AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വർണത്തിന് തീവില…! ഇനിയും കൂടുമോ?; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate Forecast: ഒരു ​ഗ്രാമിന് 9620രൂപയാണ് നൽകേണ്ടത്. നിലവിൽ ഒരു പവൻ സ്വർണം സ്വന്തമാക്കണമെങ്കിൽ ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ), പണിക്കൂലിയും (3 മുതൽ 35% വരെ) ചേർത്ത് ഏകദേശം 80,000ത്തിനും മുകളിൽ നൽകേണ്ടി വരുന്ന അവസ്ഥയാണ്.

Kerala Gold Rate: സ്വർണത്തിന് തീവില…! ഇനിയും കൂടുമോ?; അറിയാം ഇന്നത്തെ നിരക്ക്
Kerala Gold RateImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 31 Aug 2025 09:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പ്രതീക്ഷിക്കാത്ത നിലയിൽ കുതിച്ചുയരുകയാണ്. ചിങ്ങം ആരംഭിച്ചപ്പോഴുള്ള വിലക്കുറവിനെ ഏറെ പ്രതീക്ഷയോടെയാണ് ആഭരണപ്രേമികൾ നോക്കികണ്ടത്. എന്നാൽ ഈ മാസം 23 മുതൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഓ​ഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവ്യാപാരം നടന്നത്. അന്ന് 73,200 രൂപയായിരുന്നു വിപണിവില. ഇന്നിതാ 76000 വും കടന്നാണ് സ്വർണം വിപണം കീഴടക്കിയിരിക്കുന്നത്.

ഓ​ഗസ്റ്റ് 30 ശനിയാഴ്ച്ചയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. 76,960 രൂപയാണ് നിലവിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വർധിച്ചത്. കല്ല്യാണ സീസണായതിനാൽ സ്വർണവിലയിലെ ഈ വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഒരു പവൻ പോയിട്ട് ഒരു ​ഗ്രാം പോലും വാങ്ങാൻ സാധിക്കാത്ത നിലയിലാണ് ഇന്നത്തെ വില.

ഒരു ​ഗ്രാമിന് 9620രൂപയാണ് നൽകേണ്ടത്. നിലവിൽ ഒരു പവൻ സ്വർണം സ്വന്തമാക്കണമെങ്കിൽ ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (53.10 രൂപ), പണിക്കൂലിയും (3 മുതൽ 35% വരെ) ചേർത്ത് ഏകദേശം 80,000ത്തിനും മുകളിൽ നൽകേണ്ടി വരുന്ന അവസ്ഥയാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവ വർദ്ധനവ് ഉൾപ്പെടെയുള്ളവ സ്വർണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും സ്വർണവിലയിൽ ഇത്തരം ചാഞ്ചാട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ട്രംപിൻ്റെ പുതിയ നയത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിവിലാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതും വില വർദ്ധനവിൻ്റെ പ്രധാന കാരണമാണ്.

കഴിഞ്ഞ ഒരാഴ്ച്ചത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓ​ഗസ്റ്റ് 24 ഞായർ: ഒരു പവന് 74520 രൂപ

ഓ​ഗസ്റ്റ് 25 തിങ്കൾ: ഒരു പവന് 74440 രൂപ

ഓ​ഗസ്റ്റ് 26 ചൊവ്വ: ഒരു പവന് 74840 രൂപ

ഓ​ഗസ്റ്റ് 27 ബുധൻ: ഒരു പവന് 75120 രൂപ

ഓ​ഗസ്റ്റ് 28 വ്യാഴം: ഒരു പവന് 75240 രൂപ

ഓ​ഗസ്റ്റ് 29 വെള്ളി: ഒരു പവന് 75760 രൂപ

ഓ​ഗസ്റ്റ് 30 ശനി: ഒരു പവന് 76,960 രൂപ

ഓ​ഗസ്റ്റ് 31 ഞായർ: ഒരു പവന് 76,960 രൂപ