AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Gold Rate: പൊന്നില്‍ കുളിച്ചുനിന്ന…അത് നടക്കില്ല, വില പിന്നെയും കൂടി; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 15 Saturday: ഓഗസ്റ്റ് 14ന് ദ്രുതഗതിയിലായിരുന്നു സ്വര്‍ണവില മാറിമറിഞ്ഞത് രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും മാറി. വൈകീട്ടോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,120 രൂപ ഉയര്‍ന്ന് 1,13,240 രൂപയും ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയുമായി വില. രാവിലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ചിരുന്നു.

Kerala Gold Rate: പൊന്നില്‍ കുളിച്ചുനിന്ന…അത് നടക്കില്ല, വില പിന്നെയും കൂടി; ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവിലImage Credit source: PTI
Shiji M K
Shiji M K | Updated On: 15 Aug 2026 | 01:50 PM

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഗംഭീര വിലവര്‍ധനവ്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആളുകളിലേക്ക് നിരാശ നിറയ്ക്കുന്ന വാര്‍ത്തയുമായാണ് സ്വര്‍ണത്തിന്റെ വരവ്. 520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ വില 1,13,760 രൂപയിലേക്ക് ഉയര്‍ന്നു. 65 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത്, ഇതോടെ ഗ്രാമിന് 14,220 രൂപയായി വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 1,13,240 രൂപയും ഒരു ഗ്രാമിന് 14,155 രൂപയുമായിരുന്നു വില.

വില കൂട്ടിയും കുറച്ചും സ്വര്‍ണം അങ്ങനെ മുന്നോട്ട് പോകുകയാണ്. വലിയ വിലയിടിവ് സ്വര്‍ണത്തില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചായിരുന്നു വിലക്കയറ്റം. ഇതോടെ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായെങ്കിലും ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. കേരളത്തില്‍ ചിങ്ങ മാസത്തോടെ വരാനിരിക്കുന്ന വിവാഹ സീസണേയും സ്വര്‍ണത്തില്‍ സംഭവിക്കുന്ന വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല, അടുത്തകാലത്ത് വിലയിടിവിന് സാധ്യതയുണ്ടോ എന്നാണ് അവര്‍ ആരായുന്നത്.

ഓഗസ്റ്റ് 14ന് ദ്രുതഗതിയിലായിരുന്നു സ്വര്‍ണവില മാറിമറിഞ്ഞത് രാജ്യാന്തര വിപണിയില്‍ സംഭവിച്ച വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും മാറി. വൈകീട്ടോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1,120 രൂപ ഉയര്‍ന്ന് 1,13,240 രൂപയും ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയുമായി വില. രാവിലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ചിരുന്നു, ഇതിന് പിന്നാലെയാണ് മറ്റൊരു വിലക്കയറ്റം കൂടി. രാവിലെ 14,015 രൂപ ഗ്രാമിനും 1,12,120 രൂപ പവനും വിലയുണ്ടായിരുന്നു.

യുഎസില്‍ പണപ്പെരുപ്പം കുറഞ്ഞത് പലിശ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചതും, ഡോളറിന്റെ ശക്തി കുറഞ്ഞതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. പലിശ ഉയര്‍ത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഡോളര്‍ സൂചിക ഇടിയുന്നതിന് വഴിവെച്ചു. 99.57 ലേക്കാണ് സൂചിക താഴ്ന്നത്. ഡോളര്‍ നില താഴുന്നത് സ്വര്‍ണം വാങ്ങുമ്പോഴുണ്ടാകുന്ന സാമ്പത്തികഭാരം കുറയ്ക്കാന്‍ കാരണമാകും. ഇത് പൊന്നിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും മറ്റൊരു വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുകയാണ്.

Also Read: Kerala Gold Rate: വേഗം പൈസ റെഡിയാക്കിക്കോ, സ്വർണവില കുറഞ്ഞു; ഇന്ന് പവന് എത്ര?

ആഭരണത്തിന്റെ വില എങ്ങനെ കണക്കാക്കും?

വാര്‍ത്തകളില്‍ കാണുന്ന ഒരു പവന്റെ സ്വര്‍ണവിലയും ജ്വല്ലറിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആവശ്യമായ തുകയും ഒരുപോലെയായിരിക്കണമെന്നില്ല. ആഭരണത്തിന്റെ അന്തിമ വിലയില്‍ സാധാരണയായി താഴെ പറയുന്ന ഘടകങ്ങള്‍ ഉള്‍പ്പെടും.

  • സ്വര്‍ണത്തിന്റെ അടിസ്ഥാന വില
  • പണിക്കൂലി
  • പണിക്കൂലിക്ക് ബാധകമായ നികുതി
  • ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് തുടങ്ങിയ ബാധകമായ ചെലവുകള്‍
  • ജിഎസ്ടി

English Summary

Kerala gold prices remain high on August 15, 2026. The one-pavan rate continues to be expensive for buyers. Check the latest gold rate in Kerala and the current one-pavan price.

Follow Us