8th Pay Commission: ജീവനക്കാർക്ക് ഇനി 72,000 രൂപ ലഭിക്കുമോ? ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ വർദ്ധനവ്

8th Pay Commission, Fitment Factor: ശമ്പള വർദ്ധനവിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടർ ആണ്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണകമാണ് ഫിറ്റ്‌മെൻ്റ് ഫാക്ടർ. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ഫിറ്റ്‌മെൻ്റ് ഫാക്ടർ ഉയർത്തണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

8th Pay Commission: ജീവനക്കാർക്ക് ഇനി 72,000 രൂപ ലഭിക്കുമോ? ഫിറ്റ്മെന്റ് ഫാക്ടറിൽ വൻ വർദ്ധനവ്

പ്രതീകാത്മക ചിത്രം

Published: 

17 Sep 2026 | 09:51 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിക്കുന്നുണ്ട്. അടിസ്ഥാന ശമ്പളത്തിൽ ഇത്തവണ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുവാടക അലവൻസ് പോലുള്ള മറ്റ് ആനുകൂല്യങ്ങളിലും ഈ വർദ്ധനവ് പ്രതിഫലിക്കും.

ഫിറ്റ്മെന്റ് ഫാക്ടർ എത്ര?

ശമ്പള വർദ്ധനവിൽ ഏറ്റവും നിർണായക പങ്ക് വഹിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടർ ആണ്. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ പുതിയ ശമ്പള ഘടനയിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഗുണകമാണ് ഫിറ്റ്‌മെൻ്റ് ഫാക്ടർ. 6-ാം ശമ്പള കമ്മീഷൻ ഇത് 1.86 ആയും 7-ാം ശമ്പള കമ്മീഷൻ 2.57 ആയുമാണ് നിശ്ചയിച്ചത്. വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുത്ത് ഫിറ്റ്‌മെൻ്റ് ഫാക്ടർ ഇത്തവണ 3.83 മുതൽ 4.0 വരെയായി ഉയർത്തണമെന്നാണ് വിവിധ സർവീസ് സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബി.പി.എം.എസ്  4.0 ഫിറ്റ്മെന്റ് ഫാക്ടർ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, എ.ഐ.എഫ്.പി.എ 3.83 ആണ് നിർദ്ദേശിച്ചിരിക്കുന്നത്.

ALSO READ: മിനിമം ശമ്പളം 1.5 ലക്ഷം രൂപ കടക്കും! ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

അടിസ്ഥാന ശമ്പളം ഇനി 72,000 രൂപയോ?

നിലവിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള പരിഷ്കരണത്തിൽ ഇത് 72,000 രൂപയായി കൂടുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര മന്ത്രിസഭ 4.0 എന്ന ഫിറ്റ്‌മെൻ്റ് ഫാക്ടർ അംഗീകരിക്കുകയാണെങ്കിൽ അടിസ്ഥാന ശമ്പളം നിലവിലെ 18,000 രൂപയിൽ നിന്ന് 72,000 രൂപയായി ഉയരും. അതേസമയം, ഫിറ്റ്‌മെൻ്റ് ഫാക്ടർ 3.83 ആണെങ്കിൽ അടിസ്ഥാന ശമ്പളം 68,940 രൂപയായി വർദ്ധിക്കും. ജീവനക്കാരുടെ ശമ്പളത്തിൽ മാത്രമല്ല, പെൻഷനിലും ഈ മാറ്റം പ്രതിഫലിക്കും. നിലവിൽ കുറഞ്ഞ അടിസ്ഥാന പെൻഷനായ 9,000 രൂപ, 4.0 ഫിറ്റ്‌മെൻ്റ് ഫാക്ടറിൽ 36,000 രൂപയായും 3.83 ആണെങ്കിൽ 34,470 രൂപയായും വർദ്ധിക്കും.

ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ?

നിലവിൽ 10 വർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ശമ്പള കമ്മീഷനുകൾ നടപ്പിലാക്കുന്നത്. എന്നാൽ വിപണിയിലെ വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ കാലാവധി വളരെ കൂടുതലാണെന്നാണ് ജീവനക്കാരുടെ വാദം. 5 വർഷത്തിലൊരിക്കൽ പരിഷ്കരണം വന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ജീവനക്കാർ ഉന്നയിക്കുന്നത്.  7-ാം ശമ്പള കമ്മീഷന്റെ കാലത്തും 5 വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ആവശ്യം വീണ്ടും ഉയർന്നിരിക്കുകയാണ്.

English Summary:

8th Central Pay Commission is currently examining salary, pension and allowance revisions for central government employees and pensioners. Employee organisations have demanded a fitment factor ranging from 3.83 to 4.0.

Loading...
Unable to load recommendations.
Follow Us
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല