8th Pay Commission: എട്ടാം ശമ്പളകമ്മീഷനിൽ ശമ്പള വർദ്ധനവ് എങ്ങനെ? ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് 12 വർഷമോ
8th Pay Commission Promotion Rules: എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കുകയാണ്. നിലവിൽ, ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിക്കുന്നുണ്ട്. ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ, ക്ഷാമബത്ത ലയനം, വിവിധ അലവൻസുകളിലെ മാറ്റങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിശ്ചയിക്കപ്പെടുക.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ സമർപ്പിക്കാനുള്ള സമയപരിധി അടുത്തിരിക്കുകയാണ്. നിലവിൽ, ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിക്കുന്നുണ്ട്. ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
സ്ഥാനക്കയറ്റത്തിൽ തീരുമാനമെന്ത്?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ സർവീസ് കാലാവധി ഒന്ന് മുതൽ നാല് വർഷം വരെയായി നിജപ്പെടുത്തണമെന്ന് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടു. നിലവിലെ ചട്ടങ്ങൾ പ്രകാരം ചില സ്ഥാനക്കയറ്റങ്ങൾക്ക് 12 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നത് തപാൽ വകുപ്പിലെ പ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനും പ്രവർത്തനക്ഷമത കുറയുന്നതിനും കാരണമാകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
FNPO പറയുന്നതനുസരിച്ച്, പ്രസ്തുത മെമ്മോറാണ്ടത്തിന്റെ അനുബന്ധത്തിൽ വിവിധ സ്ഥാനക്കയറ്റങ്ങൾക്ക് തികച്ചും വ്യത്യസ്തമായ കാത്തിരിപ്പ് കാലാവധികളാണ് നിശ്ചയിച്ചിട്ടുള്ളത്.
ALSO READ: 8-ാം ശമ്പള കമ്മീഷൻ: 3.833 ഫിറ്റ്മെന്റ് ഫാക്ടർ ലഭിക്കുമോ? കുടിശ്ശികയിലും നിർണായക വെളിപ്പെടുത്തൽ
12 വർഷം: ലെവൽ 6, 9 എന്നിവയിൽ നിന്ന് ലെവൽ 11-ലേക്കുള്ള മാറ്റത്തിനാണ് ഏറ്റവും കൂടുതൽ കാലാവധി ആവശ്യമുള്ളത്.
10 വർഷം: ലെവൽ 4-ൽ നിന്ന് ലെവൽ 6-ലേക്കും, ലെവൽ 6-ൽ നിന്ന് ലെവൽ 10-ലേക്കും, ലെവൽ 11-ൽ നിന്ന് ലെവൽ 13-ലേക്കും മാറാൻ 10 വർഷം വീതം വേണം.
8 വർഷം: ലെവൽ 2-ൽ നിന്ന് ലെവൽ 4-ലേക്കോ, ലെവൽ 6-ൽ നിന്ന് ലെവൽ 9-ലേക്കോ ഉള്ള സ്ഥാനക്കയറ്റത്തിന് എട്ട് വർഷം കാത്തിരിക്കണം.
ദീർഘകാലത്തെ ഈ കാത്തിരിപ്പ് തപാൽ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയതായി FNPO വ്യക്തമാക്കുന്നു. സ്ഥാനക്കയറ്റത്തിന് യോഗ്യരായ ജീവനക്കാരുടെ എണ്ണം കുറയുന്നതിനാൽ നിർണ്ണായക തസ്തികകൾ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ശമ്പള ലെവലുകൾ തമ്മിലുള്ള അകലം മാത്രം നോക്കാതെ, തസ്തികയുടെ ചുമതലകളും കേഡർ ഘടനയും അടിസ്ഥാനമാക്കിയാണ് യോഗ്യതാ സർവീസ് നിശ്ചയിക്കേണ്ടതെന്നും സംഘടന വ്യക്തമാക്കി.
ശമ്പള വർദ്ധനവ് എങ്ങനെ?
ഫിറ്റ്മെന്റ് ഫാക്ടർ, ക്ഷാമബത്ത ലയനം, വിവിധ അലവൻസുകളിലെ മാറ്റങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ജീവനക്കാരുടെ ശമ്പള വർദ്ധനവ് നിശ്ചയിക്കപ്പെടുക. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷനിൽ, സാമ്പത്തിക വിദഗ്ധരുടെ പ്രവചനമനുസരിച്ച് 1.83 – 2.28 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിച്ചാൽ അടിസ്ഥാന ശമ്പളം 32,940 – 41,040 രൂപയോളമുയരും. അതേസമയം, യൂണിയനുകളുടെ ആവശ്യമായ 3.833 കണക്കാക്കിയാൽ മിനിമം ശമ്പളം 69,000 രൂപയാകും.
English Summary:
The Federation of National Postal Organisations has urged the 8th Central Pay Commission to revise promotion rules for central government employees by limiting the minimum qualifying service period to between one and four years. FNPO said prolonged waiting periods have also resulted in vacancies in important supervisory and senior-level positions in the Department of Posts, increasing the workload on existing officers and affecting administrative efficiency.