AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate: സ്വര്‍ണം 6,200 ഡോളറിലേക്ക്; കേരളത്തില്‍ 2 ലക്ഷമെത്തും വില

Gold Price Forecast 2026: 2028 ആകുമ്പോഴും ഏകദേശം 80 ഖനികളില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിക്കും. എന്നാല്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ ലഭ്യത കുറയുന്നത് തിരിച്ചടിയാകാനിടയുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതും വില വര്‍ധനവിന് ആക്കംകൂട്ടും.

Gold Rate: സ്വര്‍ണം 6,200 ഡോളറിലേക്ക്; കേരളത്തില്‍ 2 ലക്ഷമെത്തും വില
പ്രതീകാത്മക ചിത്രം Image Credit source: FG Trade/E+/Getty Images
Shiji M K
Shiji M K | Published: 23 Feb 2026 | 12:18 PM

സ്വര്‍ണവില റെക്കോഡ് കുതിപ്പിലാണ്. വില കുറയാന്‍ അടുത്ത കാലത്തൊന്നും സാധ്യതയില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങല്‍ നിരക്ക്, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയെല്ലാമാണ് സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുന്നത്.

2026ന്റെ പകുതിയോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,200 ഡോളറായി ഉയരുമെന്നാണ് ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസിന്റെ പ്രവചനം. ഇതോടെ ഇന്ത്യയില്‍ ഒരു പവന് 1,98,484 രൂപയായി വില മാറും. എന്നാല്‍ വര്‍ഷാവസാനം നേരിയ ഇടിവ് സംഭവിക്കാനിടയുണ്ട്. 2026ന്റെ അവസാനത്തോടെ ഔണ്‍സിന് ഏകദേശം 5,900 യുഎസ് ഡോളറായി വില കുറഞ്ഞേക്കാം.

2025ല്‍ ഏകദേശം 863 മെട്രിക് ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങിച്ചത്. 2026ല്‍ ഇത് 950 ടണ്ണായി ഉയരാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ഗോള്‍ഡ് ഇടിഎഫ് ട്രേഡഡ് ഫണ്ടുകളിലുള്ള നിക്ഷേപം 825 ടണ്‍ ആയും ഉയരും. 2025ലാണ് ആദ്യമായി ആഗോള സ്വര്‍ണത്തിന്റെ ആവശ്യം 5,000 ഡോളര്‍ കടന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.

Also Read: Gold Rate Prediction: കരുതിയിരുന്നോളൂ, സ്വർണം ഞെട്ടിക്കും; പവന് ഒന്നരലക്ഷം തന്നെ!

2028 ആകുമ്പോഴും ഏകദേശം 80 ഖനികളില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിക്കും. എന്നാല്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ ലഭ്യത കുറയുന്നത് തിരിച്ചടിയാകാനിടയുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതും വില വര്‍ധനവിന് ആക്കംകൂട്ടും. എണ്ണവില കഴിഞ്ഞ ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 72 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു.

Follow Us