സാലറിയില്ലാതെ എത്രനാള്‍ ജീവിക്കാന്‍ പറ്റും? ഈ കണക്കൊന്ന് അറിഞ്ഞോളൂ
Earn More but Still Not Financially Secure This Number Matters: ഫിനാന്‍ഷ്യല്‍ റണ്‍വേ കണക്കാക്കുന്നത് സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള നല്ലൊരു മാര്‍ഗമാണ്. എന്നാല്‍ ഇത് കൃത്യമായ ഭാവിപ്രവചനം അല്ലെന്ന് ശ്രദ്ധിക്കൂ. പണപ്പെരുപ്പം, നികുതി, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, വിപണിയിലെ നഷ്ടസാധ്യത തുടങ്ങിയ ഘടകങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

പ്രതീകാത്മക ചിത്രം
ഉയര്‍ന്ന ശമ്പളം ലഭിക്കുന്നത് ജീവിതം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കുന്നു. എന്നാല്‍ ഉയര്‍ന്ന വരുമാനം ഉണ്ടെന്നത് മാത്രം സാമ്പത്തികമായി സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം പെട്ടെന്ന് നിലച്ചാല്‍ എത്രകാലം നിലവിലെ ജീവിതച്ചെലവുകള്‍ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നു എന്നതിലാണ് കാര്യം.
ഇതിന് നിങ്ങള്‍ക്ക് സാധിക്കുമോ എന്നറിയാന്‍ സഹായിക്കുന്ന ലളിതമായൊരു കണക്കാണ് ഫിനാന്‍ഷ്യല്‍ റണ്‍വേ. വരുമാനം നിലച്ചാല്‍ നിങ്ങളുടെ കൈവശമുള്ള സമ്പാദ്യവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിക്ഷേപങ്ങളും എത്രകാലം ചെലവുകള്‍ നിറവേറ്റാന്‍ മതിയാകുമെന്നതാണ് ഇതുവഴി മനസിലാക്കാന്‍ സാധിക്കുന്നത്.
എന്താണ് ഫിനാന്‍ഷ്യല്‍ റണ്‍വേ?
ശമ്പളം ലഭിക്കാതിരുന്നാലും നിങ്ങളുടെ നിലവിലെ ചെലവുകള്‍ എല്ലാം നിറവേറ്റി എത്രകാലം തുടരാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന കണക്കാണ് ഫിനാന്‍ഷ്യല്‍ റണ്‍വേ. ഇത് കണക്കാക്കാന്‍ വളരെ ലളിതമായ ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്:
ഫിനാന്‍ഷ്യല്‍ റണ്‍വേ = എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന സാമ്പത്തിക ആസ്തികള്‍+വാര്‍ഷിക ജീവിതച്ചെലവ്
നിങ്ങളുടെ കൈവശം 10 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്, പക്ഷെ ഒരു വര്‍ഷത്തെ ചെലവ് 12 ലക്ഷം രൂപയാണെന്നും കരുതൂ. ഈ സാഹചര്യത്തില്‍ ഏകദേശം 10 മാസമാണ് നിങ്ങളുടെ ഫിനാന്‍ഷ്യല്‍ റണ്‍വേ. 30 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്, വര്‍ഷത്തില്‍ 10 ലക്ഷം രൂപ ചെലവാകുന്നുണ്ടെങ്കില്‍, നിങ്ങളുടെ ഫിനാന്‍ഷ്യല്‍ റണ്‍വേ മൂന്ന് വര്‍ഷമായിരിക്കും.
അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് പോലും കുറഞ്ഞ ഫിനാന്‍ഷ്യല്‍ റണ്‍വേ ഉണ്ടാകുമെന്ന കാര്യം ഓര്‍ക്കുക. വരുമാനത്തോടൊപ്പം ജീവിതച്ചെലവുകളും ഉയര്‍ന്നാല്‍ സമ്പാദിക്കാന്‍ കഴിയുന്ന തുക കുറയുന്നതാണ് ഇതിന് പ്രധാന കാരണം.
എല്ലാ നിക്ഷേപങ്ങളും കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല
ഫിനാന്‍ഷ്യല്‍ റണ്‍വേ കണക്കാക്കുന്നത് സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള നല്ലൊരു മാര്‍ഗമാണ്. എന്നാല്‍ ഇത് കൃത്യമായ ഭാവിപ്രവചനം അല്ലെന്ന് ശ്രദ്ധിക്കൂ. പണപ്പെരുപ്പം, നികുതി, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം, വിപണിയിലെ നഷ്ടസാധ്യത തുടങ്ങിയ ഘടകങ്ങള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.
Also Read: പിതാവിന്റെ മരണശേഷം നോമിനി ഇല്ലെങ്കിലും ബാങ്ക് അക്കൗണ്ടിലെ പണം വാങ്ങാം; ചെയ്യേണ്ടത്
അടിയന്തര സാഹചര്യത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പണവും സാമ്പത്തിക ആസ്തികളും മാത്രമാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ഉദാഹരണത്തിന്, വിരമിക്കല്‍ കാലത്തേക്കായി മാറ്റിവച്ച ഫണ്ട് പിന്‍വലിക്കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
എങ്ങനെ ഫിനാന്‍ഷ്യല്‍ റണ്‍വേ വര്‍ധിപ്പിക്കാം?
ഫിനാന്‍ഷ്യല്‍ റണ്‍വേ വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യപടി എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുകയാണ്. സാധാരണയായി ആറ് മുതല്‍ 12 മാസം വരെയുള്ള അത്യാവശ്യ ചെലവുകള്‍ നിറവേറ്റാന്‍ കഴിയുന്ന തുകയാണ് അടിയന്തര ഫണ്ടായി മാറ്റിവെക്കേണ്ടത്. ജോലി നഷ്ടപ്പെടുക, അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ചെലവ്, കുറച്ചുകാലത്തേക്ക് വരുമാനം കുറയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ തുക സഹായമാകും. എന്നാല്‍ എമര്‍ജന്‍സി ഫണ്ട് ഒരുക്കിയതോടെ സാമ്പത്തിക ആസൂത്രണം അവസാനിക്കുന്നില്ല. അതിന് ശേഷം ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനും ഉയര്‍ന്ന പലിശയുള്ള കടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് ശ്രദ്ധ നല്‍കേണ്ടത്.
English Summary
A high income does not always mean financial security. Your savings, expenses and financial runway matter more. Learn the simple number that can help assess your financial stability.