WhatsApp Account Block : വാട്‌സ്ആപ്പിൽ തകരാർ; നിരവധിപേരുടെ അക്കൗണ്ട് മുന്നറിയിപ്പില്ലാതെ ബ്ലോക്കായി
WhatsApp Blocked Multiple Accounts : ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ് ഫോം ആയ വാട്സാപ്പ് ഉപയോക്താക്കൾ പലരും അക്കൗണ്ട് ഉപയോഗിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഉൾപ്പെടെയുള്ള നിരവധി അക്കൗണ്ടുകളാണ് 24 മണിക്കൂർ നേരത്തേക്ക് റിവ്യൂ (under review) എന്ന് കാണിച്ച് സേവനങ്ങൾ തടപ്പെട്ടിരിക്കുന്നത്. അസാധാരണമായ ഈ പ്രശ്നം ഉപയോക്താക്കളെയാകെ വലച്ചരിക്കുകയാണ്.
ഡൽഹി: ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ് ഫോം ആയ വാട്സാപ്പ് ഉപയോക്താക്കൾ പലരും അക്കൗണ്ട് ഉപയോഗിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ഉൾപ്പെടെയുള്ള നിരവധി അക്കൗണ്ടുകളാണ് 24 മണിക്കൂർ നേരത്തേക്ക് റിവ്യൂ (under review) എന്ന് കാണിച്ച് സേവനങ്ങൾ തടപ്പെട്ടിരിക്കുന്നത്. അസാധാരണമായ ഈ പ്രശ്നം ഉപയോക്താക്കളെയാകെ വലച്ചരിക്കുകയാണ്. നിരവധി പേരാണ് തങ്ങൾ നേരിടുന്ന പ്രശ്നം മറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നത്.
അക്കൗണ്ട് ബ്ലോക്ക് ആയവരുടെ ഫോണിൽ ഈ സന്ദേശമാണ് കാണിക്കുന്നത് ” നിങ്ങളുടെ അക്കൗണ്ട് പരിശോധനയിലാണ്. ഞങ്ങളുടെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനങ്ങളും ഡിവൈസ് വിവരങ്ങളും പരിശോധിച്ചുവരികയാണ്. സാധാരണയായി 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച് വിവരം നിങ്ങളെ അറിയിക്കും.”
Also Read : ഡാറ്റ വേണോ… ഡാറ്റ! ജിയോയുടെയും ഉണ്ട്, എയർടെലിന്റെയും ഉണ്ട്; അൺലിമിറ്റഡ് 5G ഡാറ്റ കിട്ടുന്ന 2 പ്ലാനുകൾ
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇന്ത്യയിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. മുൻകൂട്ടിയുള്ള മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ പെട്ടെന്ന് ബ്ലോക്ക് ആകുന്ന സാഹചര്യാണ് ഉണ്ടായത്. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരെ തടയാനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അക്കൗണ്ടുകൾ റിവ്യൂ ചെയ്യുന്നത് പതിവാണ്. ചിലപ്പോൾ അതിൽ പിഴവുകൾ സംഭവിക്കാനിടയുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ എത്രയും വേഗം അത് പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. എന്ന് വാട്‌സ്ആപ്പ് വക്താവ് തങ്ങളോട് പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
“വാട്‌സ്ആപ്പ് ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം”, “മോഷണം പോയ ഫോണും അക്കൗണ്ടുകളും സംബന്ധിച്ച വിവരങ്ങൾ” എന്നിവയെക്കുറിച്ചുള്ള അറിയാനുള്ള ലിങ്കുകൾ സഹിതമാണ് അക്കൗണ്ട് ബ്ലോക്ക് അലർട്ട് കാണിക്കുന്നത്. അക്കൗണ്ട് പരിശോധനാ വേളയിൽ, തങ്ങളെ ബാധിച്ച ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കാനോ കോളുകൾ ചെയ്യാനോ പ്ലാറ്റ്‌ഫോമിലെ മറ്റ് സേവനങ്ങൾ ഉപയോഗിക്കാനോ കഴിയില്ല.
English Summary
Reports indicate that many users of the instant messaging platform WhatsApp are facing difficulties accessing their accounts. Services have been disrupted for numerous accounts including those in India with a notification stating that they are “under review” for a 24-hour period. This unusual issue is causing significant trouble for users.