AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate Today : സ്വർണവില ഉച്ചയ്ക്കും കൂടി, ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 2640 രൂപ; വീണ്ടും ഒരു ലക്ഷം കയറുമോ?

Kerala Gold Price Today November 26, 2026 : രാവിലെ സ്വർണവില വർധിച്ച് 92,800 രൂപയായിരുന്നു. പിന്നാലെ ഉച്ചയോടെ രാജ്യാന്തര വിപണിയിലെ വില മാറ്റം വന്നതോടെ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുകയായിരുന്നു. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷത്തിലേക്കെത്തുമോ എന്ന ഭീഷിണിയാണ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.

Kerala Gold Rate Today : സ്വർണവില ഉച്ചയ്ക്കും കൂടി, ഇന്ന് ഒറ്റയടിക്ക് ഉയർന്നത് 2640 രൂപ; വീണ്ടും ഒരു ലക്ഷം കയറുമോ?
Kerala Gold Rate Today Image Credit source: PTI
Jenish Thomas
Jenish Thomas | Published: 27 Nov 2026 | 03:02 PM

കൊച്ചി : രാവിലത്തെ വില വർധനയ്ക്ക് ഇരുട്ടടി പോലെ ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. രാജ്യാന്തര വിപണിയിലെ വില മാറ്റം കേരളത്തിൽ പ്രതിഫലിച്ചതോടെയാണ് ഇന്ന് നവംബർ 27-ാം തീയതി വെള്ളിയാഴ്ച വീണ്ടും സ്വർണവില ഉയരാൻ കാരണമായത്. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 160 രൂപ ഉയർന്നതോടെ വിപണി നിരക്ക് 11,600 രൂപയായി. പവന് 1,280 വർധിച്ചതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 92,800ലേക്കെത്തി. എന്നാൽ വീണ്ടും തിരിച്ചടിയായി ഇന്ന് ഉച്ചയ്ക്കും സ്വർണവില ഉയരുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണത്തിൻ്റെ വിപണി നിരക്ക് ഗ്രാമിന് 11,770 രൂപയായി. പവന് 1360 രൂപ വർധിച്ച് സ്വർണവില 94,160 രൂപയായി. രാവിലെയും വൈകിട്ടുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയുമാണ് സ്വർണത്തിന് ഇന്ന് ആകെ വർധിച്ചത്. നവംബർ 19ന് ശേഷം ഇതാദ്യമായിട്ടാണ് സ്വർണവില തിരികെ 94,00ത്തിലേക്ക് കടന്നത്. നവംബർ 25-ാം തീയതി സ്വർണവില 91,360 രൂപ വരെയായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് 3760 രൂപ വർധിച്ചാണ് സ്വർണവില വീണ്ടും 94,000 കടന്നിരിക്കുന്നത്.

Follow Us