8th Pay Commission: പെൻഷൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം, ശമ്പളത്തിലും വൻ വർധനവ്
Employees Demand Freedom To Choose Pension Structure: ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ അടുത്ത വർഷം വരെ സമയമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ജീവനക്കാരുടെ വിവിധ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിക്കുകയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളപരിഷ്കരണം. ജനുവരിയിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ അടുത്ത വർഷം വരെ സമയമെടുത്തേക്കുമെന്നാണ് വിവരം. നിലവിൽ ജീവനക്കാരുടെ വിവിധ സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിക്കുകയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പെൻഷൻ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം
കമ്മീഷന് മുമ്പിൽ സമർപ്പിച്ച ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം പെൻഷനാണ്. തങ്ങൾക്ക് അനുയോജ്യമായ പെൻഷന പദ്ധതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്ക് നൽകണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ, ജീവനക്കാർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് പഴയ പെൻഷൻ പദ്ധതി (OPS), ദേശീയ പെൻഷൻ സംവിധാനം (NPS), ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.
ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, പെൻഷൻ ഫ്ലെക്സിബിലിറ്റി-യെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായിട്ടുണ്ടെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പറയുന്നു. ചർച്ചകൾ പോസിറ്റീവായി തുടരുകയാണെങ്കിൽ, അടുത്ത രണ്ടോ നാലോ മാസത്തിനുള്ളിൽ ചില നീക്കങ്ങൾ ഉണ്ടാകുമെന്ന് ജീവനക്കാരുടെ സംഘടനകൾ പ്രതീക്ഷിക്കുന്നു.
ALSO READ: ശമ്പള വർധനവിന് പുതിയ ഫോർമുല? കൂടുന്നത് 400 ശതമാനം!
പെൻഷൻ പദ്ധതികളും ആവശ്യങ്ങളും
പഴയ പെൻഷൻ പദ്ധതി (OPS – Old Pension Scheme): ജീവനക്കാരൻ അവസാനമായി വാങ്ങിയ ശമ്പളത്തിന്റെയും ഡി.എയുടെയും അടിസ്ഥാനത്തിൽ കൃത്യമായ ഒരു തുക പെൻഷനായി ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി. ഭാവിയിൽ എത്ര തുക ലഭിക്കുമെന്ന് കൃത്യമായ ഉറപ്പുള്ളതിനാൽ ജീവനക്കാർക്കിടയിൽ ഇതിന് വലിയ പിന്തുണയുണ്ട്.
ദേശീയ പെൻഷൻ പദ്ധതി (NPS – National Pension System): 2004 ജനുവരി 1-ന് ശേഷം സർവീസിൽ കയറിയ ജീവനക്കാർ നിലവിൽ ഇതിന്റെ പരിധിയിലാണ്. ഇത് ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചായിരിക്കും പെൻഷൻ തുക നിശ്ചയിക്കപ്പെടുക. ഇതിലെ അനിശ്ചിതത്വമാണ് ജീവനക്കാരുടെ പ്രധാന ആശങ്ക.
യൂണിഫൈഡ് പെൻഷൻ പദ്ധതി (UPS – Unified Pension Scheme): എൻ.പി.എസിന്റെയും ഒ.പി.എസിന്റെയും ഗുണങ്ങൾ ചേർത്തുകൊണ്ട് സർക്കാർ അടുത്തിടെ അവതരിപ്പിച്ച പദ്ധതിയാണിത്. ഇതിൽ വിഹിതം അടയ്ക്കേണ്ടതുണ്ടെങ്കിലും ഒരു നിശ്ചിത തുക പെൻഷൻ ഉറപ്പുനൽകുന്നുണ്ട്.
ഈ മൂന്ന് പദ്ധതികളിൽ ഏതാണ് തങ്ങൾക്ക് കൂടുതൽ അനുയോജ്യമെന്ന് വ്യക്തിപരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ ജീവനക്കാരെ അനുവദിക്കണമെന്നാണ് നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
English Summary:
8th Pay Commission Upates, Unions and pensioner groups urging the government to allow central government employees to choose between the Old Pension Scheme (OPS), National Pension System (NPS), and Unified Pension Scheme (UPS). Supporters of the proposal argue that different employees have different retirement needs and should have the flexibility to select a pension model that best suits their financial goals.