Gold Rate: സ്വര്‍ണം വാങ്ങാനിതാ മക്കളേ അവസരം…ഇന്ന് തന്നെ പോകാം; ഇതുപോരേ നിങ്ങള്‍ക്ക്?
18K vs 14K vs 9K Gold: Which Jewellery Option Costs Less? 24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്. എന്നാല്‍ ആഭരണ നിര്‍മ്മാണത്തിന് സാധാരണയായി 24 കാരറ്റ് സ്വര്‍ണം ഉപയോഗിക്കാറില്ല പകരം 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് വിലയും കുറയുന്നതിനാല്‍ ബജറ്റിനനുസരിച്ച് ആഭരണം വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും.

സ്വര്‍ണാഭരണം
സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതിനാല്‍ പുതിയ ആഭരണങ്ങള്‍ വാങ്ങുക സാധാരണക്കാര്‍ക്ക് കൂടുതല്‍ ചെലവേറിയ കാര്യമായി മാറിയിരിക്കുകയാണ്. ഉയര്‍ന്ന വിലയെ തുടര്‍ന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചെലവ് പരമാവധി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഉപഭോക്താക്കള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് തുടങ്ങിയ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നതായാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. വിലക്കുറവ് തന്നെയാണ് ഇവയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
സ്വര്‍ണത്തിന്റെ പരിശുദ്ധി അനുസരിച്ചാണ് കാരറ്റ് നിശ്ചയിക്കുന്നത്. 24 കാരറ്റ് സ്വര്‍ണമാണ് ഏറ്റവും ഉയര്‍ന്ന പരിശുദ്ധിയുള്ളത്. എന്നാല്‍ ആഭരണ നിര്‍മ്മാണത്തിന് സാധാരണയായി 24 കാരറ്റ് സ്വര്‍ണം ഉപയോഗിക്കാറില്ല പകരം 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. സ്വര്‍ണത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് വിലയും കുറയുന്നതിനാല്‍ ബജറ്റിനനുസരിച്ച് ആഭരണം വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും.
18, 14, 9 കാരറ്റില്‍ എത്ര സ്വര്‍ണമുണ്ട്?
10 ഗ്രാം 18 കാരറ്റ് ആഭരണത്തില്‍ 75 ശതമാനം ശുദ്ധ സ്വര്‍ണമാണുള്ളത്. അതായത് 7.5 ഗ്രാം സ്വര്‍ണം. ബാക്കിയുള്ളത് 2.5 ഗ്രാം വെള്ളി, ചെമ്പ് തുടങ്ങിയ മറ്റ് ലോഹങ്ങളായിരിക്കും. 14 കാരറ്റ് ആഭരണത്തില്‍ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് ഏകദേശം 58.5 ശതമാനമാണ്. ബാക്കിയുള്ള 4.15 ഗ്രാം മറ്റ് ലോഹങ്ങളാണ്. 9 കാരറ്റ് ആഭരണത്തില്‍ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് 37.5 ശതമാനം മാത്രമാണ്. അതായത് 10 ഗ്രാം ആഭരണത്തില്‍ 3.75 ഗ്രാം സ്വര്‍ണമുണ്ടാകും. ശേഷിക്കുന്ന 6.25 ഗ്രാം മറ്റ് ലോഹങ്ങളായിരിക്കും.
10 ഗ്രാം 18 കാരറ്റ് ആഭരണത്തിന് എത്ര ചെലവ്?
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ നിരക്ക് അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 3ന് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏകദേശം 1.54 ലക്ഷം രൂപയായി കണക്കാക്കാം. ഈ നിരക്ക് അനുസരിച്ച് 10 ഗ്രാം 18 കാരറ്റ് ആഭരണത്തില്‍ അടങ്ങിയിരിക്കുന്ന 7.5 ഗ്രാം ശുദ്ധ സ്വര്‍ണത്തിന്റെ വില ഏകദേശം 1,15,500 രൂപയാണ്. മറ്റ് ലോഹങ്ങളുടെ വില കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മൊത്തം മെറ്റല്‍ ചെലവ് ഏകദേശം 1,18,502 രൂപയാകും. ഇതിന് ഏകദേശം 10 ശതമാനം പണികൂലിയും 3 ശതമാനം ജിഎസ്ടിയും ചേര്‍ത്താല്‍ 10 ഗ്രാം 18 കാരറ്റ് ആഭരണത്തിന്റെ വില ഏകദേശം 1,34,262 രൂപ വരും.
Also Read: SIPയും മ്യൂച്വൽ ഫണ്ടും ഒരുപോലെയാണോ? പ്രധാന വ്യത്യാസങ്ങൾ, റിസ്കുകൾ, നിക്ഷേപ നേട്ടങ്ങൾ
14 കാരറ്റ് ആഭരണത്തിന്റെ വില എത്ര?
10 ഗ്രാം 14 കാരറ്റ് ആഭരണത്തില്‍ 5.85 ഗ്രാം ശുദ്ധ സ്വര്‍ണമാണുള്ളത്. ഇതിന്റെ മൂല്യം ഏകദേശം 90,090 രൂപയാണ്. ശേഷിക്കുന്ന ലോഹങ്ങളുടെ വില കൂടി കണക്കാക്കുമ്പോള്‍ മൊത്തം മെറ്റല്‍ ചെലവ് ഏകദേശം 95,073 രൂപയാകും. പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാല്‍ 10 ഗ്രാം 14 കാരറ്റ് ആഭരണത്തിന് ഏകദേശം 1,07,718 രൂപ ചെലവാകും. അതായത് 18 കാരറ്റ് ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 26,500 രൂപ വരെ ലാഭിക്കാനാകും.
9 കാരറ്റ് ആഭരണം
9 കാരറ്റ് ആഭരണത്തില്‍ 10 ഗ്രാമിന് 3.75 ഗ്രാം മാത്രമാണ് ശുദ്ധ സ്വര്‍ണം. ഇതിന്റെ മൂല്യം ഏകദേശം 57,750 രൂപയാണ്. മറ്റ് ലോഹങ്ങളുടെ വില കൂടി ചേര്‍ത്താല്‍ മെറ്റല്‍ ചെലവ് ഏകദേശം 65,254 രൂപയാകും. പണികൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തിയുള്ള മൊത്തം വില ഏകദേശം 73,933 രൂപ വരും. 18 കാരറ്റ് ആഭരണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 60,000 രൂപയുടെ വ്യത്യാസമുണ്ട്.
English Summary
Rising gold prices are making jewellery purchases more expensive, prompting buyers to consider lower-karat options. 18K, 14K and 9K gold jewellery contain different amounts of pure gold and come at significantly different prices.