AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ പണിപറ്റിച്ചു; വില 400 കടന്നു

Coconut Oil Price in Kerala: തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

Coconut Oil Price: ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ പണിപറ്റിച്ചു; വില 400 കടന്നു
Coconut OilImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 12 Sep 2025 | 10:37 AM

ഓണം കഴിഞ്ഞതോടെ വെളിച്ചെണ്ണ വില ഉയരുന്നു. കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോള്‍ 420 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വില ഉയരുന്നത് കച്ചവടത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക.

ഓണക്കാലത്ത് വില വർധനവ് നേരിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെ വെളിച്ചെണ്ണ വില കുറവിൽ ലഭ്യമായിരുന്നു. സപ്ലൈകോ വഴി 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ 429 രൂപയക്ക് ലഭ്യമാക്കി. 349 രൂപയായിരുന്ന ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന്‌ 389 രൂപയായും കുറച്ചിരുന്നു.

ALSO READ: ഓണം കഴിഞ്ഞു, വെളിച്ചെണ്ണ വില ഇനി കുറയുമോ, കൂടുമോ?

ഓണം പ്രമാണിച്ച് നാട്ടിൻപുറങ്ങളിൽ തേങ്ങയിടീൽ ആരംഭിച്ചതോടെ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നിരുന്നു. പാലക്കാട് നിന്ന് ഉൾപ്പെടെ പച്ചത്തേങ്ങ വൻതോതിൽ മാർക്കറ്റിൽ എത്തി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ തേങ്ങ ഉത്പാദനം വർദ്ധിച്ചതും വെളിച്ചെണ്ണ വില കുറയാൻ കാരണമായി.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വില ഉയരുകയാണ്. നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്. ഇതോടെ കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി ഴിഞ്ഞ ഒരാഴ്ചയായി ഭാ​ഗികമായി നിർത്തിവച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ കൊപ്ര സംഭരണത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് വ്യാപാരികൾ.

Follow Us