AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം… എല്ലാം കാണാം! വിജ്ഞാന ദർശിനി പ്രോജക്ടുമായി KSRTC

KSRTC launches Vijnana Darshini project: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് വിജ്ഞാന ദർശിനി പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. സാംസ്‌കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാൻ കഴിയും വിധത്തിലാണ് ഈ പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്.

പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം… എല്ലാം കാണാം! വിജ്ഞാന ദർശിനി പ്രോജക്ടുമായി KSRTC
Ksrtc Vijnana Darshini ProjectImage Credit source: FACEBOOK
Prasanth Kumar
Prasanth Kumar | Published: 25 Oct 2026 | 03:50 PM

തിരുവനന്തപുരം: വിദ്യാർഥികൾക്കായി ‘വിജ്ഞാന ദർശിനി’ വിനോദയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പ്ലാൻ ചെയ്തുകൊണ്ട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് വിജ്ഞാന ദർശിനി പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. സാംസ്‌കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാൻ കഴിയും വിധത്തിലാണ് ഈ പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിലൂടെ വിനോദത്തോടൊപ്പം വിജ്ഞാനവും വിദ്യാർഥികൾക്ക് ലഭ്യമാകും എന്നാണ് വിലയിരുത്തൽ.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കാൻ സൗകര്യം ഉണ്ടാകും. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർത്ഥികൾക്ക് ഒരേസമയം യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണുള്ളത്. ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് നടപ്പാക്കും. വിജ്ഞാന ദർശിനിയിലൂടെ യാത്രകൾ ഇനി വിദ്യാർത്ഥികളുടെ പഠനത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ പ്രത്യേകത.

ALSO READ: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ; നടപടി രാജേന്ദ്ര അർലേക്കറുടേത്

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. പൊന്മുടിക്ക് പുറമേ, തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം. ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകൾ: തിരുവനന്തപുരം നോർത്ത് – 9188619378, തിരുവനന്തപുരം സൗത്ത് – 9188938522, കൊല്ലം – 9188938523, പത്തനംതിട്ട – 9188938524.

ആലപ്പുഴ – 9188938525, കോട്ടയം – 9188938526, ഇടുക്കി – 9188938527, എറണാകുളം – 9188938528, തൃശ്ശൂർ – 9188938529, പാലക്കാട് – 9188938530, മലപ്പുറം – 9188938531, കോഴിക്കോട് – 9188938532, വയനാട് – 9188938533, കണ്ണൂർ & കാസർഗോഡ് – 9188938534.

English Summary

KSRTC has introduced ‘Vijnana Darshini,’ an excursion initiative designed for students. Spearheaded by the KSRTC Budget Tourism Cell, this program offers affordable field trips for school and college students. The ‘Vijnana Darshini’ project will first be implemented in Thiruvananthapuram district, with plans to expand it to other districts subsequently.

Follow Us