AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gold Rate Forecast: തിങ്കളാഴ്ച സ്വര്‍ണവില കുതിക്കും, വാങ്ങുന്നെങ്കില്‍ ഇന്ന് വാങ്ങാം

Gold Price Outlook This Week Will Kerala See a Big Price Hike From Monday? 2026ന്റെ തുടക്കത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയില്‍ എംസിഎക്‌സ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാമിന് ഏകദേശം 1.80 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. എന്നാല്‍ പിന്നീട് വിപണിയുടെ സാഹചര്യം മാറി. നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറിയതും സ്വര്‍ണവിലയെ ബാധിച്ചു.

Gold Rate Forecast: തിങ്കളാഴ്ച സ്വര്‍ണവില കുതിക്കും, വാങ്ങുന്നെങ്കില്‍ ഇന്ന് വാങ്ങാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 22 Nov 2026 | 08:06 AM

2026ന്റെ തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില ഇപ്പോള്‍ കുത്തനെ താഴേക്ക്. 10 ഗ്രാമിന് 1.80 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയ വില 1.25 ലക്ഷം രൂപയ്ക്കും താഴെയെത്തിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ സ്വര്‍ണവിലയിലുണ്ടായ ഈ വലിയ ഇടിവ് നിക്ഷേപകരെയും ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. വില ഇനിയും കുറഞ്ഞ് 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലെത്തുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

സ്വര്‍ണവിലയില്‍ ഇത്ര വലിയ ഇടിവുണ്ടാകാന്‍ കാരണം?

2026ന്റെ തുടക്കത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ മുന്നേറ്റമാണ് നടത്തിയത്. ഇന്ത്യയില്‍ എംസിഎക്‌സ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാമിന് ഏകദേശം 1.80 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. എന്നാല്‍ പിന്നീട് വിപണിയുടെ സാഹചര്യം മാറി. നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറിയതും സ്വര്‍ണവിലയെ ബാധിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം എണ്ണവില ഉയരാനും പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാകാനും കാരണമായി. ഇതിനൊപ്പം അമേരിക്കയില്‍ പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയും ഡോളറിന്റെ കരുത്തും സ്വര്‍ണത്തിന് തിരിച്ചടിയായി. അമേരിക്കന്‍ ഓഹരി വിപണിയിലും സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികളിലും ഉണ്ടായ ഇടിവും സ്വര്‍ണവിപണിയെ ബാധിച്ചു. നഷ്ടം നികത്താനും പണം കണ്ടെത്താനും ചില നിക്ഷേപകര്‍ സ്വര്‍ണത്തിലെ നിക്ഷേപം വിറ്റഴിച്ചതും വിലയിടിവിന് ആക്കം കൂട്ടി.

ഒരു ലക്ഷത്തിലേക്ക് താഴുമോ സ്വര്‍ണവില?

10 ഗ്രാമിന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണവില താഴാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വില ഈ നിലവാരത്തില്‍ ദീര്‍ഘകാലം തുടരാനുള്ള സാധ്യത കുറവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എല്‍കെപി സെക്യൂരിറ്റീസിലെ ജതീന്‍ ത്രിവേദിയുടെ അഭിപ്രായത്തില്‍, രൂപയുടെ മൂല്യം ഗണ്യമായി ഉയരുകയും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,000 ഡോളറിലേക്ക് താഴുകയും ചെയ്താല്‍ ഇന്ത്യയില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലേക്ക് വിലയെത്താം.

Also Read: Gold Rate: വലിയ വിലയ്ക്ക് സ്വര്‍ണം വാങ്ങിയവര്‍ക്ക് വിലയിടിവ് കനത്ത നഷ്ടമുണ്ടാക്കുമോ?

സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടോ?

നിലവിലെ ഇടിവ് തുടരാമെന്ന വിലയിരുത്തലുകള്‍ക്കിടയിലും സ്വര്‍ണവില വീണ്ടും തിരിച്ചുകയറാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാകില്ല. ആഗോള രാഷ്ട്രീയ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളോടുള്ള താല്‍പര്യം എന്നിവ വിലയ്ക്ക് പിന്തുണയാകാം. സ്വര്‍ണം 2027 അവസാനത്തോടെ ഔണ്‍സിന് 5,000 ഡോളറിലെത്തുമെന്നാണ് സൊസൈറ്റി ജനറലിന്റെ പുതിയ വിലയിരുത്തല്‍.

അതേസമയം, അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുന്നതും പലിശനിരക്ക് ഉയരാനുള്ള സാധ്യതയും സ്വര്‍ണവിലയെ വീണ്ടും സമ്മര്‍ദത്തിലാക്കാം. അതിനാല്‍ സമീപകാലത്ത് വിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഇടിവിന് ശേഷം വില ഉടന്‍ ഉയരുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് അനുകൂലമായ ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

English Summary

Kerala gold prices may see fluctuations from Monday, November 23. Here is a look at the factors influencing gold prices and whether rates are likely to rise sharply or decline in the coming week.

Follow Us