AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ശമ്പളം മാസം 15,400 രൂപ കൂടും, 3.40 ലക്ഷം രൂപയുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷൻ കണക്കുകൾ

8th Pay Commission Salary Hike and Arrears Calculation: അടിസ്ഥാന ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ എന്തുമാറ്റമാകും വരുന്നതെന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം, എന്നാൽ ഇത്തവണ അത് ഇരട്ടിയിലധികം വർദ്ധിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

8th Pay Commission: ശമ്പളം മാസം 15,400 രൂപ കൂടും, 3.40 ലക്ഷം രൂപയുടെ കുടിശ്ശികയും! 8-ാം ശമ്പള കമ്മീഷൻ കണക്കുകൾ
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 27 Nov 2026 | 01:47 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ എന്തുമാറ്റമാകും വരുന്നതെന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം, എന്നാൽ ഇത്തവണ അത് ഇരട്ടിയിലധികം വർദ്ധിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇപ്പോഴിതാ, ജീവനക്കാരുടെ പ്രതീക്ഷ ഉയർത്തി, ജെപി മോർഗൻ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

പ്രതിമാസ ശമ്പളം എത്ര കൂടും?

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിമാസം ശരാശരി 15,400 രൂപയുടെ ശമ്പള വർധനവ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ (JPMorgan). 2027-ലേക്കുള്ള ഇന്ത്യൻ ഓഹരി വിപണി അവലോകന റിപ്പോർട്ടിലാണ് (India Equity Strategy Outlook) ഈ നിർണ്ണായക വിലയിരുത്തലുള്ളത്.

ശമ്പള വർധനവിന് പുറമെ, കുടിശ്ശികയായി ഓരോ ഗുണഭോക്താവിനും ഏകദേശം 3.4 ലക്ഷം രൂപ വരെ ലഭിച്ചേക്കാമെന്നും ജെപി മോർഗൻ അനലിസ്റ്റുകളായ രാജീവ് ബത്ര, രുഷിത് മേത്ത എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2027-28, 2028-29 സാമ്പത്തിക വർഷങ്ങളിലായി ഏകദേശം 1.2 കോടി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആകെ 7.2 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ: ചർച്ചകൾ അവസാനിച്ചു, ശമ്പള പരിഷ്കരണ റിപ്പോർട്ട് എന്ന്?

ശമ്പള വർധനവ് എപ്പോൾ മുതൽ?

ജെപി മോർഗന്റെ അടിസ്ഥാന വിലയിരുത്തൽ അനുസരിച്ച്, 2027 നവംബർ മുതലായിരിക്കും പുതുക്കിയ ശമ്പളം വിതരണം ചെയ്തു തുടങ്ങുക. എന്നാൽ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2026 ജനുവരി മുതൽ 2027 ഒക്ടോബർ വരെയുള്ള 22 മാസത്തെ കുടിശ്ശികയായി ഏകദേശം 4 ലക്ഷം കോടി രൂപ സർക്കാർ നൽകേണ്ടി വരും. 2028-29 സാമ്പത്തിക വർഷം മുതൽ സർക്കാരിന്റെ വാർഷിക ശമ്പള ബില്ലിൽ 2.2 ലക്ഷം കോടി രൂപയുടെ സ്ഥിരമായ വർധനവുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കും?

ഏഴാം ശമ്പള കമ്മീഷന്റെ മാതൃക പിന്തുടർന്നാണ് ജെപി മോർഗൻ  കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ 1.83 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് ജെപി മോർഗൻ അടിസ്ഥാനമായി കണക്കാക്കുന്നത്. 2026 ജനുവരിയിലെ 60 ശതമാനം ക്ഷാമബത്ത  അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുകയും, അതിനൊപ്പം 14 ശതമാനം യഥാർത്ഥ വർധനവ് ചേർക്കുകയും ചെയ്താണ് 1.83 എന്ന ഫിറ്റ്മെന്റ് ഫാക്ടർ കണക്കാക്കുന്നത്.

ഇതനുസരിച്ച്, നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ ഏകദേശം 33,000 രൂപയായി ഉയരും. അലവൻസുകളും പെൻഷനും ഉൾപ്പെടെ ആകെ ശമ്പള ബില്ലിൽ 23.55 ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജെപി മോർഗൻ കണക്കാക്കിയതിനേക്കാൾ വലിയ വർധനവാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.  ഫിറ്റ്മെന്റ് ഫാക്ടർ 3.83 ആയി നിശ്ചയിക്കണമെന്നാണ് നാഷണൽ കൗൺസിൽ (JCM) സ്റ്റാഫ് സൈഡ് കമ്മീഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയർന്നേക്കും.

English Summary:

According to a JPMorgan report, central government employees and pensioners could receive an average monthly increase of around Rs 15,400 following the implementation of the 8th Pay Commission, along with approximately Rs 3.4 lakh in arrears. The brokerage estimates that nearly 1.2 crore employees and pensioners could benefit from a total payout of Rs 7.2 lakh crore during FY2028 and FY2029.

Follow Us