Tata Sons: ടാറ്റാ ഗ്രൂപ്പിൽ നിർണായക നീക്കം, ചന്ദ്രശേഖരന് 5 വർഷം കൂടി; ഐപിഒയ്ക്കും പച്ചക്കൊടി
Tata Sons Chairman N Chandrasekaran Extension: ടാറ്റ സൺസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാരംഭ ഓഹരി വിൽപനയ്ക്ക് മുന്നോട്ടുപോകാനും അനുമതി നൽകിയെന്ന് റിപ്പോർട്ട്. അതേസമയം, ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന് 5 വർഷത്തെ കാലാവധി കൂടി നീട്ടിനൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതോടൊപ്പം ടാറ്റ സൺസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) മുന്നോട്ടുപോകാനും അനുമതി നൽകിയെന്ന് റിപ്പോർട്ട്. അതേസമയം, ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
രാജിയില്ല!
ടാറ്റ ട്രസ്റ്റ്സ് ചെയർമാനായ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ മാസം എൻ. ചന്ദ്രശേഖരൻ രാജി പ്രഖ്യാപിച്ചിരുന്നു. നിലവിലെ കാലാവധി അവസാനിച്ച ശേഷം മൂന്നാം തവണ ചെയര്‍മാനാകാന്‍ താല്‍പര്യമില്ലെന്ന് ചന്ദ്രശേഖരന്‍ ഓഗസ്റ്റ് 12ന് വ്യക്തമാക്കിയിരുന്നു. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ ടാറ്റ തുടരുന്നതിനിടയിലാണ് ബോർഡിന്റെ നിർണായക തീരുമാനം പുറത്തുവന്നത്.
ALSO READ: വലിയ നിക്ഷേപമില്ലാതെ സംരംഭം തുടങ്ങാം; വീട്ടിലിരുന്ന് ചെയ്യാവുന്ന 4 ബിസിനസുകൾ
എതിർപ്പുമായി നോയൽ ടാറ്റ
ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനെ നോയൽ ടാറ്റ ഒറ്റയ്ക്ക് എതിർത്തതായാണ് വിവരങ്ങൾ. ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റ്സിന്റെ ചെയർമാനാണ് നോയൽ ടാറ്റ. സാധാരണയായി ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്റ്റ്സിന്റെ താല്പര്യപ്രകാരമാണ് ചെയർമാൻ നിയമനം നടക്കാറുള്ളത്.
ഡയറക്ടർ ബോർഡിന്റെ ഈ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ടാറ്റ ട്രസ്റ്റ്സിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനാൽ ബോർഡ് തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. വാര്‍ഷിക പൊതുയോഗത്തില്‍ ചന്ദ്രശേഖരനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ചന്ദ്രശേഖരന്റെ നിയമനം എജിഎം അംഗീകരിക്കേണ്ടതുണ്ട്.
ആർബിഐ നിയന്ത്രണങ്ങളും ഐപിഒയും
എൻബിഎഫ്സിയായി തുടരാനില്ലെന്ന് കാട്ടി ലൈസൻസ് റദ്ദാക്കാൻ റിസർവ് ബാങ്കിന് ടാറ്റ സൺസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ,
ഈ അപേക്ഷ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ 12ന് നിരസിച്ചിരുന്നു. ഇതോടെ നിര്‍ബന്ധിത ഓഹരി വിപണി ലിസ്റ്റിങ്ങില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടു. ഇതോടെ, ഐപിഒയ്ക്ക് ടാറ്റ സൺസിനെ സജ്ജമാക്കാൻ കൂടിയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്.
English Summary:
Tata Sons’ board has approved a fresh five-year term for N. Chandrasekaran as executive chairman, reversing his earlier decision not to seek reappointment after his current term ends in February 2027. The board has also reportedly moved ahead with plans for a potential Tata Sons IPO.