AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate Today: സ്വർണ്ണത്തിന്റെ പോക്ക് എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today September 17:തിളക്കത്തിനപ്പുറം സ്വപ്നങ്ങളും കരുതലും കൂടിയാണ് ഓരോ പവൻ സ്വർണവും. വില കുതിച്ചുയരുമ്പോഴും വിവാഹവേളകളിലും ആഘോഷവേളകളിലെയും സ്വർണത്തിന്റെ സ്ഥാനത്തിന് ഒട്ടും മാറ്റമില്ല. ഈ സാഹചര്യത്തിൽ  സംസ്ഥാനത്ത് ഇന്ന് സ്വർണ്ണത്തിന്റെ വില കുറഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാൾ 440 രൂപയാണ് വില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്..........

Kerala Gold Rate Today: സ്വർണ്ണത്തിന്റെ പോക്ക് എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം
Gold Rate TodayImage Credit source: PTI Photos
Ashli C
Ashli C | Updated On: 17 Sep 2026 | 09:58 AM

എക്കാലത്തും ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ് സ്വർണ്ണവില. തിളക്കത്തിനപ്പുറം സ്വപ്നങ്ങളും കരുതലും കൂടിയാണ് ഓരോ പവൻ സ്വർണവും. വില കുതിച്ചുയരുമ്പോഴും വിവാഹവേളകളിലും ആഘോഷവേളകളിലെയും സ്വർണത്തിന്റെ സ്ഥാനത്തിന് ഒട്ടും മാറ്റമില്ല. ഈ സാഹചര്യത്തിൽ  സംസ്ഥാനത്ത് ഇന്ന് സ്വർണ്ണത്തിന്റെ വില കുറഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാൾ 440 രൂപയാണ് വില.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1,12,080 രൂപയാണ്. കൂടാതെ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 14,010 രൂപയാണ്.കഴിഞ്ഞ ദിവസവും കൂടിയ നിലയിൽ ആയിരുന്നു സ്വർണ്ണത്തിന്റെ നിരക്ക്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞദിവസം 1,12,250 രൂപയായിരുന്നു. 200 രൂപയായിരുന്നു കഴിഞ്ഞദിവസം കൂടിയത്.

2025 ഡിസംബർ 23ന് ആയിരുന്നു ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില ഒരു ലക്ഷം എന്ന നമ്പറിലേക്ക് കടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 101600 രൂപയായിരുന്നു. പിന്നീടങ്ങോട്ട് ഒരു ലക്ഷം എന്ന നമ്പറിൽ നിന്ന് കീഴ്പ്പോട്ട് ഒരിക്കലും സ്വർണം പോയിട്ടില്ല. അക്കാലമെല്ലാം ഇപ്പോൾ ആഭരണ പ്രേമികളെ സംബന്ധിച്ച് ഒരു ഓർമ്മയായി മാറിയിരിക്കുന്നു. ഇനി ഒരു ലക്ഷത്തിൽ നിന്നും താഴേക്ക് സ്വർണത്തിന്റെ വില താഴും എന്നതും വെറുമൊരു ആഗ്രഹമായി തുടരും.

ALSO READ:ജീവനക്കാർക്ക് ആശ്വാസം; പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; മാറ്റങ്ങൾ അറിയാം

ദീപാവലി, നവരാത്രി പോലെയുള്ള സീസണുകൾ വരുമ്പോഴും സ്വർണ്ണത്തിന്റെ വില ഉയരുക എന്നല്ലാതെ താഴേക്ക് എന്നത് ചിന്തിക്കാൻ പോലും ഇനി സാധിക്കില്ല. കൂടാതെ പശ്ചിമേഷ്യൻ സംഘർഷവും യുഎസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കുമെല്ലാം രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിൽ സ്വാധീനിക്കുന്നു. ഇത് കേരളത്തിലെ സ്വർണത്തിന്റെ വിലയും സാരമായ പ്രതിഫലിക്കും.

ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും ബോണ്ടുകളിൽ നിന്നുള്ള നേട്ടവും വർധിച്ചതാണ് സ്വർണത്തിന്റെ വില വർധിക്കുവാൻ കാരണമായത്. കൂടാതെ ക്രൂഡ് ഓയലിന്റെ വില വീണ്ടും ബാരലിന് 17 ഡോറിൽ ഡോളറിൽ എത്തിയതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന നിരക്ക് ഉയർത്തും എന്നതാണ് ലഭിക്കുന്ന വിവരം. ഇത്തവണ 0.25 ശതമാനം പലിശ നിരക്ക് ഉയർത്താൻ 92% സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ENGLISH SUMMARY

The price of gold in the state has decreased today. The rate has dropped by 440 compared to the previous day. Today, the price for a pavan (8 grams) of gold is 1,12,080, while the rate per gram is 14,010 rs. Gold prices had been high recently; yesterday, the price for a pavan was 1,12,250, following an increase of 200 rs.

Follow Us