതീക്ഷിക്കുന്നത്.

ശമ്പള വർദ്ധനവ് സർക്കാരിന്റെ ചെലവ് കൂട്ടുമെങ്കിലും, ജീവനക്കാരുടെ വരുമാനം ഉയരുന്നത് വീടുകളിലെ ഉപഭോഗത്തിനും ആഭ്യന്തര ഡിമാൻഡിനും കരുത്തേകും. പശ്ചിമേഷ്യൻ പ്രതിസന്ധി ഉണ്ടായിട്ടും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കരുത്ത് കാട്ടുന്നതായും, യഥാർത്ഥ ജിഡിപി വളർച്ച 2026-27-ൽ 7.3 ശതമാനവും, 2027-28-ൽ 7.2 ശതമാനവും, 2028-29-ൽ 7.3 ശതമാനവും ആയിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, 2027-28 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് അടുത്തിരിക്കെ, സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് ശമ്പള കമ്മീഷൻ ചെലവ് ഉൾക്കൊള്ളുക എന്നതാണ് കേന്ദ്രത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.

English Summary:

Delaying the implementation of the 8th Pay Commission until 2028 could provide temporary relief to the Centre’s finances but may ultimately increase the government’s financial burden due to accumulated salary and pension arrears.

Loading...
Unable to load recommendations.
Follow Us
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?