DA Hike: സർക്കാർ ജീവനക്കാര്‍ക്ക് ലോട്ടറി! ഡിഎ 3% കൂടും, കിട്ടാന്‍ പോകുന്നത്?
3 Percent DA Hike for Central and State Employees: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 63 ശതമാനമായും സംസ്ഥാന സര്‍ക്കാരിന്റേത് 40 ശതമാനമായും ഉയരും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 419.17ല്‍ നിന്നും 428.08 ലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിഎ വര്‍ധനവ് വരുത്തുന്നത്. ഡിഎ വര്‍ധനവിനെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണിത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഈ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ക്ഷാമബത്തയില്‍ (ഡിയര്‍നസ് അലവന്‍സ്- ഡിഎ) 3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 63 ശതമാനമായും സംസ്ഥാന സര്‍ക്കാരിന്റേത് 40 ശതമാനമായും ഉയരും. ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാര്‍ഷിക ശരാശരി 419.17ല്‍ നിന്നും 428.08 ലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിഎ വര്‍ധനവ് വരുത്തുന്നത്. ഡിഎ വര്‍ധനവിനെ പ്രധാന മാനദണ്ഡങ്ങളിലൊന്നാണിത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3% വര്‍ധനവ്
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഡിഎ 63 ശതമാനമായി ഉയരുമെന്നാണ് വിവരം. ജൂലൈ മാസത്തേത് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ഇതോടെ അടിസ്ഥാന ശമ്പളത്തിന് അനുസരിച്ച് ഓരോ ജീവനക്കാരനും ലഭിക്കുന്ന ഡിഎയില്‍ വര്‍ധനവുണ്ടാകും.
ശമ്പളത്തില്‍ എത്ര രൂപ കൂടും?
അടിസ്ഥാന ശമ്പളത്തിന്റെ ശതമാനമായാണ് ഡിഎ കണക്കാക്കുന്നത്, അതിനാല്‍ ഓരോ ജീവനക്കാരനും ലഭിക്കുന്ന അധിക തുക അവരുടെ ശമ്പളത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. അടിസ്ഥാന ശമ്പളം 40,000 രൂപയുള്ള ജീവനക്കാരന് ഡിഎയില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായാല്‍ 1,200 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. 50,000 രൂപയാണ് അടിസ്ഥാന ശമ്പളമെങ്കില്‍ 1,5000 രൂപയും, 60,000 രൂപയാണെങ്കില്‍ 1,800 രൂപയുമാണ് അധികമായി ലഭിക്കാന്‍ പോകുന്നത്. ഇതിന് പുറമെ ഡിഎയുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്.
സംസ്ഥാന ജീവനക്കാര്‍ക്കും നേട്ടം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡിഎ വര്‍ധനവുണ്ടാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ ഇതോടെ 40 ശതമാനമായി ഉയരും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മൂന്ന് ശതമാനം വര്‍ധനവ്, സമാനരീതിയില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിച്ചേക്കില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഡിഎ പരിഷ്‌കരണ നടപടികള്‍ വ്യത്യസ്തമാണ്. സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശികയും പരിഷ്‌കരണവും സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടേണ്ട കുടിശിക ഇപ്പോഴും നല്‍കിയിട്ടില്ല. നിലവില്‍ 35 ശതമാനമാണ് ഡിഎ ആണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. 2026 ജനുവരി മുതല്‍ 2 ശതമാനം ഡിഎ കൂടി നല്‍കണം, അത് ഇതുവരെ അനുവദിച്ചിട്ടില്ല. ഈ രണ്ട് ശതമാനം കൂടി ചേരുമ്പോള്‍ മാത്രമേ ആകെ ഡിഎ 40 ശതമാനത്തിലേക്ക് എത്തുകയുള്ളൂ.
എത്ര രൂപ ലഭിക്കും?
40,000 രൂപയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമെങ്കില്‍ 2 ശതമാനം ഡിഎ വര്‍ധനവിലൂടെ അത് 800 രൂപ അധികമായി ലഭിക്കും. 50,000 രൂപയാണെങ്കില്‍ 1,000 രൂപയും, 60,000 രൂപയാണെങ്കില്‍ 1,200 രൂപയും ലഭിക്കുന്നതാണ്. മൊത്തെ ഡിഎ 40 ശതമാനമാണെങ്കില്‍ 40,000 രൂപ അടിസ്ഥാന ശമ്പളത്തിന് 1,200, 40,000 ത്തിന് 1,500, 60,000 ത്തിന് 1,800 രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
English Summary
Central and state government employees could benefit from a DA hike, with a 3 percent increase affecting monthly salaries based on basic pay. The actual benefit will vary depending on the employee’s basic salary. Check examples to understand how the DA increase could affect monthly income.