AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate: 77,000ത്തിലെത്താൻ നാല്പത് രൂപ മാത്രം; ആരാണ് സ്വർണവില നിശ്ചയിക്കുന്നത്?

Who Decides Gold Rate in India: സ്വർണത്തിലെ ഏറ്റക്കുറച്ചിലുകൾ ആശങ്ക സ‍ൃഷ്ടിക്കുന്നുണ്ട്. എന്നാൽ ആരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത് എന്ന് അറിയാമോ?

Gold Rate: 77,000ത്തിലെത്താൻ നാല്പത് രൂപ മാത്രം; ആരാണ് സ്വർണവില നിശ്ചയിക്കുന്നത്?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 31 Aug 2025 | 05:03 PM

‍സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർ‌ണവില കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 76,960 രൂപയാണ് രേഖപ്പെടുത്തിയത്. 77,000ത്തിലെത്താൻ വെറും നാല്പത് രൂപയുടെ ദൂരം മാത്രമാണ് ഉള്ളത്. ഓ​ഗസ്റ്റ് 23 മുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

വിവാഹാവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്കും ആഭരണ പ്രേമികൾക്കുമെല്ലാം വലിയ വെല്ലുവിളി ഉയർത്തുന്നതാണ് നിലവിലെ സ്ഥിതി. സ്വർണത്തിലെ ഏറ്റക്കുറച്ചിലുകൾ ആശങ്ക സ‍ൃഷ്ടിക്കുന്നുണ്ട്. എന്നാൽ ആരാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത് എന്ന് അറിയാമോ?

ബുള്ളിയൻ മാർക്കറ്റും ഫ്യൂച്ചർ മാർക്കറ്റുമാണ് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വ്യാപാരം നടക്കുന്ന രണ്ട് സ്ഥലങ്ങൾ. ഇതിൽ ബുള്ളിയൻ വിപണിയിൽ നിന്നാണ് സാധാരണക്കാർ സ്വർണ്ണം വാങ്ങുന്നത്. സ്വർണ്ണ വ്യാപാരികൾ സ്വർണ്ണവും വെള്ളിയും വ്യാപാരം ചെയ്യുന്നത് ബുള്ളിയൻ മാർക്കറ്റിലൂടെയും ഫ്യൂച്ചേഴ്സ് മാർക്കറ്റിലൂടെയുമാണ്. ഏതെങ്കിലും സാമ്പത്തിക ഉൽപ്പന്നത്തിന്റെ വ്യാപാര സമയത്ത് വില നിശ്ചയിക്കുന്നത് ഫ്യൂച്ചർ മാർക്കറ്റിലോ, ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ചിലോ ആണ്.

ALSO READ: സ്വർണത്തിന് തീവില…! ഇനിയും കൂടുമോ?; അറിയാം ഇന്നത്തെ നിരക്ക്

ഇന്ത്യയിലുള്ള മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് വിപണിയിൽ സ്വർണത്തിന്റെ ആവശ്യകതയുടെയും വിതരണത്തിന്റെയും വിവരം ശേഖരിച്ച് സ്വർണ വില തീരുമാനിക്കുന്നു. എംസിഎക്സ് ലണ്ടനിലെ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനുമായും ഇവ ഏകോപിപ്പിച്ചിട്ടുണ്ട്. സ്വർണത്തിന്റെയും വെള്ളിയുടെയും വ്യാപാരത്തിനുള്ള പ്രാഥമിക ആഗോള വിപണിയായാണ് ഇവയെ കണക്കാക്കിയിട്ടുള്ളത്. ഡിമാൻഡ്, സപ്ലൈ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്വർണ്ണ വിലയിൽ മാറ്റം വരുന്നത്. ഉത്സവ സമയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Follow Us