Kerala Gold Rate : രാവിലത്തെ വില വർധന കണ്ട് ഞെട്ടിയോ? പേടിക്കേണ്ട! സ്വർണവില ഉച്ചയ്ക്ക് കുറഞ്ഞു
Today November 26 Kerala Gold Rate Updates : ഇന്ന് നവംബർ 26-ാം തീയതി രാവിലെ സ്വർണവില ഗ്രാമിന് 240 രൂപയും പവന് 1920 രൂപയും വർധിച്ചാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം നിരക്ക് രാവിലെ വർധിച്ചതിൻ്റെ ഏകദേശം പകുതിയോളം ഇടിയുകയും ചെയ്തു.
കൊച്ചി : സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് നവംബർ 26-ാം തീയതി രാവിലെ സ്വർണത്തിൻ്റെ നിരക്ക് വർധിച്ച് ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയായും ഉയർന്നിരുന്നു. ഒരു ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമായിരുന്നു വർധിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിപണി മലക്കംമറിഞ്ഞു. രാവിലെ വർധിച്ചതിൻ്റെ ഏകദേശം പകുതിയോളം തുക ഉച്ചയോടെ കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ് നിരക്ക് 11,440 രൂപയായി. പവന് 800 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവൻ സ്വർണത്തിൻ്റെ വില 91,520 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണവില മാറി മറിയാൻ കാരണം?
രാജ്യാന്തര വിപണിയിലെ വില മാറ്റമാണ് കേരളത്തിലെ നിരക്കിൽ 24 മണിക്കൂറിനുള്ളിൽ ചാഞ്ചാട്ടം സംഭവിക്കുന്നത്. രാവിലെ കേരളത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ ഔൺസിന് 3578 ഡോളറായിരുന്നു. ഉച്ചയോടെ രാജ്യാന്തര നിരക്ക് ഔൺസിന് 3566 ഡോളറായി ഇടിഞ്ഞു. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചതോടെയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തിയത്.
ALSO READ : Gold Loan vs Selling Gold: സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണം വിൽക്കണോ ഗോൾഡ് ലോൺ എടുക്കണോ? അറിയാം വ്യത്യാസം
ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത് എട്ട് ശതമാനം വില ഇടിവ്
ഒരു ലക്ഷം കഴിഞ്ഞ് സ്വർണവില അതിൻ്റെ എക്കാലത്തെയും ഉച്ചസ്ഥായിൽ നിൽക്കമ്പോഴാണ് പെട്ടെന്നുള്ള വില ഇടിവ്. കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് ശതമാനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിൽ വർധിച്ചു വരുന്ന പണപ്പെരുപ്പം തന്നെയാണ് സ്വർണവിലയിൽ നിലവിൽ ഇടിവ് രേഖപ്പെടുത്താനുള്ള പ്രധാന കാരണം. പണപ്പെരുപ്പം വർധിച്ചതോടെ ഡിസംബർ ഒമ്പതിന് യു.എസ് സെൻട്രൽ ബാങ്ക് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന് ഏകദേശം ഉറപ്പാണ്. ഇത് ഡോളറിൻ്റെ നിരക്ക് കരുത്ത് പകരുന്നു. എന്നാൽ ഇത് രൂപയുടെ മൂല്യത്തിന് ഇടിവ് രേഖപ്പെടുത്തുന്നത് ഇന്ത്യൻ വിപണിക്കും ക്ഷീണമാണ്.
കൂടാതെ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നതിൽ വഴിവെച്ചിരിക്കുകയാണ്. ഇത് പല രാഷ്ട്രങ്ങളിൽ പണപ്പെരുപ്പം ഭീഷിണി ഉയർത്തുകയും ഒപ്പം ഡോളറിൻ്റെ മൂല്യം വർധിക്കുകയും ചെയ്യും. ഇത് സ്വർണവിലയിൽ കുറയാൻ ഇടയാക്കും.അതേസമയം ഈ സ്ഥിതി വിശേഷം ഇതേപടി തുടർന്നാൽ രാജ്യാന്തര വിപണിയിൽ ഡോളർ കൂടുതൽ ശക്തിപ്രാപിക്കുകയും സമാനമായി സ്വർണത്തിൻ്റെ വില ഇനിയും ഇടിയുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ വരും നാളുകളിൽ നമ്മുടെ നാട്ടിലെ സ്വർണവില പവന് 85,000ത്തിലേക്ക് താഴ്ന്നേക്കും.
English Summary
Kerala Gold Rate Today November 26, Reports Dip In Afternoon. Today Morning Kerala Gold Business Started With Hike. But Afternoon Price Change In International Market Reflected In Local And Gold Dips To 91,520 rupees for 8 Grams