AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 3.833 ഫിറ്റ്മെന്റ് ഫാക്ടർ ലഭിക്കുമോ? കുടിശ്ശികയിലും നിർണായക വെളിപ്പെടുത്തൽ

8th Pay Commission Salary Hike: Is a 3.833 Fitment Factor Likely? എന്‍സിജെസിഎം (നാഷണല്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി) സ്റ്റാഫ് സൈഡ് സെക്രട്ടറി കൂടിയായ ശിവ് ഗോപാല്‍ മിശ്ര എന്‍ഡിടിവി പ്രോഫിറ്റിനോടാണ് ഇക്കാര്യം പറഞ്ഞത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ കമ്മീഷന്‍ ക്ഷമയോടെ കേട്ടതായും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 3.833 ഫിറ്റ്മെന്റ് ഫാക്ടർ ലഭിക്കുമോ? കുടിശ്ശികയിലും നിർണായക വെളിപ്പെടുത്തൽ
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 22 Nov 2026 | 10:27 AM

എട്ടാം ശമ്പള കമ്മീഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും 3.833 ഫിറ്റ്‌മെന്റ് ഫാക്ടര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ലെന്ന് ജീവനക്കാരുടെ സംഘടനാ നേതാവ് ശിവ് ഗോപാല്‍ മിശ്ര. ജീവനക്കാരുടെ ആവശ്യങ്ങള്‍ കമ്മീഷന് മുന്നില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അവയ്ക്ക് ആവശ്യമായ കണക്കുകളും തെളിവുകളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിജെസിഎം (നാഷണല്‍ കൗണ്‍സില്‍ ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി) സ്റ്റാഫ് സൈഡ് സെക്രട്ടറി കൂടിയായ ശിവ് ഗോപാല്‍ മിശ്ര എന്‍ഡിടിവി പ്രോഫിറ്റിനോടാണ് ഇക്കാര്യം പറഞ്ഞത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ കമ്മീഷന്‍ ക്ഷമയോടെ കേട്ടതായും സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 3.833 ഫിറ്റ്‌മെന്റ് ഫാക്ടര്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ന്യായമാണെന്നും കണക്കുകളുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയ മിശ്ര, അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നും പറഞ്ഞു.

വാര്‍ഷിക ഇന്‍ക്രിമെന്റ് 6 ശതമാനമാക്കണം

എട്ടാം ശമ്പള കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ നിരവധി ആവശ്യങ്ങളാണ് എന്‍സിജെസിഎം സ്റ്റാഫ് സൈഡ് മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവിലെ മൂന്ന് ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് ആറ് ശതമാനമായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.

ശമ്പള ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി ചില പേ ലെവലുകള്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലെവല്‍ 2, 3 എന്നിവ ഒന്നാക്കുക, ലെവല്‍ 4, 5 എന്നിവ ലയിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇതിലുണ്ട്. ലെവല്‍ 7, 8, ലെവല്‍ 9, 10 എന്നിവയും ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലെവല്‍ 5 ജീവനക്കാര്‍ക്ക് ഒറ്റത്തവണ ലെവല്‍ 6ലേക്ക് ഉയര്‍ത്തലും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read: 8th Pay Commission: ശമ്പളം കുതിച്ചുയരുമോ? എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ‘ഗ്രോസ് സാലറി’ എത്ര?

കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പെന്ന് മിശ്ര

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ആശങ്കയുള്ള വിഷയങ്ങളിലൊന്നാണ് കുടിശ്ശിക. എന്നാല്‍ 2026 ജനുവരി മുതല്‍ തന്നെ കുടിശ്ശിക ലഭിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ ഉറപ്പുണ്ടെന്ന് ശിവ് ഗോപാല്‍ മിശ്ര പറഞ്ഞു.

എട്ടാം ശമ്പള കമ്മീഷന്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരിഷ്‌കരണത്തിന്റെ പ്രാബല്യ തീയതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 2016ല്‍ അംഗീകരിച്ചപ്പോഴും 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്. അതിനാല്‍ ഇടക്കാലത്തെ കുടിശ്ശികയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. സമാനമായ നടപടി എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിലും ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രതീക്ഷ.

English Summary

The 8th Pay Commission is considering demands submitted by central government employee representatives, including a fitment factor of 3.833. If accepted, the minimum basic salary could increase from Rs 18,000 to around Rs 69,000. Employee leader Shiv Gopal Mishra also expressed confidence that salary arrears would be calculated retrospectively from January 2026.

Follow Us