AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: മിനിമം ശമ്പളം 1.5 ലക്ഷം രൂപ കടക്കും! ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

8th Pay Commission Update: 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനൊപ്പം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക കൂടി ചെയ്താൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവുണ്ടാകും. ലെവൽ 6 തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അടുത്ത 7 വർഷത്തിനുള്ളിൽ 1.5 ലക്ഷം രൂപ കടക്കുമെന്നാണ് റിപ്പോർട്ട്.

8th Pay Commission: മിനിമം ശമ്പളം 1.5 ലക്ഷം രൂപ കടക്കും! ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Sep 2026 | 01:33 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നെങ്കിലും കമ്മീഷൻ രൂപീകരിക്കുന്നതിൽ സംഭവിച്ച കാലതാമസം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പും കൂട്ടി. അടുത്ത വർഷം മെയോട് കൂടിയാകും എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന് ശേഷമായിരിക്കും ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്.

ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ ശമ്പള കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഡിഎ അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കണമെന്നാണ് പ്രാധാന ആവശ്യം. 8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനൊപ്പം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക കൂടി ചെയ്താൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവുണ്ടാകും. ലെവൽ 6 തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അടുത്ത 7 വർഷത്തിനുള്ളിൽ 1.5 ലക്ഷം രൂപ കടക്കുമെന്നാണ് റിപ്പോർട്ട്.

ക്ഷാമബത്ത ലയിപ്പിക്കുമോ?

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനം കടന്നിരിക്കുകയാണ്. മുൻകാല ശമ്പള കമ്മീഷനുകളുടെ മാതൃക പിന്തുടർന്ന്, ഡിഎ 50% എത്തുമ്പോൾ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ, ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിക്കുമ്പോൾ ബേസിക് പേ ഉയരുന്നു.

ALSO READ: ശമ്പള വർധനവ് ഇനി 5 വർഷത്തിലൊരിക്കലോ? നിർണായക ആവശ്യം!

കൂടാതെ, മറ്റ് ആനുകൂല്യങ്ങളിലും ഇത് പ്രതിഫലിക്കും. വീട്ടുവാടക അലവൻസ് (HRA), ഗ്രാറ്റുവിറ്റി, പെൻഷൻ തുക തുടങ്ങിയവ കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. അതിനാൽ ബേസിക് പേ ഉയരുമ്പോൾ ഈ ആനുകൂല്യങ്ങളും താനേ വർദ്ധിക്കും. പുതിയ ഉയർന്ന ബേസിക് പേയുടെ അടിസ്ഥാനത്തിലായിരിക്കും പിൽക്കാലത്തെ ഡിഎ കണക്കാക്കുക എന്നതും ജീവനക്കാർക്ക് വലിയ ലാഭമുണ്ടാക്കും.

മിനിമം ശമ്പളം 1.5 ലക്ഷം രൂപ കടക്കും?

ലെവൽ 6 തസ്തികയിൽ അതായത്, സബ് ഇൻസ്പെക്ടർമാർ, സെക്ഷൻ ഓഫീസർമാർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർ) പ്രവേശിക്കുന്നവരുടെ നിലവിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. ക്ഷാമബത്ത ലയിപ്പിച്ചാൽ, നിലവിലെ 50% അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തോട് ചേർക്കപ്പെടും. പുതിയ ഫിറ്റ്‌മെന്റ് ഫാക്ടർ കൂടി ബാധകമാകുന്നതോടെ അടിസ്ഥാന ശമ്പളം വീണ്ടും ഉയരും. വാർഷിക ഇൻക്രിമെന്റുകളും പ്രൊമോഷനുകളും പുതിയ ശമ്പള ഘടനയും ചേരുമ്പോൾ ലെവൽ 6 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മാത്രം 1,50,000 രൂപയ്ക്ക് മുകളിലെത്തുമെന്നാണ് സൂചന.

English Summary:

Employee and pensioner organizations have submitted their demands before the 8th Pay Commission, with one of the key demands being the merger of Dearness Allowance with basic pay. If DA is merged with the basic salary along with the implementation of the 8th Pay Commission, central government employees could see a significant increase in their salaries.

Follow Us