8th Pay Commission: 3.0xൽ ജീവനക്കാർക്ക് ശമ്പളം മൂന്നിരട്ടി! 8-ാം ശമ്പള കമ്മീഷനിൽ വൻ നേട്ടം
8th Pay Commission Fitment Factor: കമ്മീഷൻ നിലവിൽ രാജ്യത്തുടനീളം ജീവനക്കാരുടെ പ്രതിനിധികളുമായും സംഘടനകളുമായും ചർച്ചകൾ നടത്തിവരികയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ, എച്ച്.ആർ.എ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. ശമ്പള പരിഷ്കരണത്തിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഫിറ്റ്‌മെന്റ് ഫാക്ടർ.
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. അടുത്ത വർഷം മെയ് മാസത്തിൽ റിപ്പോർട്ടിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. തുടർനടപടികൾക്ക് ശേഷം ഉടനെ തന്നെ ശമ്പള പരിഷ്കരണം നടപ്പിലാക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ, അടിസ്ഥാന ശമ്പളം, കുടുംബ യൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ എന്ത് മാറ്റമാകും സംഭവിക്കുക എന്ന കാത്തിരിപ്പിലാണ് ജീവനക്കാർ. കമ്മീഷൻ നിലവിൽ രാജ്യത്തുടനീളം ജീവനക്കാരുടെ പ്രതിനിധികളുമായും സംഘടനകളുമായും ചർച്ചകൾ നടത്തിവരികയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ, എച്ച്.ആർ.എ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്.
ഫിറ്റ്‌മെന്റ് ഫാക്ടർ 3.0?
ശമ്പള പരിഷ്കരണത്തിൽ ഏറ്റവും നിർണായകമായ ഒന്നാണ് ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor). ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാണ് അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും വീട്ടുവാടക അലവൻസിലും വൻ വർദ്ധനവ് ഉണ്ടായേക്കാം.
ALSO READ: പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ! 8-ാം ശമ്പള കമ്മീഷൻ ആനുകൂല്യം ലഭിക്കില്ലേ?
3.0 ഫിറ്റ്‌മെന്റ് ഫാക്ടറിൽ ശമ്പളം എത്രയാകും?
ഫിറ്റ്മെന്റ് ഫാക്ടർ മാറുന്നതിനനുസരിച്ച് ജീവനക്കാരുടെ ശമ്പളവും വർദ്ധിക്കും. ഉദാഹരണത്തിന്, ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഇൻസ്‌പെക്ടർമാർ, സെക്ഷൻ ഓഫീസർമാർ തുടങ്ങിയ തസ്തികകൾ വരുന്ന ലെവൽ 7 (Level 7) ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 44,900 രൂപ ആണ്. ഫോർമുല പ്രകാരം, 3.0x ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കിയാൽ, ലെവൽ 7 ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളം 1,34,700 രൂപയായി ഉയർന്നേക്കാം.
നിലവിലെ അടിസ്ഥാന ശമ്പളത്തെ നിർദ്ദിഷ്ട ഫിറ്റ്മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് ഇത് കണക്കാക്കുന്നത്. അതേസമയം, 2.5x ഫിറ്റ്‌മെന്റ് ഫാക്ടർ ആണ് നിശ്ചയിക്കുന്നതെങ്കിൽ അടിസ്ഥാന ശമ്പളം 1,12,250 രൂപ ആയിരിക്കും. 2.0x ഫിറ്റ്‌മെന്റ് ഫാക്ടർ ആണെങ്കിൽ അടിസ്ഥാന ശമ്പളം 89,800 രൂപ ആയി മാറും.
വീട്ടുവാടക അലവൻസ് എങ്ങനെ മാറും?
വീട്ടുവാടക അലവൻസ് കണക്കാക്കുന്നത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തിന്റെ കാറ്റഗറിയും (X, Y, Z) അടിസ്ഥാനമാക്കിയാണ്. 3.0x ഫിറ്റ്‌മെന്റ് ഫാക്ടർ പ്രകാരം ലെവൽ 7 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,34,700 രൂപ ആയാൽ ഉണ്ടാകുന്ന HRA മാറ്റങ്ങൾ പരിശോധിച്ചാലോ…
- X-കാറ്റഗറി നഗരങ്ങൾ (30% HRA): ₹40,410
- Y-കാറ്റഗറി നഗരങ്ങൾ (20% HRA): ₹26,940
- Z-കാറ്റഗറി നഗരങ്ങൾ (10% HRA): ₹13,470
English Summary:
Higher fitment factor would raise basic salaries and, in turn, influence allowances such as House Rent Allowance and other salary-linked benefits. The final salary increase, however, will depend on the fitment factor officially recommended by the Pay Commission and accepted by the government.