AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: അടിസ്ഥാന ശമ്പളം കുതിച്ചുയരും! 92% – 285% വരെ വർദ്ധനവോ?

8th Pay Commission Fitment Factor Predictions: ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റങ്ങൾക്കനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളത്തോടൊപ്പം പെൻഷൻ, വീട്ടുവാടക അലവൻസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും. അടിസ്ഥാന ശമ്പളം തീരുമാനിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ: അടിസ്ഥാന ശമ്പളം കുതിച്ചുയരും! 92% – 285% വരെ വർദ്ധനവോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 06 Aug 2026 | 01:01 PM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ (8th Pay Commission) നിർദ്ദേശങ്ങൾ നടപ്പിലാകുന്നതോടെ ജീവനക്കാരുടെ ശമ്പളഘടനയിൽ വൻ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്. ഫിറ്റ്‌മെന്റ് ഫാക്ടറിലെ (Fitment Factor) മാറ്റങ്ങൾക്കനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ (Basic Pay) വൻ വർദ്ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളത്തോടൊപ്പം പെൻഷൻ, വീട്ടുവാടക അലവൻസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും.

92% – 283% വരെ വർദ്ധനവ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ 92% മുതൽ 283% വരെ വർദ്ധനവ് പ്രതീക്ഷിക്കുന്നവരാണ് ഭൂരിപക്ഷവും. ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാകും അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കുമെന്ന്  ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, നിരവധി യൂണിയനുകളും പെൻഷനർ ഗ്രൂപ്പുകളും മറ്റ് വിദഗ്ധരും ഇത് സംബന്ധിച്ച് ശുപാർശകൾ നൽകിയിട്ടുണ്ട്. നിലവിലെ സൂചനകൾ പ്രകാരം, എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.92 നും 3.83 നും ഇടയിലായാണ് കണക്കാക്കപ്പെടുന്നത്.

ഫിറ്റ്മെന്റ് ഫാക്ടറും അടിസ്ഥാന ശമ്പളവും

എട്ടാം ശമ്പള കമ്മീഷൻ അടിസ്ഥാന ശമ്പളം തീരുമാനിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഫോർമുല: എട്ടാം ശമ്പള അടിസ്ഥാന ശമ്പളം = ഏഴാം ശമ്പള അടിസ്ഥാന ശമ്പളം X ഫിറ്റ്മെന്റ് ഫാക്ടർ.

നിലവിൽ, എട്ടാം ശമ്പള കമ്മീഷന് തിരഞ്ഞെടുക്കാൻ ഏറ്റവും കുറവ് സാധ്യതയുള്ള ഫിറ്റ്മെന്റ് ഫാക്ടർ 1.92 ആണ്. അതേസമയം സാധ്യത കൂടുതൽ 3.83 ആണ്. ഇവയിൽ ഏതെങ്കിലും അംഗീകരിക്കപ്പെട്ടാൽ, എട്ടാം ശമ്പള കമ്മീഷന്റെ കീഴിലുള്ള അടിസ്ഥാന ശമ്പളം നിലവിലെ അടിസ്ഥാന ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ 92% വർദ്ധിച്ച് പ്രതിമാസം 34,560 രൂപയിൽ നിന്ന് 68,940 രൂപയായി ഉയരും.

ALSO READ: 8-ാം ശമ്പള കമ്മീഷൻ: ശമ്പളം മാത്രമല്ല, പെൻഷനും കൂടും! ജീവനക്കാരുടെ ആവശ്യങ്ങൾ ഇതെല്ലാം…

ശുപാർശകൾ

  • വിദഗ്ധരുടെ യാഥാസ്ഥിതിക കണക്കുകൾ: ഫിറ്റ്മെന്റ് ഫാക്ടർ 1.92
  • അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) എസ്റ്റിമേറ്റ്: ഫിറ്റ്മെന്റ് ഫാക്ടർ 3
  • ജമ്മു & കശ്മീർ എംപ്ലോയി ഫോറം എസ്റ്റിമേറ്റ്: ഫിറ്റ്മെന്റ് ഫാക്ടർ 3.05
  • ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) എസ്റ്റിമേറ്റ്: ഫിറ്റ്മെന്റ് ഫാക്ടർ 3.25
  • ജമ്മു കശ്മീർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റി എസ്റ്റിമേറ്റ്സ്: ഫിറ്റ്മെന്റ് ഫാക്ടർ 2.86 – 3.68 വരെ
  • NC-JCM എസ്റ്റിമേറ്റ്: ഫിറ്റ്മെന്റ് ഫാക്ടർ 3.83

അടിസ്ഥാന ശമ്പളം എത്രയാകും?

ഏഴാം ശമ്പള കമ്മീഷന്റെ 2.57 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള പരിഷ്കരണത്തിൽ സർക്കാർ 1.92 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിച്ചാൽ, അടിസ്ഥാന ശമ്പളം 92% വർദ്ധിച്ചേക്കും. ഫോർമുല കണക്കാക്കിയാൽ 34,560 രൂപ.

സർക്കാർ 2.86 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിക്കുകയാണെങ്കിൽ, പുതിയ ശമ്പള വർദ്ധനവ് 186% ആയിരിക്കും. നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ ഇരട്ടിയിലധികം വരും, അതായത്, 18,000 രൂപ x 2.86 = 51,480 രൂപ.

ഫിറ്റ്മെന്റ് ഫാക്ടർ 3.68 ആയാൽ ശമ്പളം 268% വർദ്ധിക്കും.  18,000 രൂപ X 3.68 = 66,240 രൂപ.

എട്ടാം ശമ്പള കമ്മീഷന്റെ ഏറ്റവും ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ 3.833 അംഗീകരിച്ചാൽ, അടിസ്ഥാന ശമ്പളം ഏഴാം ശമ്പളത്തിന്റെ നിലവിലെ ശമ്പളത്തിൽ നിന്ന് ഏകദേശം 283% മൂന്നിരട്ടിയാകും. 18,000 രൂപ x 3.833 = 68,940 രൂപ.

English Summary:

8th Pay Commission pay matrix is expected to significantly revise the salaries of Central government employees, with the extent of the increase depending on the fitment factor approved by the government. According to the report, estimates currently range from 1.92 to 3.83, which could raise the minimum basic pay from the current 18,000 to between 34,560 and 68,940 per month.

Follow Us