AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പൊന്ന് പുതിയ ട്രാക്കില്‍; ഓഗസ്റ്റ് നാലിലെ സ്വര്‍ണവില

One Pavan Gold Rate on August 4 Tuesday: സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ആലോചിക്കുന്നവര്‍ക്ക് ഇന്നത്തെ നിരക്കും വളരെ പ്രധാനപ്പെട്ടതാണ്. ആഗോള വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും ദിവസേന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,045 ഡോളറിലേക്ക് വില താഴ്ന്നു. ഇത് കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്.

Kerala Gold Rate: പൊന്ന് പുതിയ ട്രാക്കില്‍; ഓഗസ്റ്റ് നാലിലെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 04 Aug 2026 | 07:20 AM

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം കനത്ത നിരാശ സമ്മാനിച്ചാണ് ഓരോ ദിവസത്തെയും വില പുറത്തുവരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഒന്നര ലക്ഷം രൂപയിലേക്ക് സ്വര്‍ണവില ഉടനെത്തുമെന്നും വിദഗ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും നിലവില്‍ വലിയ കുതിപ്പില്ലാതെ തുടരുകയാണ് പൊന്ന്.

സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ആലോചിക്കുന്നവര്‍ക്ക് ഇന്നത്തെ നിരക്കും വളരെ പ്രധാനപ്പെട്ടതാണ്. ആഗോള വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും ദിവസേന വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,045 ഡോളറിലേക്ക് വില താഴ്ന്നു. ഇത് കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വിലയില്‍ കുറവ് രേഖപ്പെടുത്തിയതാണ് ഇപ്പോഴത്തെ പ്രധാന മാറ്റം. ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, യുഎസ് ഡോളറിന്റെ മൂല്യം, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, രാജ്യാന്തര വിപണിയിലെ നിക്ഷേപകരുടെ നീക്കങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു.

സാധാരണയായി ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ചലനമുണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും കേരളത്തിലെ വിലയിലും ഉണ്ടാകാം. മാത്രമല്ല, ഇന്ത്യയില്‍ വരാനിരിക്കുന്ന വിവാഹ-ഉത്സവ സീസണുകളും സ്വര്‍ണവിലയ്ക്ക് കരുത്തേകും. രാജ്യാന്തര വിപണിയില്‍ വില ഇടിയുമ്പോഴും രാജ്യത്തെ ഉയര്‍ന്ന ആവശ്യകത വില ഉയര്‍ത്താന്‍ സ്വര്‍ണത്തെ സഹായിച്ചേക്കും.

ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വര്‍ണത്തിന്റെ വിപണി വില മാത്രമല്ല ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവ് നല്‍കേണ്ടത്. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണികൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും ബില്ലില്‍ ഉള്‍പ്പെടും. അതിനാല്‍ വിപണി നിരക്ക് കണക്കാക്കി മാത്രം ആഭരണത്തിന്റെ ആകെ ചെലവ് കണക്കാക്കുന്നത് ശരിയല്ല.

Also Read: Kerala Gold Rate: മഴയിൽ ബ്രേക്കിട്ട് സ്വർണവില; ഇന്ന് പവന് കൊടുക്കേണ്ടത് എത്ര?

ഒരേ ഡിസൈനിലുള്ള ആഭരണങ്ങള്‍ക്കും വിവിധ ജ്വല്ലറികളില്‍ പണികൂലിയില്‍ വ്യത്യാസമുണ്ടാകാം. അതിനാല്‍ വലിയ തുക ചെലവഴിച്ച് സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് വിവിധ കടകളിലെ നിരക്കുകളും പണികൂലിയും പരിശോധിക്കുന്നത് ഉപഭോക്താക്കളെ വലിയ നഷ്ടമില്ലാതെ ആഭരണങ്ങള്‍ വാങ്ങാന്‍ സഹായിക്കും.

വരും ദിവസങ്ങളില്‍ വില എങ്ങോട്ട്?

രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയിലെ മാറ്റം വരും ദിവസങ്ങളിലും കേരളത്തിലെ നിരക്കിനെ സ്വാധീനിച്ചേക്കാം. യുഎസ് ഡോളറിന്റെ മൂല്യം, പലിശനിരക്കുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, രാജ്യാന്തര സംഘര്‍ഷങ്ങള്‍, നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള നീക്കം തുടങ്ങിയവയെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിക്കാം.

അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഇന്നത്തെ വില മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളിലെ നിരക്കിലെ മാറ്റവും പരിശോധിക്കുന്നത് നല്ലതാണ്. വിലയില്‍ ചെറിയ ഇടിവ് ഉണ്ടായാലും ഭാവിയില്‍ വീണ്ടും ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വിപണിയിലെ പ്രവണതകള്‍ മനസിലാക്കിയ ശേഷം വാങ്ങല്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം.

English Summary

International gold rates declined, influencing market trends in India and Kerala. Check the latest Kerala gold price for August 4, including the current rate and key factors affecting prices.

Follow Us